| 1 I will sing of the steadfast love of the LORD, forever; with my mouth I will make known your faithfulness to all generations. | 1 യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും. | 1 मैं यहोवा की सारी करूणा के विषय सदा गाता रहूंगा; मैं तेरी सच्चाई पीढ़ी पीढ़ी तक जताता रहूंगा। |
| 2 For I said, "Steadfast love will be built up forever; in the heavens you will establish your faithfulness." | 2 ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. | 2 क्योंकि मैं ने कहा है, तेरी करूणा सदा बनी रहेगी, तू स्वर्ग में अपक्की सच्चाई को स्थिर रखेगा। |
| 3 You have said, "I have made a covenant with my chosen one; I have sworn to David my servant: | 3 എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. | 3 मैं ने अपके चुने हुए से वाचा बान्धी है, मैं ने अपके दास दाऊद से शपथ खाई है, |
| 4 'I will establish your offspring forever, and build your throne for all generations.'" Selah | 4 നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ. | 4 कि मैं तेरे वंश को सदा स्थिर रखूंगा; और तेरी राजगद्दी को पीढ़ी पीढ़ी तक बनाए रखूंगा। |
| 5 Let the heavens praise your wonders, O LORD, your faithfulness in the assembly of the holy ones! | 5 യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും. | 5 हे यहोवा, स्वर्ग में तेरे अद्भुत काम की, और पवित्रोंकी सभा में तेरी सच्चाई की प्रशंसा होगी। |
| 6 For who in the skies can be compared to the LORD? Who among the heavenly beings is like the LORD, | 6 സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ? | 6 क्योंकि आकाशमण्डल में यहोवा के तुल्य कौन ठहरेगा? बलवन्तोंके पुत्रोंमें से कौन है जिसके साथ यहोवा की उपमा दी जाएगी? |
| 7 a God greatly to be feared in the council of the holy ones, and awesome above all who are around him? | 7 ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. | 7 ईश्वर पवित्रोंकी गोष्ठी में अत्यन्त प्रतिष्ठा के योग्य, और अपके चारोंओर सब रहनेवालोंसे अधिक भययोग्य है। |
| 8 O LORD God of hosts, who is mighty as you are, O LORD, with your faithfulness all around you? | 8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. | 8 हे सेनाओं के परमेश्वर यहोवा, हे याह, तेरे तुल्य कौन सामर्थी है? तेरी सच्चाई तो तेरे चारोंओर है! |
| 9 You rule the raging of the sea; when its waves rise, you still them. | 9 നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു. | 9 समुद्र के गर्व को तू ही तोड़ता है; जब उसके तरंग उठते हैं, तब तू उनको शान्त कर देता है। |
| 10 You crushed Rahab like a carcass; you scattered your enemies with your mighty arm. | 10 നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. | 10 तू ने रहब को घात किए हुए के समान कुचल डाला, और अपके शत्रुओं को अपके बाहुबल से तितर बितर किया है। |
| 11 The heavens are yours; the earth also is yours; the world and all that is in it, you have founded them. | 11 ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു. | 11 आकाश तेरा है, पृथ्वी भी तेरी है; जगत और जो कुछ उस में है, उसे तू ही ने स्थिर किया है। |
| 12 The north and the south, you have created them; Tabor and Hermon joyously praise your name. | 12 ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു; | 12 उत्तर और दक्खिन को तू ही ने सिरजा; ताबोर और हेर्मोन तेरे नाम का जयजयकार करते हैं। |
| 13 You have a mighty arm; strong is your hand, high your right hand. | 13 നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു. | 13 तेरी भुजा बलवन्त है; तेरा हाथ शक्तिमान और तेरा दहिना हाथ प्रबल है। |
| 14 Righteousness and justice are the foundation of your throne; steadfast love and faithfulness go before you. | 14 നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു. | 14 तेरे सिंहासन का मूल, धर्म और न्याय है; करूणा और सच्चाई तेरे आगे आगे चलती है। |
| 15 Blessed are the people who know the festal shout, who walk, O LORD, in the light of your face, | 15 ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. | 15 क्या ही धन्य है वह समाज जो आनन्द के ललकार को पहिचानता है; हे हयोवा वे लोग मेरे मुख के प्रकाश में चलते हैं, |
| 16 who exult in your name all the day and in your righteousness are exalted. | 16 അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. | 16 वे तेरे नाम के हेतु दिन भर मगन रहते हैं, और तेरे धर्म के कारण महान हो जाते हैं। |
| 17 For you are the glory of their strength; by your favor our horn is exalted. | 17 നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു. | 17 क्योंकि तू उनके बल की शोभा है, और अपक्की प्रसन्नता से हमारे सींग को ऊंचा करेगा। |
