| 1 Then Eliphaz the Temanite answered and said: | 1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: | 1 तब तेमानी एलीपज ने कहा, |
| 2 "Can a man be profitable to God? Surely he who is wise is profitable to himself. | 2 മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്കു തന്നേ ഉപകരിക്കേയുള്ളു. | 2 क्या पुरुष से ईश्वर को लाभ पहुंच सकता है? जो बुद्धिमान है, वह अपके ही लाभ का कारण होता है। |
| 3 Is it any pleasure to the Almighty if you are in the right, or is it gain to him if you make your ways blameless? | 3 നീ നീതിമാനായാൽ സർവ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവന്നു ലാഭമുണ്ടോ? | 3 क्या तेरे धमीं होने से सर्वशक्तिमान सुख पा सकता है? तेरी चाल की खराई से क्या उसे कुछ लाभ हो सकता है? |
| 4 Is it for your fear of him that he reproves you and enters into judgment with you? | 4 നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നതു? | 4 वह तो तुझे डांटता है, और तुझ से मुकद्दमा लड़ता है, तो क्या इस दशा में तेरी भक्ति हो सकती है? |
| 5 Is not your evil abundant? There is no end to your iniquities. | 5 നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്കു അന്തവുമില്ല. | 5 क्या तेरी बुराई बहुत नहीं? तेरे अधर्म के कामोंका कुछ अन्त नहीं। |
| 6 For you have exacted pledges of your brothers for nothing and stripped the naked of their clothing. | 6 നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. | 6 तू ने तो अपके भाई का बन्धक अकारण रख लिया है, और नंगे के वस्त्र उतार लिथे हैं। |
| 7 You have given no water to the weary to drink, and you have withheld bread from the hungry. | 7 ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു. | 7 यके हुए को तू ने पानी न पिलाया, और भूखे को रोटी देने से इनकार किया। |
| 8 The man with power possessed the land, and the favored man lived in it. | 8 കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു. | 8 जो बलवान या उसी को भूमि मिली, और जिस पुरुष की प्रतिष्ठा हुई यी, वही उस में बस गया। |
| 9 You have sent widows away empty, and the arms of the fatherless were crushed. | 9 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു. | 9 तू ने विधवाओं को छूछे हाथ लौटा दिया। और अनायोंकी बाहें तोड़ डाली गई। |
| 10 Therefore snares are all around you, and sudden terror overwhelms you, | 10 അതുകൊണ്ടു നിന്റെ ചുറ്റും കണികൾ ഇരിക്കുന്നു. പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു. | 10 इस कारण तेरे चारोंओर फन्दे लगे हैं, और अचानक डर के मारे तू घगरा रहा है। |
| 11 or darkness, so that you cannot see, and a flood of water covers you. | 11 അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ? | 11 क्या तू अन्धिक्कारने को नहीं देखता, और उस बाढ़ को जिस में तू डूब रहा है? |
| 12 "Is not God high in the heavens? See the highest stars, how lofty they are! | 12 ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക. | 12 क्या ईश्वर स्वर्ग के ऊंचे स्यान में नहीं है? ऊंचे से ऊंचे तारोंको देख कि वे कितने ऊंचे हैं।। |
| 13 But you say, 'What does God know? Can he judge through the deep darkness? | 13 എന്നാൽ നീ: ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവൻ ന്യായം വിധിക്കുമോ? | 13 फिर तू कहता है कि ईश्वर क्या जानता है? क्या वह घोर अन्धकार की आड़ में होकर न्याय करेगा? |
| 14 Thick clouds veil him, so that he does not see, and he walks on the vault of heaven.' | 14 കാണാതവണ്ണം മേഘങ്ങൾ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തിൽ അവൻ ഉലാവുന്നു എന്നു പറയുന്നു. | 14 काली घटाओं से वह ऐसा छिपा रहता है कि वह कुछ नहीं देख सकता, वह तो आकाशमणडल ही के ऊपर चलता फिरता है। |
| 15 Will you keep to the old way that wicked men have trod? | 15 ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പുരാതനമാർഗ്ഗം നീ പ്രമാണിക്കുമോ? | 15 क्या तू उस पुराने रास्ते को पकड़े रहेगा, जिस पर वे अनर्य करनेवाले चलते हैं? |
