1 Give ear, O my people, to my teaching; incline your ears to the words of my mouth! |
1 എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ. |
1 हे मेरे लागो, मेरी शिक्षा सुनो; मेरे वचनोंकी ओर कान लगाओ! |
2 I will open my mouth in a parable; I will utter dark sayings from of old, |
2 ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. |
2 मैं अपना मूंह नीतिवचन कहने के लिथे खोलूंगा; मैं प्राचीकाल की गुप्त बातें कहूंगा, |
3 things that we have heard and known, that our fathers have told us. |
3 നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു. |
3 जिन बातोंको हम ने सुना, ओर जान लिया, और हमारे बाप दादोंने हम से वर्णन किया है। |
4 We will not hide them from their children, but tell to the coming generation the glorious deeds of the LORD, and his might, and the wonders that he has done. |
4 നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. |
4 उन्हे हम उनकी सन्तान से गुप्त न रखेंगें, परन्तु होनहार पीढ़ी के लोगोंसे, यहोवा का गुणानुवाद और उसकी सामर्थ और आश्चर्यकर्मोंका वर्णन करेंगें।। |
5 He established a testimony in Jacob and appointed a law in Israel, which he commanded our fathers to teach to their children, |
5 അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു. |
5 उस ने तो याकूब में एक चितौनी ठहराई, और इस्त्राएल में एक व्यवस्था चलाई, जिसके विषय उस ने हमारे पितरोंको आज्ञा दी, कि तुम इन्हे अपके अपके लड़केवालोंको बताना; |
6 that the next generation might know them, the children yet unborn, and arise and tell them to their children, |
6 വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും |
6 कि आनेवाली पीढ़ी के लोग, अर्थात जो लड़केवाले उत्पन्न होनेवाले हैं, वे इन्हे जानें; और अपके अपके लड़केवालोंसे इनका बखान करने में उद्यत हों, जिस से वे परमेश्वर का आस्त्रा रखें, |
7 so that they should set their hope in God and not forget the works of God, but keep his commandments; |
7 അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും |
7 और ईश्वर के बड़े कामोंको भूल न जाएं, परन्तु उसकी आज्ञाओं का पालन करते रहें; |
8 and that they should not be like their fathers, a stubborn and rebellious generation, a generation whose heart was not steadfast, whose spirit was not faithful to God. |
8 തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ. |
8 और अपके पितरोंके समान न हों, क्योंकि उस पीढ़ी के लोग तो हठीले और झगड़ालू थे, और उन्होंने अपना मन स्थिर न किया था, और न उनकी आत्मा ईश्वर की ओर सच्ची रही।। |
9 The Ephraimites, armed with the bow, turned back on the day of battle. |
9 ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി. |
9 एप्रेमयोंने तो शस्त्राधारी और धनुर्धारी होने पर भी, युठ्ठ के समय पीठ दिखा दी। |
10 They did not keep God's covenant, but refused to walk according to his law. |
10 അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു. |
10 उन्हो ने परमेश्वर की वाचा पूरी नहीं की, और उसकी व्यवस्था पर चलने से इनकार किया। |
11 They forgot his works and the wonders that he had shown them. |
11 അവർ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു. |
11 उन्हो ने उसके बड़े कामोंको और जो आश्चर्यकर्म उस ने उनके साम्हने किए थे, उनको भुला दिया। |
12 In the sight of their fathers he performed wonders in the land of Egypt, in the fields of Zoan. |
12 അവൻ മിസ്രയീംദേശത്തു, സോവാൻ വയലിൽവെച്ചു അവരുടെ പിതാക്കന്മാർ കാൺകെ, അത്ഭുതം പ്രവർത്തിച്ചു. |
12 उस ने तो उनके बापदादोंके सम्मुख मिस्त्रा देश के सोअन के मैदान में अद्भुत कर्म किए थे। |
13 He divided the sea and let them pass through it, and made the waters stand like a heap. |
13 അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽകൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി. |
13 उस ने समुद्र को दो भाग करके उन्हे पार कर दिया, और जल को ढ़ेर की नाई खड़ा कर दिया। |
14 In the daytime he led them with a cloud, and all the night with a fiery light. |