| 18 For our shield belongs to the LORD, our king to the Holy One of Israel. | 18 നമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു. | 18 क्योंकि हमारी ढाल यहोवा की ओर से है हमारा राजा इस्राएल के पवित्रा की ओर से है।। |
| 19 Of old you spoke in a vision to your godly one, and said: "I have granted help to one who is mighty; I have exalted one chosen from the people. | 19 അന്നു നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാൻ വീരനായ ഒരുത്തന്നു സഹായം നല്കുകയും ജനത്തിൽനിന്നു ഒരു വൃതനെ ഉയർത്തുകയും ചെയ്തു. | 19 एक समय तू ने अपके भक्त को दर्शन देकर बातें की; और कहा, मैं ने सहाथता करने का भार एक वीर पर रखा है, और प्रजा में से एक को चुनकर बढ़ाया है। |
| 20 I have found David, my servant; with my holy oil I have anointed him, | 20 ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു. | 20 मैं ने अपके दास दाऊद को लेकर, अपके पवित्रा तेल से उसका अभिषेक किया है। |
| 21 so that my hand shall be established with him; my arm also shall strengthen him. | 21 എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും. | 21 मेरा हाथ उसके साथ बना रहेगा, और मेरी भुजा उसे दृढ़ रखेगी। |
| 22 The enemy shall not outwit him; the wicked shall not humble him. | 22 ശത്രു അവനെ തോല്പിക്കയില്ല; വഷളൻ അവനെ പീഡിപ്പിക്കയും ഇല്ല. | 22 शत्रु उसको तंग करने न पाएगा, और न कुटिल जल उसको दु:ख देने पाएगा। |
| 23 I will crush his foes before him and strike down those who hate him. | 23 ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും, | 23 मैं उसके द्रोहियोंको उसके साम्हने से नाश करूंगा, और उसके बैरियोंपर विपत्ति डालूंगा। |
| 24 My faithfulness and my steadfast love shall be with him, and in my name shall his horn be exalted. | 24 എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പു ഉയർന്നിരിക്കും. | 24 परन्तु मेरी सच्चाई और करूणा उस पर बनी रहेंगी, और मेरे नाम के द्वारा उसका सींग ऊंचा हो जाएगा। |
| 25 I will set his hand on the sea and his right hand on the rivers. | 25 അവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും. | 25 मैं समुद्र को उसके हाथ के नीचे और महानदोंको उसके दहिने हाथ के नीचे कर दूंगा। |
| 26 He shall cry to me, 'You are my Father, my God, and the Rock of my salvation.' | 26 അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും. | 26 वह मुझे पुकारके कहेगा, कि तू मेरा पिता है, मेरा ईश्वर और मेरे बचने की चट्टान है। |
| 27 And I will make him the firstborn, the highest of the kings of the earth. | 27 ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. | 27 फिर मैं उसको अपना पहिलौठा, और पृथ्वी के राजाओं पर प्रधान ठहराऊंगा। |
| 28 My steadfast love I will keep for him forever, and my covenant will stand firm for him. | 28 ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും. | 28 मैं अपक्की करूणा उस पर सदा बनाए रहूंगा, और मेरी वाचा उसके लिथे अटल रहेगी। |
| 29 I will establish his offspring forever and his throne as the days of the heavens. | 29 ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. | 29 मैं उसके वंश को सदा बनाए रखूंगा, और उसकी राजगद्दी स्वर्ग के समान सर्वदा बनी रहेगी। |
| 30 If his children forsake my law and do not walk according to my rules, | 30 അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും | 30 यदि उसके वंश के लोग मेरी व्यवस्था को छोड़ें और मेरे नियमोंके अनुसार न चलें, |
| 31 if they violate my statutes and do not keep my commandments, | 31 എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ | 31 यदि वे मेरी विधियोंका उल्लंघन करें, और मेरी आज्ञाओं को न मानें, |
| 32 then I will punish their transgression with the rod and their iniquity with stripes, | 32 ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. | 32 तो मैं उनके अपराध का दण्ड सोंटें से, और उनके अधर्म का दण्ड कोड़ोंसे दूंगा। |
| 33 but I will not remove from him my steadfast love or be false to my faithfulness. | 33 എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല. | 33 परन्तु मैं अपक्की करूणा उस पर से हटाऊंगा, और न सच्चाई त्यागकर झूठा ठहरूंगा। |
| 34 I will not violate my covenant or alter the word that went forth from my lips. | 34 ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല. | 34 मैं अपक्की वाचा न तोडूंगा, और जो मेरे मुंह से निकल चुका है, उसे न बदलूंगा। |
