| 1 Then Bildad the Shuhite answered and said: | 1 അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: | 1 तब शूही बिलदद ने कहा, |
| 2 "How long will you say these things, and the words of your mouth be a great wind? | 2 എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വങ്കാറ്റുപോലെ ഇരിക്കും? | 2 तू कब तक ऐसी ऐसी बातें करता रहेगा? और तेरे मुंह की बातें कब तक प्रचणड वायु सी रहेगी? |
| 3 Does God pervert justice? Or does the Almighty pervert the right? | 3 ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ? | 3 क्या ईश्वर अन्याय करता है? और क्या सर्वशक्तिमान धर्म को उलटा करता है? |
| 4 If your children have sinned against him, he has delivered them into the hand of their transgression. | 4 നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്കു ഏല്പിച്ചുകളഞ്ഞു. | 4 यदि तेरे लड़केबालोंने उसके विरुद्ध पाप किया है, तो उस ने उनको उनके अपराध का फल भुगताया है। |
| 5 If you will seek God and plead with the Almighty for mercy, | 5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവ്വശക്തനോടപേക്ഷിക്കയും ചെയ്താൽ, | 5 तौभी यदि तू आप ईश्वर को यत्न से ढूंढ़ता, और सर्वशक्तिमान से गिड़गिड़ाकर बिनती करता, |
| 6 if you are pure and upright, surely then he will rouse himself for you and restore your rightful habitation. | 6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. | 6 और यदि तू निर्मल और धमीं रहता, तो निश्चय वह तेरे लिथे जागता; और तेरी धमिर्कता का निवास फिर ज्योंका त्योंकर देता। |
| 7 And though your beginning was small, your latter days will be very great. | 7 നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. | 7 चाहे तेरा भाग पहिले छोटा ही रहा हो परन्तु अन्त में तेरी बहुत बढती होती। |
| 8 "For inquire, please, of bygone ages, and consider what the fathers have searched out. | 8 നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊൾക. | 8 अगली पीढ़ी के लोगोंसे तो पूछ, और जो कुछ उनके पुरखाओं ने जांच पड़ताल की है उस पर ध्यान दे। |
| 9 For we are but of yesterday and know nothing, for our days on earth are a shadow. | 9 നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. | 9 क्योंकि हम तो कल ही के हैं, और कुछ नहीं जानते; और पृय्वी पर हमारे दिन छाया की नाई बीतते जाते हैं। |
| 10 Will they not teach you and tell you and utter words out of their understanding? | 10 അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും. | 10 क्या वे लोग तुझ से शिझा की बातें न कहेंगे? क्या वे अपके मन से बात न निकालेंगे? |
| 11 "Can papyrus grow where there is no marsh? Can reeds flourish where there is no water? | 11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ? | 11 क्या कछार की घास पानी बिना बढ़ सकती है? क्या सरकणडा कीच बिना बढ़ता है? |
| 12 While yet in flower and not cut down, they wither before any other plant. | 12 അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു. | 12 चाहे वह हरी हो, और काटी भी न गई हो, तौभी वह और सब भांति की घास से पहिले ही सूख जाती है। |
| 13 Such are the paths of all who forget God; the hope of the godless shall perish. | 13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും; | 13 ईश्वर के सब बिसरानेवालोंकी गति ऐसी ही होती है और भक्तिहीन की आशा टूट जाती है। |
| 14 His confidence is severed, and his trust is a spider's web. | 14 അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ. | 14 उसकी आश का मूल कट जाता है; और जिसका वह भरोसा करता है, वह मकड़ी का जाला ठहराता है। |
| 15 He leans against his house, but it does not stand; he lays hold of it, but it does not endure. | 15 അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നിൽക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനിൽക്കയില്ല. | 15 चाहे वह अपके घर पर टेक लगाए परन्तु वह न ठहरेगा; वह उसे दृढ़ता से यांभेगा परन्तु वह स्य्िर न रहेगा। |
| 16 He is a lush plant before the sun, and his shoots spread over his garden. | 16 വെയിലത്തു അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. | 16 वह चूप पाकर हरा भरा हो जाता है, और उसकी डालियां बगीचे में चारोंओर फैलती हैं। |
| 17 His roots entwine the stone heap; he looks upon a house of stones. | 17 അവന്റെ വേർ കല്ക്കുന്നിൽ പിണയുന്നു; അതു കല്ലടുക്കിൽ ചെന്നു പിടിക്കുന്നു. | 17 उसकी जड़ कंकरोंके ढेर में लिपक्की हुई रहती है, और वह पत्त्र के स्यान को देख लेता है। |
| 18 If he is destroyed from his place, then it will deny him, saying, 'I have never seen you.' | 18 അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും. | 18 परन्तु जब वह अपके स्यान पर से नाश किया जाए, तब वह स्यान उस से यह कहकर मुंह मोड़ लेगा कि मैं ने उसे कभी देखा ही नहीं। |
| 19 Behold, this is the joy of his way, and out of the soil others will spring. | 19 ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളെച്ചുവരും. | 19 देख, उसकी आनन्द भरी चाल यही है; फिर उसी मिट्टी में से दूसरे उगेंगे। |
| 20 "Behold, God will not reject a blameless man, nor take the hand of evildoers. | 20 ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്‌പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. | 20 देख, ईश्वर न तो खरे मनुष्य को निकम्मा जानकर छोड़ देता है, और न बुराई करतेवालोंको संभालता है। |
| 21 He will yet fill your mouth with laughter, and your lips with shouting. | 21 അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും. | 21 वह तो तुझे हंसमुख करेगा; और तुझ से जयजयकार कराएगा। |
| 22 Those who hate you will be clothed with shame, and the tent of the wicked will be no more." | 22 നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും. | 22 तेरे वैरी लज्जा का वस्त्र पहिनेंगे, और दुष्टोंका डेरा कहीं रहने न पाएगा। |