14 പകൽസമയത്തു അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. |
14 और उस ने दिन को बादल के खम्भोंसे और रात भर अग्नि के प्रकाश के द्धारा उनकी अगुवाई की। |
15 He split rocks in the wilderness and gave them drink abundantly as from the deep. |
15 അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു ആഴികളാൽ എന്നപോലെ അവർക്കു ധാരാളം കുടിപ്പാൻ കൊടുത്തു. |
15 वह जंगल में चट्टानें फाड़कर, उनको मानो गहिरे जलाशयोंसे मनमाने पिलाता था। |
16 He made streams come out of the rock and caused waters to flow down like rivers. |
16 പാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. |
16 उस ने चट्टान से भी धाराएं निकालीं और नदियोंका सा जल बहाथा।। |
17 Yet they sinned still more against him, rebelling against the Most High in the desert. |
17 എങ്കിലും അവർ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവെച്ചു മത്സരിച്ചുകൊണ്ടിരുന്നു. |
17 तौभी वे फिर उसके विरूद्ध अघिक पाप करते गए, और निर्जल देश में परमप्रधान के विरूद्ध उठते रहे। |
18 They tested God in their heart by demanding the food they craved. |
18 തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. |
18 और अपक्की चाह के अनुसार भोजन मांगकर मन ही मन ईश्वर की पक्कीक्षा की। |
19 They spoke against God, saying, "Can God spread a table in the wilderness? |
19 അവർ ദൈവത്തിന്നു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിന്നു കഴിയുമോ? |
19 वे परमेश्वर के विरूद्ध बोले, और कहने लगे, क्या ईश्वर जंगल में मेज लगा सकता है? |
20 He struck the rock so that water gushed out and streams overflowed. Can he also give bread or provide meat for his people?" |
20 അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു. |
20 उस ने चट्टान पर मारके जल बहा तो दिया, और धाराएं उमण्ड़ चक्की, परन्तु क्या वह रोटी भी दे सकता है? क्या वह अपक्की प्रजा के लिथे मांस भी तैयार कर सकता? |
21 Therefore, when the LORD heard, he was full of wrath; a fire was kindled against Jacob; his anger rose against Israel, |
21 ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി. |
21 यहोवा सुनकर क्रोध से भर गया, तब याकूब के बीच आग लगी, और इस्त्राएल के विरूद्ध क्रोध भड़का; |
22 because they did not believe in God and did not trust his saving power. |
22 അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നേ. |
22 इसलिए कि उन्होंने परमेश्वर पर विश्वास नहीं रखा था, न उसकी उठ्ठार करने की शक्ति पर भरोसा किया। |
23 Yet he commanded the skies above and opened the doors of heaven, |
23 അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. |
23 तौभी उस ने आकाश को आज्ञा दी, और स्वर्ग के ठ्ठारोंको खोला; |
24 and he rained down on them manna to eat and gave them the grain of heaven. |
24 അവർക്കു തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു. |
24 और उनके लिथे खाने को मान बरसाया, और उन्हे स्वर्ग का अन्न दिया। |
25 Man ate of the bread of the angels; he sent them food in abundance. |
25 മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. |
25 उनको शूरवीरोंकी सी रोटी मिली; उस ने उनको मनमाना भोजन दिया। |
26 He caused the east wind to blow in the heavens, and by his power he led out the south wind; |
26 അവൻ ആകാശത്തിൽ കിഴക്കൻ കാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റു വരുത്തി. |
26 उस ने आकाश में पुरवाई को चलाया, और अपक्की शक्ति से दक्खिनी बहाई; |
27 he rained meat on them like dust, winged birds like the sand of the seas; |
27 അവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; |
27 और उनके लिथे मांस धूलि की नाई बहुत बरसाया, और समुद्र के बालू के समान अनगिनित पक्षी भेजे; |
28 he let them fall in the midst of their camp, all around their dwellings. |
28 അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. |
28 और उनकी छावनी के बीच में, उनके निवासोंके चारोंओर गिराए। |
29 And they ate and were well filled, for he gave them what they craved. |
