| 1 My spirit is broken; my days are extinct; the graveyard is ready for me. | 1 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു. | 1 मेरा प्राण नाश हुआ चाहता है, मेरे दिन पूरे हो चुके हैं; मेरे लिथे कब्र तैयार है। |
| 2 Surely there are mockers about me, and my eye dwells on their provocation. | 2 എന്റെ അടുക്കെ പരിഹാസമേയുള്ളു; എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു. | 2 निश्चय जो मेरे संग हैं वह ठट्ठा करनेवाले हैं, और उनका फगड़ा रगड़ा मुझे लगातार दिखाई देता है। |
| 3 "Lay down a pledge for me with yourself; who is there who will put up security for me? | 3 നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ; എന്നോടു കയ്യടിപ്പാൻ മറ്റാരുള്ളു? | 3 जमानत दे अपके और मेरे बीच में तू ही जामिन हो; कौन है जो मेरे हाथ पर हाथ मारे? |
| 4 Since you have closed their hearts to understanding, therefore you will not let them triumph. | 4 ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയർത്തുകയില്ല. | 4 तू ने इनका मन समझने से रोका है, इस कारण तू इनको प्रबल न करेगा। |
| 5 He who informs against his friends to get a share of their property--the eyes of his children will fail. | 5 ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചെക്കായി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും. | 5 जो अपके मित्रोंको चुगली खाकर लूटा देता, उसके लड़कोंकी आंखें रह जाएंगी। |
| 6 "He has made me a byword of the peoples, and I am one before whom men spit. | 6 അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീർന്നു. | 6 उस ने ऐसा किया कि सब लोग मेरी उपमा देते हैं; और लोग मेरे मुंह पर यूकते हैं। |
| 7 My eye has grown dim from vexation, and all my members are like a shadow. | 7 ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ ഒക്കെയും നിഴൽ പോലെ തന്നേ. | 7 खेद के मारे मेरी आंखोंमें घुंघलापन छा गया है, और मेरे सब अंग छाया की नाई हो गए हैं। |
| 8 The upright are appalled at this, and the innocent stirs himself up against the godless. | 8 നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിർദ്ദോഷി വഷളന്റെ നേരെ ചൊടിക്കും. | 8 इसे देखकर सीधे लोग चकित होते हैं, और जो निदॉष हैं, वह भक्तिहीन के विरुद्ध उभरते हैं। |
| 9 Yet the righteous holds to his way, and he who has clean hands grows stronger and stronger. | 9 നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും. | 9 तौभी धमीं लोग अपना मार्ग पकड़े रहेंगे, और शुद्ध काम करनेवाले सामर्य्य पर सामर्य्य पाते जाएंगे। |
| 10 But you, come on again, all of you, and I shall not find a wise man among you. | 10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല. | 10 तुम सब के सब मेरे पास आओ तो आओ, परन्तु मुझे तुम लोगोंमें एक भी बुद्धिमान न मिलेगा। |
| 11 My days are past; my plans are broken off, the desires of my heart. | 11 എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗംവന്നു. | 11 मेरे दिन तो बीत चुके, और मेरी मनसाएं मिट गई, और जो मेरे मन में या, वह नाश हुआ है। |
| 12 They make night into day; 'The light,' they say, 'is near to the darkness.' | 12 അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ. | 12 वे रात को दिन ठहराते; वे कहते हैं, अन्धिक्कारने के निकट उजियाला है। |
| 13 If I hope for Sheol as my house, if I make my bed in darkness, | 13 ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. | 13 यदि मेरी आश यह हो कि अधोलोक मेरा धाम होगा, यदि मैं ने अन्धिक्कारने में अपना बिछौना बिछा लिया है, |
| 14 if I say to the pit, 'You are my father,' and to the worm, 'My mother,' or 'My sister,' | 14 ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു. | 14 यदि मैं ने सड़ाहट से कहा कि तू मेरा पिता है, और कीड़े से, कि तू मेरी मां, और मेरी बहिन है, |
| 15 where then is my hope? Who will see my hope? | 15 അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആർ എന്റെ പ്രത്യാശയെ കാണും? | 15 तो मेरी आशा कहां रही? और मेरी आशा किस के देखने में आएगी? |
| 16 Will it go down to the bars of Sheol? Shall we descend together into the dust?" | 16 അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും. | 16 वह तो अधोलोक में उतर जाएगी, और उस समेत मुझे भी मिट्टी में विश्रम मिलेगा। |