| 1 "Can you draw out Leviathan with a fishhook or press down his tongue with a cord? | 1 മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്കു കയറുകൊണ്ടു അമർത്താമോ? | 1 फिर क्या तू लिब्यातान अयवा मगर को बंसी के द्वारा खींच सकता है, वा डोरी से उसकी जीभ दबा सकता है? |
| 2 Can you put a rope in his nose or pierce his jaw with a hook? | 2 അതിന്റെ മൂക്കിൽ കയറു കോർക്കാമോ? അതിന്റെ അണയിൽ കൊളുത്തു കടത്താമോ? | 2 क्या तू उसकी नाक में नकेल लगा सकता वा उसका जबड़ा कील से बेध सकता है? |
| 3 Will he make many pleas to you? Will he speak to you soft words? | 3 അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ? | 3 क्या वह तुझ से बहुत गिड़गिड़ाहट करेगा, वा तुझ से मीठी बातें बोलेगा? |
| 4 Will he make a covenant with you to take him for your servant forever? | 4 അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ? | 4 क्या वह तुझ से वाचा बान्ध्ेगा कि वह सदा तेरा दास रहे? |
| 5 Will you play with him as with a bird, or will you put him on a leash for your girls? | 5 പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാർക്കായി കെട്ടിയിടുമോ? | 5 क्या तू उस से ऐसे खेलेगा जैसे चिडिय़ा से, वा अपक्की लड़कियोंका जी बहलाने को उसे बान्ध रखेगा? |
| 6 Will traders bargain over him? Will they divide him up among the merchants? | 6 മീൻപിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്കു പകുത്തു വില്ക്കുമോ? | 6 क्या मछुओं के दल उसे बिकाऊ माल समझेंगे? क्या वह उसे व्योपारियोंमें बांट देंगे? |
| 7 Can you fill his skin with harpoons or his head with fishing spears? | 7 നിനക്കു അതിന്റെ തോലിൽ നിറെച്ചു അസ്ത്രവും തലയിൽ നിറെച്ചു ചാട്ടുളിയും തറെക്കാമോ? | 7 क्या तू उसका चमड़ा भाले से, वा उसका सिर मछुवे के तिरशूलोंसे भर सकता है? |
| 8 Lay your hands on him; remember the battle--you will not do it again! | 8 അതിനെ ഒന്നു തൊടുക; പോർ തിട്ടം എന്നു ഓർത്തുകൊൾക; പിന്നെ നീ അതിന്നു തുനികയില്ല. | 8 तू उस पर अपना हाथ ही धरे, तो लड़ाई को कभी न भूलेगा, और भविष्य में कभी ऐसा न करेगा। |
| 9 Behold, the hope of a man is false; he is laid low even at the sight of him. | 9 അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നേ അവൻ വീണു പോകുമല്ലോ. | 9 देख, उसे पकड़ने की आशा निष्फल रहती है; उसके देखने ही से मन कच्चा पड़ जाता है। |
| 10 No one is so fierce that he dares to stir him up. Who then is he who can stand before me? | 10 അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിർത്തുനില്ക്കുന്നവൻ ആർ? | 10 कोई ऐसा साहसी नहीं, जो उसको भड़काए; फिर ऐसा कौन है जो मेरे साम्हने ठहर सके? |
| 11 Who has first given to me, that I should repay him? Whatever is under the whole heaven is mine. | 11 ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാർ? ആകാശത്തിൻ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ? | 11 किस ने पुफे पहिले दिया है, जिसका बदला मुझे देना पके ! देख, जो कुछ सारी धरती पर है सो मेरा है। |
| 12 "I will not keep silence concerning his limbs, or his mighty strength, or his goodly frame. | 12 അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാൻ മിണ്ടാതിരിക്കയില്ല. | 12 मैं उसके अंगोंके विषय, और उसके बड़े बल और उसकी बनावट की शोभा के विषय चुप न रहूंगा। |
| 13 Who can strip off his outer garment? Who would come near him with a bridle? | 13 അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാർ? അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയിൽ ആർ ചെല്ലും? | 13 उसके ऊपर के पहिरावे को कौन उतार सकता है? उसके दांतोंकी दोनोंपांतियोंके अर्यात् जबड़ोंके बीच कौन आएगा? |
| 14 Who can open the doors of his face? Around his teeth is terror. | 14 അതിന്റെ മുഖത്തെ കതകു ആർ തുറക്കും? അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു. | 14 उसके मुख के दोनोंकिवाड़ कौन खोल सकता है? उसके दांत चारोंओर से डरावने हैं। |
| 15 His back is made of rows of shields, shut up closely as with a seal. | 15 ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു. | 15 उसके छिलकोंकी रेखाएं घमण्ड का कारण हैं; वे मानो कड़ी छाप से बन्द किए हुए हैं। |
| 16 One is so near to another that no air can come between them. | 16 അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല. | 16 वे एक दूसरे से ऐसे जुड़े हुए हैं, कि उन में कुछ वायु भी नहीं पैठ सकती। |