29 അങ്ങനെ അവർ തിന്നു തൃപ്തരായ്തീർന്നു; അവർ ആഗ്രഹിച്ചതു അവൻ അവർക്കു കൊടുത്തു. |
29 और वे खाकर अति तृप्त हुए, और उस ने उनकी कामना पूरी की। |
30 But before they had satisfied their craving, while the food was still in their mouths, |
30 അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നേ, |
30 उनकी कामना बनी ही रही, उनका भोजन उनके मुंह ही में था, |
31 the anger of God rose against them, and he killed the strongest of them and laid low the young men of Israel. |
31 ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു. |
31 कि परमेश्वर का क्रोध उन पर भड़का, और उस ने उनके हष्टपुष्टोंको घात किया, और इस्त्राएल के जवानोंको गिरा दिया।। |
32 In spite of all this, they still sinned; despite his wonders, they did not believe. |
32 ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. |
32 इतने पर भी वे और अधिक पाप करते गए; और परमेश्वर के आश्चर्यकर्मोंकी प्रतीति न की। |
33 So he made their days vanish like a breath, and their years in terror. |
33 അതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. |
33 तब उस ने उनके दिनोंको व्यर्थ श्रम में, और उनके वर्षोंको धबराहट में कटवाया। |
34 When he killed them, they sought him; they repented and sought God earnestly. |
34 അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും. |
34 जब जब वह उन्हे घात करने लगता, तब तब वे उसको पूछते थे; और फिरकर ईश्वर को यत्न से खोजते थे। |
35 They remembered that God was their rock, the Most High God their redeemer. |
35 ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും. |
35 और उनको स्मरण होता था कि परमेश्वर हमारी चट्टान है, और परमप्रधान ईश्वर हमारा छुड़ानेवाला है। |
36 But they flattered him with their mouths; they lied to him with their tongues. |
36 എങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷ്കുപറയും. |
36 तौभी उन्होंने उस से चापलूसी की; वे उस से झूठ बोले। |
37 Their heart was not steadfast toward him; they were not faithful to his covenant. |
37 അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല, അവന്റെ നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല. |
37 क्योंकि उनका ह्यदय उसकी ओर दृढ़ न था; न वे उसकी वाचा के विषय सच्चे थे। |
38 Yet he, being compassionate, atoned for their iniquity and did not destroy them; he restrained his anger often and did not stir up all his wrath. |
38 എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു. |
38 परन्तु वह जो दयालु है, वह अधर्म को ढांपता, और नाश नहीं करता; वह बारबार अपके क्रोध को ठण्डा करता है, और अपक्की जलजलाहट को पूरी रीति से भड़कने नहीं देता। |
39 He remembered that they were but flesh, a wind that passes and comes not again. |
39 അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവൻ ഓർത്തു. |
39 उसको स्मरण हुआ कि थे नाशमान हैं, थे वायु के समान हैं जो चक्की जाती और लौट नहीं आती। |
40 How often they rebelled against him in the wilderness and grieved him in the desert! |
40 മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! |
40 उन्होंने कितनी ही बार जंगल में उस से बलवा किया, और निर्जल देश में उसको उदास किया! |
41 They tested God again and again and provoked the Holy One of Israel. |
41 അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. |
41 वे बारबार ईश्वर की पक्कीक्षा करते थे, और इस्त्राएल के पवित्रा को खेदित करते थे। |
42 They did not remember his power or the day when he redeemed them from the foe, |
42 മിസ്രയീമിൽ അടയാളങ്ങളെയും സോവാൻ വയലിൽ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും |
42 उन्होने न तो उसका भुजबल स्मरण किया, न वह दिन जब उस ने उनको द्रोही के वश से छुड़ाया था; |
43 when he performed his signs in Egypt and his marvels in the fields of Zoan. |
43 അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല. |
43 कि उस ने क्योंकर अपके चिन्ह मिस्त्रा में, और अपके चमत्कार सोअन के मैदान में किए थे। |
