| 1 My heart is steadfast, O God! I will sing and make melody with all my being! | 1 ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാൻ കീർത്തനം പാടും. | 1 हे परमेश्वर, मेरा हृदय स्थ्रि है; मैं गाऊंगा, मैं अपक्की आत्मा से भी भजन गाऊंगा। |
| 2 Awake, O harp and lyre! I will awake the dawn! | 2 വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ; ഞാൻ അതികാലത്തെ ഉണരും. | 2 हे सारंगी और वीणा जागो! मैं आप पौ फटते जाग उठूंगा! |
| 3 I will give thanks to you, O LORD, among the peoples; I will sing praises to you among the nations. | 3 യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം പാടും. | 3 हे यहोवा, मैं देश देश के लोगोंके मध्य में तेरा धन्यवाद करूंगा, और राज्य राज्य के लोगोंके मध्य में तेरा भजन गाऊंगा। |
| 4 For your steadfast love is great above the heavens; your faithfulness reaches to the clouds. | 4 നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. | 4 क्योंकि तेरी करूणा आकाश से भी ऊंची है, और तेरी सच्चाई आकाशमण्डल तक है।। |
| 5 Be exalted, O God, above the heavens! Let your glory be over all the earth! | 5 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നേ. | 5 हे परमेश्वर, तू स्वर्ग के ऊपर हो! और तेरी महिमा सारी पृथ्वी के ऊपर हो! |
| 6 That your beloved ones may be delivered, give salvation by your right hand and answer me! | 6 നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ. | 6 इसलिथे कि तेरे प्रिय छुड़ाए जाएं, तू अपके दहिने हाथ से बचा ले और हमारी बिनती सुन ले! |
| 7 God has promised in his holiness: "With exultation I will divide up Shechem and portion out the Valley of Succoth. | 7 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും. | 7 परमेश्वर ने अपक्की पवित्राता में होकर कहा है, मैं प्रफुल्लित होकर शेकेम को बांट लूंगा, और सुक्कोत की तराई को नपवाऊंगा। |
| 8 Gilead is mine; Manasseh is mine; Ephraim is my helmet, Judah my scepter. | 8 ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു. | 8 गिलाद मेरा है, मनश्शे भी मेरा है; और एप्रैम मेरे सिर का टोप है; यहूदा मेरा राजदण्ड है। |
| 9 Moab is my washbasin; upon Edom I cast my shoe; over Philistia I shout in triumph." | 9 മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും. | 9 मोआब मेरे धोने का पात्रा है, मैं एदोम पर अपना जूता फेंकूंगा, पलिश्त पर मैं जयजयकार करूंगा।। |
| 10 Who will bring me to the fortified city? Who will lead me to Edom? | 10 ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴിനടത്തും? | 10 मुझे गढ़वाले नगर में कौन पहुंचाएगा? ऐदोम तक मेरी अगुवाई किस ने की हैं? |
| 11 Have you not rejected us, O God? You do not go out, O God, with our armies. | 11 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല. | 11 हे परमेश्वर, क्या तू ने हम को नहीं त्याग दिया, और हे परमेश्वर, तू हमारी सेना के साथ पयान नहीं करता। |
| 12 Oh grant us help against the foe, for vain is the salvation of man! | 12 വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ. | 12 द्रोहियोंके विरूद्ध हमारी सहाथता कर, क्योंकि मनुष्य का किया हुआ छुटकारा व्यर्थ है! |
| 13 With God we shall do valiantly; it is he who will tread down our foes. | 13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും. | 13 परमेश्वर की सहाथता से हम वीरता दिखाएंगे, हमारे द्रोहियोंको वही रौंदेगा।। |