| 35 Once for all I have sworn by my holiness; I will not lie to David. | 35 ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ ഭോഷ്കുപറകയില്ല. | 35 एक बार मैं अपक्की पवित्राता की शपथ खा चुका हूं; मैं दाऊद को कभी धोखा न दूंगा। |
| 36 His offspring shall endure forever, his throne as long as the sun before me. | 36 അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. | 36 उसका वंश सर्वदा रहेगा, और उसकी राजगद्दी सूर्य की नाई मेरे सम्मुख ठहरी रहेगी। |
| 37 Like the moon it shall be established forever, a faithful witness in the skies." Selah | 37 അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ. | 37 वह चन्द्रमा की नाईं, और आकाशमण्डल के विश्वासयोग्य साक्षी की नाई सदा बना रहेगा। |
| 38 But now you have cast off and rejected; you are full of wrath against your anointed. | 38 എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു. | 38 तौभी तू ने अपके अभिषिक्त को छोड़ा और उसे तज दिया, और उस पर अति क्रोध किया है। |
| 39 You have renounced the covenant with your servant; you have defiled his crown in the dust. | 39 നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു. | 39 तू अपके दास के साथ की वाचा से घिनाया, और उसके मुकुट को भूमि पर गिराकर अशुद्ध किया है। |
| 40 You have breached all his walls; you have laid his strongholds in ruins. | 40 നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. | 40 तू ने उसके सब बाड़ोंको तेड़ डाला है, और उसके गढ़ोंको उजाड़ दिया है। |
| 41 All who pass by plunder him; he has become the scorn of his neighbors. | 41 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. | 41 सब बटोही उसको लूट लेते हैं, और उसके पड़ोसिक्कों उसकी नामधराई होती है। |
| 42 You have exalted the right hand of his foes; you have made all his enemies rejoice. | 42 നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു. | 42 तू ने उसके द्रोहियोंको प्रबल किया; और उसके सब शत्रुओं को आनन्दित किया; और उसके सब शत्रुओं को आनन्दित किया है। |
| 43 You have also turned back the edge of his sword, and you have not made him stand in battle. | 43 അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല. | 43 फिर तू उसकी तलवार की धार को मोड़ देता है, और युद्ध में उसके पांव जमने नहीं देता। |
| 44 You have made his splendor to cease and cast his throne to the ground. | 44 അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു. | 44 तू ने उसका तेज हर लिया है और उसके सिंहासन को भूमि पर पटक दिया है। |
| 45 You have cut short the days of his youth; you have covered him with shame. Selah | 45 അവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ. | 45 तू ने उसकी जवानी को घटाया, और उसको लज्जा से ढांप दिया है।। |
| 46 How long, O LORD? Will you hide yourself forever? How long will your wrath burn like fire? | 46 യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? | 46 हे यहोवा तू कब तक लगातार मूंह फेरे रहेगा, तेरी जलजलाहट कब तक आग की नाईं भड़की रहेगी।। |
| 47 Remember how short my time is! For what vanity you have created all the children of man! | 47 എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു? | 47 मेरा स्मरण कर, कि मैं कैसा अनित्य हूं, तू ने सब मनुष्योंको क्योंव्यर्थ सिरजा है? |
| 48 What man can live and never see death? Who can deliver his soul from the power of Sheol? Selah | 48 ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ. | 48 कौन पुरूष सदा अमर रहेगा? क्या कोई अपके प्राण को अधोलोक से बचा सकता है? |
| 49 Lord, where is your steadfast love of old, which by your faithfulness you swore to David? | 49 കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ? | 49 हे प्रभु तेरी प्राचीनकाल की करूणा कहां रही, जिसके विषय में तू ने अपक्की सच्चाई की शपथ दाऊद से खाई थी? |
| 50 Remember, O Lord, how your servants are mocked, and how I bear in my heart the insults of all the many nations, | 50 കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ. | 50 हे प्रभु अपके दासोंकी नामधराई की सुधि कर; मैं तो सब सामर्थी जातियोंका बोझ लिए रहता हूं। |
| 51 with which your enemies mock, O LORD, with which they mock the footsteps of your anointed. | 51 യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ. അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു. | 51 तेरे उन शत्रुओं ने तो हे यहोवा तेरे अभिषिक्त के पीछे पड़कर उसकी नामधराई की है।। |
| 52 Blessed be the LORD forever! Amen and Amen. | 52 യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ. | 52 यहोवा सर्वदा धन्य रहेगा! आमीन फिर आमीन।। |