44 He turned their rivers to blood, so that they could not drink of their streams. |
44 അവൻ അവരുടെ നദികളെയും തോടുകളെയും അവർക്കു കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കി തീർത്തു. |
44 उस ने तो मिस्त्रियोंकी नहरोंको लोहू बना डाला, और वे अपक्की नदियोंका जल पी न सके। |
45 He sent among them swarms of flies, which devoured them, and frogs, which destroyed them. |
45 അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു. |
45 उस ने उनके बीच में डांस भेजे जिन्होंने उन्हे काट खाया, और मेंढक भी भेजे, जिन्होंने उनका बिगाड़ किया। |
46 He gave their crops to the destroying locust and the fruit of their labor to the locust. |
46 അവരുടെ വിള അവൻ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. |
46 उस ने उनकी भूमि की उपज कीड़ोंको, और उनकी खेतीबारी टिड्डयोंको खिला दी थी। |
47 He destroyed their vines with hail and their sycamores with frost. |
47 അവൻ അവരുടെ മുന്തിരിവള്ളികളെ കൽമഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. |
47 उस ने उनकी दाखलताओं को ओेलोंसे, और उनके गूलर के पेड़ोंको बड़े बड़े पत्थ्र बरसाकर नाश किया। |
48 He gave over their cattle to the hail and their flocks to thunderbolts. |
48 അവൻ അവരുടെ കന്നുകാലികളെ കൽമഴെക്കും അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു. |
48 उस ने उनके पशुओं को ओलोंसे, और उनके ढोरोंको बिजलियोंसे मिटा दिया। |
49 He let loose on them his burning anger, wrath, indignation, and distress, a company of destroying angels. |
49 അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ. |
49 उस ने उनके ऊपर अपना प्रचणड क्रोध और रोष भड़काया, और उन्हे संकट में डाला, और दुखदाई दूतोंका दल भेजा। |
50 He made a path for his anger; he did not spare them from death, but gave their lives over to the plague. |
50 അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു. |
50 उस ने अपके क्रोध का मार्ग खोला, और उनके प्राणोंको मृत्यु से न बचाया, परन्तु उनको मरी के वश में कर दिया। |
51 He struck down every firstborn in Egypt, the firstfruits of their strength in the tents of Ham. |
51 അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു. |
51 उस ने मिस्त्रा के सब पहिलौठोंको मारा, जो हाम के डेरोंमें पौरूष के पहिले फल थे; |
52 Then he led out his people like sheep and guided them in the wilderness like a flock. |
52 എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻ കൂട്ടത്തെപ്പോലെ അവരെ നടത്തി. |
52 परन्तु अपक्की प्रजा को भेड़- बकरियोंकी नाई पयान कराया, और जंगल में उनकी अगुवाई पशुओं के झुण्ड की सी की। |
53 He led them in safety, so that they were not afraid, but the sea overwhelmed their enemies. |
53 അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. |
53 तब वे उसके चलाने से बेखटके चले और उनको कुछ भय न हुआ, परन्तु उनके शत्रु समुद्र में डूब गए। |
54 And he brought them to his holy land, to the mountain which his right hand had won. |
54 അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു. |
54 और उस ने उनको अपके पवित्रा देश के सिवाने तक, इसी पहाड़ी देश में पहुंचाया, जो उस ने अपके दहिने हाथ से प्राप्त किया था। |
55 He drove out nations before them; he apportioned them for a possession and settled the tribes of Israel in their tents. |
55 അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവർക്കു അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു. |
55 उस ने उनके साम्हने से अन्यजातियोंको भगा दिया; और उनकी भूमि को डोरी से माप मापकर बांट दिया; और इस्त्राएल के गोत्रोंको उनके डेरोंमें बसाया।। |
56 Yet they tested and rebelled against the Most High God and did not keep his testimonies, |
56 എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. |
56 तौभी उन्होने परमप्रधान परमेश्वर की पक्कीक्षा की और उस से बलवा किया, और उसकी चितौनियोंको न माना, |
57 but turned away and acted treacherously like their fathers; they twisted like a deceitful bow. |
