| 1 The Mighty One, God the LORD, speaks and summons the earth from the rising of the sun to its setting. | 1 ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു. | 1 ईश्वर परमेश्वर यहोवा ने कहा है, और उदयाचल से लेकर अस्ताचल तक पृथ्वी के लोगोंको बुलाया है। |
| 2 Out of Zion, the perfection of beauty, God shines forth. | 2 സൌന്ദര്യത്തിന്റെ പൂർണ്ണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു. | 2 सिरयोन से, जो परम सुन्दर है, परमेश्वर ने अपना तेज दिखाया है। |
| 3 Our God comes; he does not keep silence; before him is a devouring fire, around him a mighty tempest. | 3 നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു. | 3 हमारा परमेश्वर आएगा और चुपचाप न रहेगा, आग उसके आगे आगे भस्म करती जाएगी; और उसके चारोंओर बड़ी आंधी चलेगी। |
| 4 He calls to the heavens above and to the earth, that he may judge his people: | 4 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവൻ മേലിൽനിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. | 4 वह अपक्की प्रजा का न्याय करने के लिथे ऊपर से आकाश को और पृथ्वी को भी पुकारेगा: |
| 5 "Gather to me my faithful ones, who made a covenant with me by sacrifice!" | 5 യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ. | 5 मेरे भक्तोंको मेरे पास इकट्ठा करो, जिन्होंने बलिदान चढ़ाकर मुझ से वाचा बान्धी है! |
| 6 The heavens declare his righteousness, for God himself is judge! Selah | 6 ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ. | 6 और स्वर्ग उसके धर्मी होने का प्रचार करेगा क्योंकि परमेश्वर तो आप ही न्यायी है।। |
| 7 "Hear, O my people, and I will speak; O Israel, I will testify against you. I am God, your God. | 7 എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു. | 7 हे मेरी प्रजा, सुन, मैं बोलता हूं, और हे इस्राएल, मैं तेरे विषय साक्षी देता हूं। परमेश्वर तेरा परमेश्वर मैं ही हूं। |
| 8 Not for your sacrifices do I rebuke you; your burnt offerings are continually before me. | 8 നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു. | 8 मैं तुझ पर तेरे मेलबलियोंके विषय दोष नहीं लगाता, तेरे होमबलि तो नित्य मेरे लिथे चढ़ते हैं। |
| 9 I will not accept a bull from your house or goats from your folds. | 9 നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല. | 9 मैं न तो तेरे घर से बैल न तेरे पशुशालोंसे बकरे ले लूंगा। |
| 10 For every beast of the forest is mine, the cattle on a thousand hills. | 10 കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. | 10 क्योंकि वन के सारे जीवजन्तु और हजारोंपहाड़ोंके जानवर मेरे ही हैं। |
| 11 I know all the birds of the hills, and all that moves in the field is mine. | 11 മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ. | 11 पहाड़ोंके सब पक्षियोंको मैं जानता हूं, और मैदान पर चलने फिरनेवाले जानवार मेरे ही हैं।। |
| 12 "If I were hungry, I would not tell you, for the world and its fullness are mine. | 12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ. | 12 यदि मैं भूखा होता तो तुझ से न कहता; क्योंकि जगत् और जो कुछ उस में है वह मेरा है। |
| 13 Do I eat the flesh of bulls or drink the blood of goats? | 13 ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? | 13 क्या मैं बैल का मांस खाऊं, वा बकरोंका लोहू पीऊं? |
| 14 Offer to God a sacrifice of thanksgiving, and perform your vows to the Most High, | 14 ദൈവത്തിന്നു സ്തോത്രയാഗം അർപ്പിക്ക; അത്യുന്നതന്നു നിന്റെ നേർച്ചകളെ കഴിക്ക. | 14 परमेश्वर को धन्यवाद ही का बलिदान चढ़ा, और परमप्रधान के लिथे अपक्की मन्नतें पूरी कर; |
| 15 and call upon me in the day of trouble; I will deliver you, and you shall glorify me." | 15 കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. | 15 और संकट के दिन मुझे पुकार; मैं तुझे छुड़ाऊंगा, और तू मेरी महिमा करने पाएगा।। |
| 16 But to the wicked God says: "What right have you to recite my statutes or take my covenant on your lips? | 16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം? | 16 परन्तु दुष्ट से परमेश्वर कहता है: तुझे मेरी विधियोंका वर्णन करने से क्या काम? तू मरी वाचा की चर्चा क्योंकरता है? |
| 17 For you hate discipline, and you cast my words behind you. | 17 നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ. | 17 तू तो शिक्षा से बैर करता, और मेरे वचनोंको तुच्छ जातना है। |
| 18 If you see a thief, you are pleased with him, and you keep company with adulterers. | 18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു. | 18 जब तू ने चोर को देखा, तब उसकी संगति से प्रसन्न हुआ; और परस्त्रीगामियोंके साथ भागी हुआ।। |
| 19 "You give your mouth free rein for evil, and your tongue frames deceit. | 19 നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു. | 19 तू ने अपना मुंह बुराई करने के लिथे खोला, और तेरी जीभ छल की बातें गढ़ती है। |
| 20 You sit and speak against your brother; you slander your own mother's son. | 20 നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു. | 20 तू बैठा हुआ अपके भाई के विरूद्ध बोलता; और अपके सगे भाई की चुगली खाता है। |
| 21 These things you have done, and I have been silent; you thought that I was one like yourself. But now I rebuke you and lay the charge before you. | 21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവെക്കും. | 21 यह काम तू ने किया, और मैं चुप रहा; इसलिथे तू ने समझ लिया कि परमेश्वर बिलकुल मेरे साम्हने है। परन्तु मैं तुझे समझाऊंगा, और तेरी आंखोंके साम्हने सब कुछ अलग अलग दिखाऊंगा।। |
| 22 "Mark this, then, you who forget God, lest I tear you apart, and there be none to deliver! | 22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല. | 22 हे ईश्वर को भूलनेवालो यह बात भली भांति समझ लो, कहीं ऐसा न हो कि मैं तुम्हें फाड़ डालूं, और कोई छुड़ानेवाला न हो! |
| 23 The one who offers thanksgiving as his sacrifice glorifies me; to one who orders his way rightly I will show the salvation of God!" | 23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും. | 23 धन्यवाद के बलिदान का चढ़ानेवाला मेरी महिमा करता है; और जो अपना चरित्रा उत्तम रखता है उसको मैं परमेश्वर का किया हुआ उद्धार दिखाऊंगा! |