| 16 They were snatched away before their time; their foundation was washed away. | 16 കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി. | 16 वे अपके समय से पहले उठा लिए गए और उनके घर की नेव नदी बहा ले गई। |
| 17 They said to God, 'Depart from us,' and 'What can the Almighty do to us?' | 17 അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; സർവ്വശക്തൻ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു. | 17 उन्होंने ईश्वर से कहा या, हम से दूर हो जा; और यह कि सर्वशक्तिमान हमारा क्या कर सकता है? |
| 18 Yet he filled their houses with good things--but the counsel of the wicked is far from me. | 18 അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു. | 18 तौभी उस ने उनके घर अच्छे अच्छे पदायॉंसे भर दिए-- परन्तु दुष्ट लोगोंका विचार मुझ से दूर रहे। |
| 19 The righteous see it and are glad; the innocent one mocks at them, | 19 നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു: | 19 धमीं लेग देखकर आनन्दित होते हैं; और निदॉष लोग उनकी हंसी करते हैं, कि |
| 20 saying, 'Surely our adversaries are cut off, and what they left the fire has consumed.' | 20 ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു. | 20 जो हमारे विरुद्ध उठे थे, नि:सन्देह मिट गए और उनका बड़ा धन आग का कौर हो गया है। |
| 21 "Agree with God, and be at peace; thereby good will come to you. | 21 നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും. | 21 उस से मेलमिलाप कर तब तुझे शान्ति मिलेगी; और इस से तेरी भलाई होगी। |
| 22 Receive instruction from his mouth, and lay up his words in your heart. | 22 അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക. | 22 उसके मुंह से शिझा सुन ले, और उसके वचन अपके मन में रख। |
| 23 If you return to the Almighty you will be built up; if you remove injustice far from your tents, | 23 സർവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളിൽനിന്നു അകറ്റിക്കളയും. | 23 यदि तू सर्वशक्तिमान की ओर फिरके समीप जाए, और अपके डेरे से कुटिल काम दूर करे, तो तू बन जाएगा। |
| 24 if you lay gold in the dust, and gold of Ophir among the stones of the torrent bed, | 24 നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക. | 24 तू अपक्की अनमोल वस्तुओं को धूलि पर, वरन ओपीर का कुन्दन भी नालोंके पत्यरोंमें डाल दे, |
| 25 then the Almighty will be your gold and your precious silver. | 25 അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. | 25 तब सर्वशक्तिमान आप तेरी अनमोल वस्तु और तेरे लिथे चमकीली चान्दी होगा। |
| 26 For then you will delight yourself in the Almighty and lift up your face to God. | 26 അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. | 26 तब तू सर्वशक्तिमान से सुख पाएगा, और ईश्वर की ओर अपना मुंह बेखटके उठा सकेगा। |
| 27 You will make your prayer to him, and he will hear you, and you will pay your vows. | 27 നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും. | 27 और तू उस से प्रार्यना करेगा, और वह तेरी सुनेगा; और तू अपक्की मन्नतोंको पूरी करेगा। |
| 28 You will decide on a matter, and it will be established for you, and light will shine on your ways. | 28 നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. | 28 जो बात तू ठाने वह तुझ से बन भी पकेगी, और तेरे मागॉं पर प्रकाश रहेगा। |
| 29 For when they are humbled you say, 'It is because of pride'; but he saves the lowly. | 29 നിന്നെ താഴ്ത്തുമ്പോൾ ഉയർച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവൻ രക്ഷിക്കും. | 29 चाहे दुर्भाग्य हो तौभी तू कहेगा कि सुभाग्य होगा, क्योंकि वह नम्र मनुष्य को बचाता है। |
| 30 He delivers even the one who is not innocent, who will be delivered through the cleanness of your hands." | 30 നിർദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും. | 30 वरन जो निदॉष न हो उसको भी वह बचाता है; तेरे शुद्ध कामोंके कारण तू छुड़ाया जाएगा। |