1 Then Eliphaz the Temanite answered and said: |
1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: |
1 तब तेमानी एलीपज ने कहा, |
2 "Should a wise man answer with windy knowledge, and fill his belly with the east wind? |
2 ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവൻ കിഴക്കൻ കാറ്റുകൊണ്ടു വയറുനിറെക്കുമോ? |
2 क्या बुद्धिमान को उचित है कि अज्ञानता के साय उत्तर दे, वा उपके अन्त:करण को पूरबी पवन से भरे? |
3 Should he argue in unprofitable talk, or in words with which he can do no good? |
3 അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ? |
3 क्या वह निष्फल वचनोंसे, वा व्यर्य बातोंसे वादविवाद करे? |
4 But you are doing away with the fear of God and hindering meditation before God. |
4 നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു. |
4 वरन तू भय मानना छोड़ देता, और ईश्वर का ध्यान करना औरोंसे छुड़ाता है। |
5 For your iniquity teaches your mouth, and you choose the tongue of the crafty. |
5 നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു. |
5 तू अपके मुंह से अपना अधर्म प्रगट करता है, और धूर्त्त लोगोंके बोलने की रीति पर बोलता है। |
6 Your own mouth condemns you, and not I; your own lips testify against you. |
6 ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങൾ തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു. |
6 मैं तो नहीं परन्तु तेरा मुंह ही तुझे दोषी ठहराता है; और तेरे ही वचन तेरे विरुद्ध साझी देते हैं। |
7 "Are you the first man who was born? Or were you brought forth before the hills? |
7 നീയോ ആദ്യം ജനിച്ച മനുഷ്യൻ? ഗിരികൾക്കും മുമ്പെ നീ പിറന്നുവോ? |
7 क्या पहिला मतुष्य तू ही उत्पन्न हुआ? क्या तेरी उत्पत्ति पहाड़ोंसे भी पहिले हुई? |
8 Have you listened in the council of God? And do you limit wisdom to yourself? |
8 നീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടീട്ടുണ്ടോ? ജഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ? |
8 क्या तू ईश्वर की सभा में बैठा सुनता या? क्या बुद्धि का ठीका तू ही ने ले रखा है? |
9 What do you know that we do not know? What do you understand that is not clear to us? |
9 ഞങ്ങൾ അറിയാത്തതായി നീ എന്തു അറിയുന്നു? ഞങ്ങൾക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു? |
9 तू ऐसा क्या जानता है जिसे हम नहीं जानते? तुझ में ऐसी कौन सी समझ है जो हम में नहीं? |
10 Both the gray-haired and the aged are among us, older than your father. |
10 ഞങ്ങളുടെ ഇടയിൽ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; നിന്റെ അപ്പനെക്കാൾ പ്രായം ചെന്നവർ തന്നേ. |
10 हम लोगोंमें तो पक्के बालवाले और अति पुरनिथे मनुष्य हैं, जो तेरे पिता से भी बहुत आयु के हैं। |
11 Are the comforts of God too small for you, or the word that deals gently with you? |
11 ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ? |
11 ईश्वर की शान्तिदायक बातें, और जो वचन तेरे लिथे कोमल हैं, क्या थे तेरी दृष्टि में तुच्छ हैं? |
12 Why does your heart carry you away, and why do your eyes flash, |
12 നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു? നീ കണ്ണു ഉരുട്ടുന്നതെന്തു? |
12 तेरा मन क्योंतुझे खींच ले जाता है? और तू आंख से क्योंसैन करता है? |
13 that you turn your spirit against God and bring such words out of your mouth? |
13 നീ ദൈവത്തിന്റെ നേരെ ചീറുകയും നിന്റെ വായിൽനിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു. |
13 तू भी अपक्की आत्मा ईश्वर के विरुद्ध करता है, और अपके मुंह से व्यर्य बातें निकलने देता है। |
14 What is man, that he can be pure? Or he who is born of a woman, that he can be righteous? |
14 മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ? |
14 मनुष्य है क्या कि वह निष्कलंक हो? और जो स्त्री से उत्पन्न हुआ वह है क्या कि निदॉष हो सके? |
15 Behold, God puts no trust in his holy ones, and the heavens are not pure in his sight; |
15 തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; സ്വർഗ്ഗവും തൃക്കണ്ണിന്നു നിർമ്മലമല്ല. |
15 देख, वह अपके पवित्रोंपर भी विश्वास नहीं करता, और स्वर्ग भी उसकी दृष्टि में निर्मल नहीं है। |
16 how much less one who is abominable and corrupt, a man who drinks injustice like water! |
16 പിന്നെ ംലേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ? |
16 फिर मनुष्य अधिक घिनौना और मलीन है जो कुटिलता को पानी की नाई पीता है। |
17 "I will show you; hear me, and what I have seen I will declare |
17 ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊൾക; ഞാൻ കണ്ടിട്ടുള്ളതു വിവരിച്ചുപറയാം. |
17 मैं तुझे समझा दूंगा, इसलिथे मेरी सुन ले, जो मैं ने देखा है, उसी का वर्णन मैं करता हूँ। |
18 (what wise men have told, without hiding it from their fathers, |
18 ജ്ഞാനികൾ തങ്ങളുടെ പിതാക്കന്മാരോടു കേൾക്കയും മറെച്ചുവെക്കാതെ അറിയിക്കയും ചെയ്തതു തന്നേ. |
18 (वे ही बातें जो बुद्धिमानोंने अपके पुरखाओं से सुनकर बिना छिपाए बताया है। |
19 to whom alone the land was given, and no stranger passed among them). |
19 അവർക്കുമാത്രമല്ലോ ദേശം നല്കിയിരുന്നതു; അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല. |
