| 1 O God, do not keep silence; do not hold your peace or be still, O God! | 1 ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ. | 1 हे परमेश्वर मौन न रह; हे ईश्वर चुप न रह, और न शांत रह! |
| 2 For behold, your enemies make an uproar; those who hate you have raised their heads. | 2 ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു. | 2 क्योंकि देख तेरे शत्रु धूम मचा रहे हैं; और तेरे बैरियोंने सिर उठाया है। |
| 3 They lay crafty plans against your people; they consult together against your treasured ones. | 3 അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. | 3 वे चतुराई से तेरी प्रजा की हानि की सम्मति करते, और तेरे रक्षित लोगोंके विरूद्ध युक्तियां निकालते हैं। |
| 4 They say, "Come, let us wipe them out as a nation; let the name of Israel be remembered no more!" | 4 വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു. | 4 उन्होंने कहा, आओ, हम उनको ऐसा नाश करें कि राज्य भी मिट जाए; और इस्त्राएल का नाम आगे को स्मरण न रहे। |
| 5 For they conspire with one accord; against you they make a covenant-- | 5 അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു. | 5 उन्होंने एक मन होकर युक्ति निकाली है, और तेरे ही विरूद्ध वाचा बान्धी है। |
| 6 the tents of Edom and the Ishmaelites, Moab and the Hagrites, | 6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗർയ്യരും കൂടെ, | 6 थे तो एदोम के तम्बूवाले और इश्माइली, मोआबी और हुग्री, |
| 7 Gebal and Ammon and Amalek, Philistia with the inhabitants of Tyre; | 7 ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും; | 7 गबाली, अम्मोनी, अमालेकी, और सोर समेत पलिश्ती हैं। |
| 8 Asshur also has joined them; they are the strong arm of the children of Lot. Selah | 8 അശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്കു സഹായമായിരുന്നു സേലാ. | 8 इनके संग अश्शूरी भी मिल गए हैं; उन से भी लोतवंशियोंको सहारा मिला है। |
| 9 Do to them as you did to Midian, as to Sisera and Jabin at the river Kishon, | 9 മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോൻ തോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ. | 9 इन से ऐसा कर जैसा मिद्यानियोंसे, और कीशोन नाले में सीसरा और याबीन से किया था, जो एन्दोर में नाश हुए, |
| 10 who were destroyed at En-dor, who became dung for the ground. | 10 അവർ എൻദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു. | 10 और भूमि के लिथे खाद बन गए। |
| 11 Make their nobles like Oreb and Zeeb, all their princes like Zebah and Zalmunna, | 11 അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ. | 11 इनके रईसोंको ओरेब और जाएब सरीखे, और इनके सब प्रधानोंको जेबह और सल्मुन्ना के समान कर दे, |
| 12 who said, "Let us take possession for ourselves of the pastures of God." | 12 നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ. | 12 जिन्होंने कहा था, कि हम परमेश्वर की चराइयोंके अधिक्कारनेी आप ही हो जाएं।। |
| 13 O my God, make them like whirling dust, like chaff before the wind. | 13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ. | 13 हे मेरे परमेश्वर इनको बवन्डर की धूलि, वा पवन से उड़ाए हुए भूसे के समान कर दे। |
| 14 As fire consumes the forest, as the flame sets the mountains ablaze, | 14 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും | 14 उस आग की नाई जो वन को भस्म करती है, और उस लौ की नाई जो पहाड़ोंको जला देती है, |
| 15 so may you pursue them with your tempest and terrify them with your hurricane! | 15 നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ. | 15 तू इन्हे अपक्की आंधी से भाग दे, और अपके बवन्डर से घबरा दे! |
| 16 Fill their faces with shame, that they may seek your name, O LORD. | 16 യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ. | 16 इनके मुंह को अति लज्जित कर, कि हे यहोवा थे तेरे नाम को ढूंढ़ें। |
| 17 Let them be put to shame and dismayed forever; let them perish in disgrace, | 17 അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ. | 17 थे सदा के लिथे लज्जित और घबराए रहें इनके मुंह काले हों, और इनका नाश हो जाए, |
| 18 that they may know that you alone, whose name is the LORD, are the Most High over all the earth. | 18 അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. | 18 जिस से यह जानें कि केवल तू जिसका नाम यहोवा है, सारी पृथ्वी के ऊपर परमप्रधान है।। |