57 അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. |
57 और मुड़कर अपके पुरखाओं की नाई विश्वासघात किया; उन्होंने निकम्मे धनुष की नाई धोखा दिया। |
58 For they provoked him to anger with their high places; they moved him to jealousy with their idols. |
58 അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷ്ണത ജനിപ്പിച്ചു. |
58 क्योंकि उन्होंने ऊंचे स्थान बनाकर उसको रिस दिलाई, और खुदी हुई मुर्तियोंके द्वारा उस में जलन उपजाई। |
59 When God heard, he was full of wrath, and he utterly rejected Israel. |
59 ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. |
59 परमेश्वर सुनकर रोष से भर गया, और उस ने इस्त्राएल को बिलकुल तज दिया। |
60 He forsook his dwelling at Shiloh, the tent where he dwelt among mankind, |
60 ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. |
60 उस ने शीलो के निवास, अर्थात् उस तम्बु को जो उस ने मनुष्योंके बीच खडा किया था, त्याग दिया, |
61 and delivered his power to captivity, his glory to the hand of the foe. |
61 തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു. |
61 और अपक्की सामर्थ को बन्धुआई में जाने दिया, और अपक्की शोभा को द्रोही के वश में कर दिया। |
62 He gave his people over to the sword and vented his wrath on his heritage. |
62 അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു. |
62 उस ने अपक्की प्रजा को तलवार से मरवा दिया, और अपके निज भाग के लोगोंपर रोष से भर गया। |
63 Fire devoured their young men, and their young women had no marriage song. |
63 അവരുടെ യൌവനക്കാർ തീക്കു ഇരയായിതീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല. |
63 उन के जवान आग से भस्म हुए, और उनकी कुमारियोंके विवाह के गीत न गाए गए। |
64 Their priests fell by the sword, and their widows made no lamentation. |
64 അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. |
64 उनके याजक तलवार से मारे गए, और उनकी विधवाएं रोने न पाई। |
65 Then the Lord awoke as from sleep, like a strong man shouting because of wine. |
65 അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. |
65 तब प्रभु मानो नींद से चौंक उठा, और ऐसे वीर के समान उठा जो दाखमधु पीकर ललकारता हो। |
66 And he put his adversaries to rout; he put them to everlasting shame. |
66 അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവർക്കു നിത്യനിന്ദവരുത്തുകയും ചെയ്തു. |
66 और उस ने अपके द्रोहियोंको मारकर पीछे हटा दिया; और उनकी सदा की नामधराई कराई।। |
67 He rejected the tent of Joseph; he did not choose the tribe of Ephraim, |
67 എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. |
67 फिर उस ने यूसुफ के तप्बु को तज दिया; और एप्रैम के गोत्रा को न चुना; |
68 but he chose the tribe of Judah, Mount Zion, which he loves. |
68 അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. |
68 परन्तु यहूदा ही के गोत्रा को, और अपके प्रिय सिरयोन पर्वत को चुन लिया। |
69 He built his sanctuary like the high heavens, like the earth, which he has founded forever. |
69 താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. |
69 उस ने अपके पवित्रास्थान को बहुत ऊंचा बना दिया, और पृथ्वी के समान स्थिर बनाया, जिसकी नेव उस ने सदा के लिथे डाली है। |
70 He chose David his servant and took him from the sheepfolds; |
70 അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി. |
70 फिर उसने अपके दास दाऊद को चुनकर भेड़शालाओं में से ले लिया; |
71 from following the nursing ewes he brought him to shepherd Jacob his people, Israel his inheritance. |
71 തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. |
71 वह उसको बच्चेवाली भेड़ोंके पीछे पीछे फिरने से ले आया कि वह उसकी प्रजा याकूब की अर्थात उसके निज भाग इस्त्राएल की चरवाही करे। |
72 With upright heart he shepherded them and guided them with his skillful hand. |
72 അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി. |
72 तब उस ने खरे मन से उनकी चरवाही की, और अपके हाथ की कुशलता से उनकी अगुवाई की।। |