| 1 Then Zophar the Naamathite answered and said: | 1 അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ: | 1 तब नामाती सोपर ने कहा, |
| 2 "Therefore my thoughts answer me, because of my haste within me. | 2 ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ. | 2 मेरा जी चाहता है कि उत्तर दूं, और इसलिथे बोलने में फुतीं करता हूँ। |
| 3 I hear censure that insults me, and out of my understanding a spirit answers me. | 3 എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവു എന്റെ വിവേകത്തിൽ നിന്നു ഉത്തരം പറയുന്നു. | 3 मैं ने ऐसी चितौनी सुनी जिस से मेरी निन्दा हुई, और मेरी आत्मा अपक्की समझ के अनुसार तुझे उत्तर देती है। |
| 4 Do you not know this from of old, since man was placed on earth, | 4 മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ? | 4 क्या तू यह नियम नहीं जानता जो प्राचीन और उस समय का है, जब मनुष्य पृय्वी पर बसाया गया, |
| 5 that the exulting of the wicked is short, and the joy of the godless but for a moment? | 5 ദുഷ്ടന്മാരുടെ ജയഘോഷം താൽക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു. | 5 कि दुष्टोंका ताली बजाना जल्दी बन्द हो जाता और भक्तिहीनोंका आनन्द पल भर का होता है? |
| 6 Though his height mount up to the heavens, and his head reach to the clouds, | 6 അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും | 6 चाहे ऐसे मनुष्य का माहात्म्य आकाश तक पहुंच जाए, और उसका सिर बादलोंतक पहुंचे, |
| 7 he will perish forever like his own dung; those who have seen him will say, 'Where is he?' | 7 അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും. | 7 तौभी वह अपक्की विष्ठा की नाई सदा के लिथे नाश हो जाएगा; और जो उसको देखते थे वे पूछेंगे कि वह कहां रहा? |
| 8 He will fly away like a dream and not be found; he will be chased away like a vision of the night. | 8 അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ പാറിപ്പോകും. | 8 वह स्वप्न की नाई लोप हो जाएगा और किसी को फिर न मिलेगा; रात में देखे हुए रूप की नाई वह रहने न पाएगा। |
| 9 The eye that saw him will see him no more, nor will his place any more behold him. | 9 അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദർശിക്കയുമില്ല. | 9 जिस ने उसको देखा हो फिर उसे न देखेगा, और अपके स्यान पर उसका कुछ पता न रहेगा। |
| 10 His children will seek the favor of the poor, and his hands will give back his wealth. | 10 അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്റെ കൈ തന്നേ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും. | 10 उसके लड़केबाले कंगालोंसे भी बिनती करेंगे, और वह अपना छीना हुआ माल फेर देगा। |
| 11 His bones are full of his youthful vigor, but it will lie down with him in the dust. | 11 അവന്റെ അസ്ഥികളിൽ യൌവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയിൽ കിടക്കും. | 11 उसकी हड्डियोंमें जवानी का बल भरा हुआ है परन्तु वह उसी के साय मिट्टी में मिल जाएगा। |
| 12 "Though evil is sweet in his mouth, though he hides it under his tongue, | 12 ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അതു നാവിൻ കീഴെ മറെച്ചുവെച്ചാലും | 12 चाहे बुराई उसको मीठी लगे, और वह उसे अपक्की जीभ के नीचे छिपा रखे, |
| 13 though he is loath to let it go and holds it in his mouth, | 13 അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും | 13 और वह उसे बचा रखे और न छोड़े, वरन उसे अपके तालू के बीच दबा रखे, |
| 14 yet his food is turned in his stomach; it is the venom of cobras within him. | 14 അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ചു അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും. | 14 तौभी उसका भोजन उसके पेट में पलटेगा, वह उसके अन्दर नाग का सा विष बन जाएगा। |
| 15 He swallows down riches and vomits them up again; God casts them out of his belly. | 15 അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അതു അവന്റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും. | 15 उस ने जो धन निगल लिया है उसे वह फिर उगल देगा; ईश्वर उसे उसके पेट में से निकाल देगा। |
| 16 He will suck the poison of cobras; the tongue of a viper will kill him. | 16 അവൻ സർപ്പവിഷം നുകരും; അണലിയുടെ നാവു അവനെ കൊല്ലും. | 16 वह नागोंका विष चूस लेगा, वह करैत के डसने से मर जाएगा। |
