1 "Why are not times of judgment kept by the Almighty, and why do those who know him never see his days? |
1 സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാർ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു? |
1 सर्वशक्तिमान ने समय क्योंनहीं ठहराया, और जो लोग उसका ज्ञान रखते हैं वे उसके दिन क्योंदेखने नहीं पाते? |
2 Some move landmarks; they seize flocks and pasture them. |
2 ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻ കൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയക്കുന്നു. |
2 कुछ लोग भूमि की सीमा को बढ़ाते, और भेड़ बकरियां छीनकर चराते हैं। |
3 They drive away the donkey of the fatherless; they take the widow's ox for a pledge. |
3 ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടു പൊയ്ക്കളയുന്നു; ചിലർ വിധവയുടെ കാളയെ പണയംവാങ്ങുന്നു. |
3 वे अनायोंका गदहा हांक ले जाते, और विधवा का बैल कन्धक कर रखते हैं। |
4 They thrust the poor off the road; the poor of the earth all hide themselves. |
4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു. |
4 वे दरिद्र लोगोंको मार्ग से हटा देते, और देश के दीनोंको इकट्ठे छिपना पड़ता है। |
5 Behold, like wild donkeys in the desert the poor go out to their toil, seeking game; the wasteland yields food for their children. |
5 അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവർക്കു ആഹാരം. |
5 देखो, वे जंगली गदहोंकी नाई अपके काम को और कुछ भोजन यत्न से ढूंढ़ने को निकल जाते हैं; उनके लड़केबालोंका भोजन उनको जंगल से मिलता है। |
6 They gather their fodder in the field, and they glean the vineyard of the wicked man. |
6 അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു. |
6 उनको खेत में चारा काटना, और दुष्टोंकी बची बचाई दाख बटोरना पड़ता है। |
7 They lie all night naked, without clothing, and have no covering in the cold. |
7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവർക്കു പുതപ്പും ഇല്ല. |
7 रात को उन्हें बिना वस्त्र नंगे पके रहना और जाड़े के समय बिना ओढ़े पके रहना पड़ता है। |
8 They are wet with the rain of the mountains and cling to the rock for lack of shelter. |
8 അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു. |
8 वे पहाड़ोंपर की फडिय़ोंसे भीगे रहते, और शरण न पाकर चट्टान से लिपट जाते हैं। |
9 (There are those who snatch the fatherless child from the breast, and they take a pledge against the poor.) |
9 ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു. |
9 कुछ लोग अनाय बालक को मा की छाती पर से छीन लेते हैं, और दीन लोगोंसे बन्धक लेते हैं। |
10 They go about naked, without clothing; hungry, they carry the sheaves; |
10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു. |
10 जिस से वे बिना वस्त्र नंगे फिरते हैं; और भूख के मारे, पूलियां ढोते हैं। |
11 among the olive rows of the wicked they make oil; they tread the winepresses, but suffer thirst. |
11 അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു; മുന്തരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു. |
11 वे उनकी भीतोंके भीतर तेल पेरते और उनके कुणडोंमें दाख रौंदते हुए भी प्यासे रहते हैं। |
12 From out of the city the dying groan, and the soul of the wounded cries for help; yet God charges no one with wrong. |
12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവത്തിന്നോ അതിൽ നീരസം തോന്നുന്നില്ല. |
12 वे बड़े नगर में कराहते हैं, और घायल किए हुओं का जी दोहाई देता है; परन्तु ईश्वर मूर्खता का हिसाब नहीं लेता। |
13 "There are those who rebel against the light, who are not acquainted with its ways, and do not stay in its paths. |
13 ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. |
13 फिर कुछ लोग उजियाले से बैर रखते, वे उसके मागॉं को नहीं पहचानते, और न उसके मागॉं में बने रहते हैं। |
14 The murderer rises before it is light, that he may kill the poor and needy, and in the night he is like a thief. |
14 കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു. |
14 खूनी, पह फटते ही उठकर दीन दरिद्र मनुष्य को घात करता, और रात को चोर बन जाता है। |
15 The eye of the adulterer also waits for the twilight, saying, 'No eye will see me'; and he veils his face. |
15 വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു. |
15 व्यभिचारी यह सोचकर कि कोई मुझ को देखने न पाए, दिन डूबने की राह देखता रहता है, और वह अपना मुंह छिपाए भी रखता है। |
16 In the dark they dig through houses; by day they shut themselves up; they do not know the light. |
16 ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല. |
16 वे अन्धिक्कारने के समय घरोंमें सेंध मारते और दिन को छिपे रहते हैं; वे उजियाले को जानते भी नहीं। |
17 For deep darkness is morning to all of them; for they are friends with the terrors of deep darkness. |
17 പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ. |
17 इसलिथे उन सभोंको भोर का प्रकाश घोर अन्धकार सा जान पड़ता है, क्योंकि घोर अन्धकार का भय वे जानते हैं। |
18 "You say, 'Swift are they on the face of the waters; their portion is cursed in the land; no treader turns toward their vineyards. |
18 വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല. |
18 वे जल के ऊपर हलकी वस्तु के सरीखे हैं, उनके भाग को पृय्वी के रहनेवाले कोसते हैं, और वे अपक्की दाख की बारियोंमें लौटने नहीं पाते। |
19 Drought and heat snatch away the snow waters; so does Sheol those who have sinned. |
19 ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു. |
19 जैसे सूखे और घाम से हिम का जल सूख जाता है वैसे ही पापी लोग अधोलोक में सूख जाते हैं। |
20 The womb forgets them; the worm finds them sweet; they are no longer remembered, so wickedness is broken like a tree.' |
20 ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓർക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകർന്നു പോകും. |
20 माता भी उसको भूल जाती, और कीड़े उसे चूसते हें, भवीष्य में उसका स्मरण न रहेगा; इस रीति टेढ़ा काम करनेवाला वृझ की राई कट जाता है। |
21 "They wrong the barren childless woman, and do no good to the widow. |
21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവെക്കു നന്മ ചെയ്യുന്നതുമില്ല. |
21 वह बांफ स्त्री को जो कभी नहीं जनी लूटता, और विधवा से भलाई करना नहीं चाहता है। |
22 Yet God prolongs the life of the mighty by his power; they rise up when they despair of life. |
22 അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു. |
22 बलात्कारियोंको भी ईश्वर अपक्की शक्ति से खींच लेता है, जो जीवित रहने की आशा नहीं रखता, वह भी फिर उठ बैठता है। |
23 He gives them security, and they are supported, and his eyes are upon their ways. |
23 അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു. |
23 उन्हें ऐसे बेखटके कर देता है, कि वे सम्भले रहते हैं; उौर उसकी कृपादृष्टि उनकी चाल पर लगी रहती है। |
24 They are exalted a little while, and then are gone; they are brought low and gathered up like all others; they are cut off like the heads of grain. |
24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു. |
24 वे बढ़ते हैं, तब योड़ी बेर में जाते रहते हैं, वे दबाए जाते और सभोंकी नाई रख लिथे जाते हैं, और अनाज की बाल की नाई काटे जाते हैं। |
25 If it is not so, who will prove me a liar and show that there is nothing in what I say?" |
25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ? |
25 क्या यह सब सच नहीं ! कौन मुझे फुठलाएगा? कौन मेरी बातें निकम्मी ठहराएगा? |