| 17 They are joined one to another; they clasp each other and cannot be separated. | 17 ഒന്നോടൊന്നു ചേർന്നിരിക്കുന്നു; വേർപ്പെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു. | 17 वे आपस में मिले हुए और ऐसे सटे हुए हैं, कि अलग अलग नहीं हो सकते। |
| 18 His sneezings flash forth light, and his eyes are like the eyelids of the dawn. | 18 അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു. | 18 फिर उसके छींकने से उजियाला चमक उठता है, और उसकी आंखें भोर की पलकोंके समान हैं। |
| 19 Out of his mouth go flaming torches; sparks of fire leap forth. | 19 അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു. | 19 उसके मुंह से जलते हुए पक्कीते निकलते हैं, और आग की चिनगारियां छूटती हैं। |
| 20 Out of his nostrils comes forth smoke, as from a boiling pot and burning rushes. | 20 തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു. | 20 उसके नय्ुानोंसे ऐसा धुआं निकलता है, जैसा खौलती हुई हांड़ी और जलते हुए नरकटोंसे। |
| 21 His breath kindles coals, and a flame comes forth from his mouth. | 21 അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു. | 21 उसकी सांस से कोयले सुलगते, और उसके मुंह से आग की लौ निकलती है। |
| 22 In his neck abides strength, and terror dances before him. | 22 അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു. | 22 उसकी गर्दन में सामर्य्य बनी रहती है, और उसके साम्हने डर नाचता रहता है। |
| 23 The folds of his flesh stick together, firmly cast on him and immovable. | 23 അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറെച്ചിരിക്കുന്നു. | 23 उसके मांस पर मांस चढ़ा हुआ है, और ऐसा आपस में सटा हुआ है जो हिल नहीं सकता। |
| 24 His heart is hard as a stone, hard as the lower millstone. | 24 അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ. | 24 उसका ह्रृदय पत्यर सा दृढ़ है, वरन चक्की के निचले पाट के समान दृढ़ है। |
| 25 When he raises himself up the mighty are afraid; at the crashing they are beside themselves. | 25 അതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവർ പരവശരായ്തീരുന്നു. | 25 जब वह उठने लगता है, तब सामयीं भी डर जाते हैं, और डर के मारे उनकी सुध बुध लोप हो जाती है। |
| 26 Though the sword reaches him, it does not avail, nor the spear, the dart, or the javelin. | 26 വാൾകൊണ്ടു അതിനെ എതിർക്കുന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല | 26 यदि कोई उस पर तलवार चलाए, तो उस से कुछ न बन पकेगा; और न भाले और न बछीं और न तीर से। |
| 27 He counts iron as straw, and bronze as rotten wood. | 27 ഇരിമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു. | 27 वह लोहे को पुआल सा, और पीतल को सड़ी लकड़ी सा जानता है। |
| 28 The arrow cannot make him flee; for him sling stones are turned to stubble. | 28 അസ്ത്രം അതിനെ ഓടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു. | 28 वह तीर से भगाया नहीं जाता, गोफन के पत्यर उसके लिथे भूसे से ठहरते हैं। |
| 29 Clubs are counted as stubble; he laughs at the rattle of javelins. | 29 ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു. | 29 लाठियां भी भूसे के समान गिनी जाती हैं; वह बछीं के चलने पर हंसता है। |
| 30 His underparts are like sharp potsherds; he spreads himself like a threshing sledge on the mire. | 30 അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അതു ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു. | 30 उसके निचले भाग पैने ठीकरे के समान हैं, कीच पर मानो वह हेंगा फेरता है। |
| 31 He makes the deep boil like a pot; he makes the sea like a pot of ointment. | 31 കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീർക്കുന്നു. | 31 वह गहिरे जल को हंडे की नाई मय्ता है: उसके कारण नील नदी मरहम की हांडी के समान होती है। |
| 32 Behind him he leaves a shining wake; one would think the deep to be white-haired. | 32 അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു. | 32 वह अपके पीछे चमकीली लीक छोड़ता जाता है। गहिरा जल मानो श्वेत दिखाई देने लगता है। |
| 33 On earth there is not his like, a creature without fear. | 33 ഭൂമിയിൽ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു. | 33 धरती पर उसके तुल्य और कोई नहीं है, जो ऐसा निर्भय बनाया गया है। |
| 34 He sees everything that is high; he is king over all the sons of pride." | 34 അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു. | 34 जो कुछ ऊंचा है, उसे वह ताकता ही रहता है, वह सब घमणिडयोंके ऊपर राजा है। |