Psalms 28

1 To you, O LORD, I call; my rock, be not deaf to me, lest, if you be silent to me, I become like those who go down to the pit. 1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേൾക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നേ. 1 हे यहोवा, मैं तुझी को पुकारूंगा; हे मेरी चट्टान, मेरी सुनी अनसुनी न कर, ऐसा न हो कि तेरे चुप रहने से मैं कब्र में पके हुओं के समान हो जाऊं जो पाताल में चले जाते हैं।
2 Hear the voice of my pleas for mercy, when I cry to you for help, when I lift up my hands toward your most holy sanctuary. 2 ഞാൻ എന്റെ കൈകളെ വിശുദ്ധാന്തർമ്മന്ദിരത്തിങ്കലേക്കുയർത്തി നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ. 2 जब मैं तेरी दोहाई दूं, और तेरे पवित्रास्थान की भीतरी कोठरी की ओर अपके हाथ उठाऊं, तब मेरी गिड़गिड़ाहट की बात सुन ले।
3 Do not drag me off with the wicked, with the workers of evil, who speak peace with their neighbors while evil is in their hearts. 3 ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു. 3 उन दुष्टोंऔर अनर्थकारियोंके संग मुझे न घसीट; जो अपके पड़ोसिक्कों बातें तो मेल की बोलते हैं परन्तु हृदय में बुराई रखते हैं।
4 Give to them according to their work and according to the evil of their deeds; give to them according to the work of their hands; render them their due reward. 4 അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ; 4 उनके कामोंके और उनकी करनी की बुराई के अनुसार उन से बर्ताव कर, उनके हाथोंके काम के अनुसार उन्हें बदला दे; उनके कामोंका पलटा उन्हें दे।
5 Because they do not regard the works of the LORD or the work of his hands, he will tear them down and build them up no more. 5 യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവർ വിവേചിക്കായ്കകൊണ്ടു അവൻ അവരെ പണിയാതെ ഇടിച്ചുകളയും. 5 वे यहोवा के कामोंपर और उसके हाथोंके कामोंपर ध्यान नहीं करते, इसलिथे वह उन्हें पछाड़ेगा और फिर न उठाएगा।।
6 Blessed be the LORD! for he has heard the voice of my pleas for mercy. 6 യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു. 6 यहोवा धन्य है; क्योंकि उस ने मेरी गिड़गिड़ाहट को सुना है।
7 The LORD is my strength and my shield; in him my heart trusts, and I am helped; my heart exults, and with my song I give thanks to him. 7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു. 7 यहोवा मेरा बल और मेरी ढ़ाल है; उस पर भरोसा रखने से मेरे मन को सहाथता मिली है; इसलिथे मेरा हृदय प्रफुल्लित है; और मैं गीत गाकर उसका धन्यवाद करूंगा।
8 The LORD is the strength of his people; he is the saving refuge of his anointed. 8 യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ. 8 यहोवा उनका बल है, वह अपके अभिषिक्त के लिथे उद्धार का दृढ़ गढ़ है।
9 Oh, save your people and bless your heritage! Be their shepherd and carry them forever. 9 നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ. 9 हे यहोवा अपक्की प्रजा का उद्धार कर, और अपके निज भाग के लोगोंको आशीष दे; और उनकी चरवाही कर और सदैव उन्हें सम्भाले रह।।