| 17 He will not look upon the rivers, the streams flowing with honey and curds. | 17 തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കയില്ല. | 17 वह नदियोंअर्यात् मधु और दही की नदियोंको देखने न पाएगा। |
| 18 He will give back the fruit of his toil and will not swallow it down; from the profit of his trading he will get no enjoyment. | 18 തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല. | 18 जिसके लिथे उस ने परिश्र्म किया, उसको उसे लौटा देना पकेगा, और वह उसे निगलने न पाएगा; उसकी मोल ली हुई वस्तुओं से जितना आनन्द होना चाहिथे, उतना तो उसे न मिलेगा। |
| 19 For he has crushed and abandoned the poor; he has seized a house that he did not build. | 19 അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താൻ പണിയാത്ത വീടു അപഹരിച്ചു. | 19 क्योंकि उस ने कंगालोंको पीसकर छोड़ दिया, उस ने घर को छीन लिया, उसको वह बढ़ाने न पाएगा। |
| 20 "Because he knew no contentment in his belly, he will not let anything in which he delights escape him. | 20 അവന്റെ കൊതിക്കു പതംവരായ്കയാൽ അവൻ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല. | 20 लालसा के मारे उसको कभी शान्ति नहीं मिलती यी, इसलिथे वह अपक्की कोई मनभावनी वस्तु बचा न सकेगा। |
| 21 There was nothing left after he had eaten; therefore his prosperity will not endure. | 21 അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ടു അവന്റെ അഭിവൃദ്ധി നിലനിൽക്കയില്ല. | 21 कोई वस्तु उसका कौर बिना हुए न बचक्की यी; इसलिथे उसका कुशल बना न रहेगा |
| 22 In the fullness of his sufficiency he will be in distress; the hand of everyone in misery will come against him. | 22 അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന്നു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്റെ മേൽ വരും. | 22 पूरी सम्पत्ति रहते भी वह सकेती में पकेगा; तब सब दु:खियोंके हाथ उस पर उठेंगे। |
| 23 To fill his belly to the full God will send his burning anger against him and rain it upon him into his body. | 23 അവൻ വയറു നിറെക്കുമ്പോൾ തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയക്കും; അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും. | 23 ऐसा होगा, कि उसका पेट भरने के लिथे ईश्वर अपना क्रोध उस पर भड़काएगा, और रोटी खाने के समय वह उस पर पकेगा। |
| 24 He will flee from an iron weapon; a bronze arrow will strike him through. | 24 അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറെപ്പിക്കും. | 24 वह लोहे के हयियार से भागेगा, और पीतल के धनुष से मारा जाएगा। |
| 25 It is drawn forth and comes out of his body; the glittering point comes out of his gallbladder; terrors come upon him. | 25 അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു. മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു. | 25 वह उस तीर को खींचकर अपके पेट से निकालेगा, उसकी चमकीली नोंक उसके पित्ते से होकर निकलेगी, भय उस में समाएगा। |
| 26 Utter darkness is laid up for his treasures; a fire not fanned will devour him; what is left in his tent will be consumed. | 26 അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും; | 26 उसके गड़े हुए धन पर घोर अन्धकार छा जाएगा। वह ऐसी आग से भस्म होगा, जो मनुष्य की फूंकी हुई न हो; और उसी से उसके डेरे में जो बचा हो वह भी भस्म हो जाएगा। |
| 27 The heavens will reveal his iniquity, and the earth will rise up against him. | 27 ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവനോടു എതിർത്തുനില്ക്കും. | 27 आकाश उसका अयर्म प्रगट करेगा, और पृय्वी उसके विरुद्ध खड़ी होगी। |
| 28 The possessions of his house will be carried away, dragged off in the day of God's wrath. | 28 അവന്റെ വീട്ടിലെ വരവു പോയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തിൽ അതു ഒഴുകിപ്പോകും. | 28 उसके घर की बढ़ती जाती रहेगी, वह उसके क्रोध के दिन बह जाएगी। |
| 29 This is the wicked man's portion from God, the heritage decreed for him by God." | 29 ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു. | 29 परमेश्वर की ओर से दुष्ट मनुष्य का अंश, और उसके लिथे ईश्वर का ठहराया हुआ भाग यही है। |