19 केवल उन्हीं को देश दिया गया या, और उनके मध्य में कोई विदेशी आता जाता नहीं या।) |
20 The wicked man writhes in pain all his days, through all the years that are laid up for the ruthless. |
20 ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നേ. |
20 दुष्ट जन जीवन भर पीड़ा से तड़पता है, और बलात्कारी के वषॉं की गिनती ठहराई हुई है। |
21 Dreadful sounds are in his ears; in prosperity the destroyer will come upon him. |
21 ഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കയിൽ കവർച്ചക്കാരൻ അവന്റെ നേരെ വരുന്നു. |
21 उसके कान में डरावना शब्द गूंजता रहता है, कुशल के समय भी नाशक उस पर आ पड़ता है। |
22 He does not believe that he will return out of darkness, and he is marked for the sword. |
22 അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്നു അവൻ വിശ്വസിക്കുന്നില്ല; അവൻ വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു. |
22 उसे अन्धिक्कारने में से फिर निकलने की कुछ आशा नहीं होती, और तलवार उसकी घात में रहती है। |
23 He wanders abroad for bread, saying, 'Where is it?' He knows that a day of darkness is ready at his hand; |
23 അവൻ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനർത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവൻ അറിയുന്നു. |
23 वह रोटी के लिथे मारा मारा फिरता है, कि कहां मिलेगी। उसे निश्चय रहता है, कि अन्धकार का दिन मेरे पास ही है। |
24 distress and anguish terrify him; they prevail against him, like a king ready for battle. |
24 കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു. |
24 संकट और दुर्घटना से असको डर लगता रहता है, ऐसे राजा की नाई जो युद्ध के लिथे तैयार हो, वे उस पर प्रबल होते हैं। |
25 Because he has stretched out his hand against God and defies the Almighty, |
25 അവൻ ദൈവത്തിന്നു വിരോധമായി കൈ നീട്ടി, സർവ്വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടു തന്നേ. |
25 उस ने तो ईश्वर के विरुद्ध हाथ बढ़ाया है, और सर्वशक्तिमान के विरुद्ध वह ताल ठोंकता है, |
26 running stubbornly against him with a thickly bossed shield; |
26 തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവൻ ശാഠ്യംകാണിച്ചു അവന്റെ നേരെ പാഞ്ഞുചെല്ലുന്നു. |
26 और सिर उठाकर और अपक्की मोटी मोटी ढालें दिखाता हुआ घमणड से उस पर धावा करता है; |
27 because he has covered his face with his fat and gathered fat upon his waist |
27 അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; തന്റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു. |
27 इसलिथे कि उसके मुंह पर चिकनाई छा गई है, और उसकी कमर में चक्कीं जमी है। |
28 and has lived in desolate cities, in houses that none should inhabit, which were ready to become heaps of ruins; |
28 അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു. |
28 और वह उजाड़े हुए नगरोंमें बस गया है, और जो घर रहने योग्य नहीं, और खणडहर होने को छोड़े गए हैं, उन में बस गया है। |
29 he will not be rich, and his wealth will not endure, nor will his possessions spread over the earth; |
29 അവൻ ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനിൽക്കയില്ല; അവരുടെ വിളവു നിലത്തേക്കു കുലെച്ചുമറികയുമില്ല. |
29 वह धनी न रहेगा, और न उसकी सम्पत्ति बनी रहेगी, और ऐसे लोगोंके खेत की उपज भूमि की ओर न भुकने पाएगी। |
30 he will not depart from darkness; the flame will dry up his shoots, and by the breath of his mouth he will depart. |
30 ഇരുളിൽനിന്നു അവൻ തെറ്റിപ്പോകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ടു അവൻ കെട്ടുപോകും. |
30 वह अन्धिक्कारने से कभी न निकलेगा, और उसकी डालियां आग की लपट से फुलस जाएंगी, और ईश्वर के मुंह की श्वास से वह उड़ जाएगा। |
31 Let him not trust in emptiness, deceiving himself, for emptiness will be his payment. |
31 അവൻ വ്യാജത്തിൽ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും. |
31 वह अपके को धोखा देकर व्यर्य बातोंका भरोसा न करे, क्योंकि उसका बदला धोखा ही होगा। |
32 It will be paid in full before his time, and his branch will not be green. |
32 അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല. |
32 वह उसके नियत दिन से पहिले पूरा हो जाएगा; उसकी डालियां हरी न रहेंगी। |
33 He will shake off his unripe grape like the vine, and cast off his blossom like the olive tree. |
33 മുന്തിരിവള്ളിപോലെ അവൻ പിഞ്ചു ഉതിർക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും. |
33 दाख की नाई उसके कच्चे फल फड़ जाएंगे, और उसके फूल जलपाई के वृझ के से गिरेंगे। |
34 For the company of the godless is barren, and fire consumes the tents of bribery. |
34 വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങൾ തീക്കിരയാകും. |
34 क्योंकि भक्तिहीन के परिवार से कुछ बन न पकेगा, और जो घूस लेते हैं, उनके तम्बू आग से जल जाएंगे। |
35 They conceive trouble and give birth to evil, and their womb prepares deceit." |
35 അവർ കഷ്ടത്തെ ഗർഭം ധരിച്ചു അനർത്ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു. |
35 उनके उपद्रव का पेट रहता, और अनर्य उत्पन्न होता है: और वे अपके अन्त:करण में छल की बातें गढ़ते हैं। |