1 The oracle concerning the valley of vision. What do you mean that you have gone up, all of you, to the housetops, |
1 ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിന്നു നിങ്ങൾക്കു എന്തു ഭവിച്ചു? |
1 दर्शन की तराई के विषय में भारी वचन। तुम्हें क्या हुआ कि तुम सब के सब छतोंपर चढ़ गए हो, |
2 you who are full of shoutings, tumultuous city, exultant town? Your slain are not slain with the sword or dead in battle. |
2 അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, പടയിൽ പട്ടുപോയവരും അല്ല. |
2 हे कोलाहल और ऊधम से भरी प्रसन्न नगरी? तुझ में जो मारे गए हैं वे न तो तलवार से और न लड़ाई में मारे गए हैं। |
3 All your leaders have fled together; without the bow they were captured. All of you who were found were captured, though they had fled far away. |
3 നിന്റെ അധിപതിമാർ എല്ലാവരും ഒരുപോലെ ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു. |
3 तेरे सब न्यायी एक संग भाग गए और धनुर्धारियोंसे बान्धे गए हैं। और तेरे जितने शेष पाए गए वे एक संग बान्धे गए, वे दूर भागे थे। |
4 Therefore I said: "Look away from me; let me weep bitter tears; do not labor to comfort me concerning the destruction of the daughter of my people." |
4 അതുകൊണ്ടു ഞാൻ പറഞ്ഞതു: എന്നെ നോക്കരുതു; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാൻ ബദ്ധപ്പെടരുതു. |
4 इस कारण मैं ने कहा, मेरी ओर से मुंह फेर लो कि मैं बिलक बिलककर रोऊं; मेरे नगर सत्यनाश होने के शोक में मुझे शान्ति देने का यत्न मत करो।। |
5 For the Lord GOD of hosts has a day of tumult and trampling and confusion in the valley of vision, a battering down of walls and a shouting to the mountains. |
5 സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നേ. |
5 क्योंकि सेनाओं के प्रभु यहोवा का ठहराया हुआ दिन होगा, जब दर्शन की तराई में कोलाहल और रौंदा जाना और बेचैनी होगी; शहरपनाह में सुरंग लगाई जाएगी और दोहाई का शब्द पहाड़ोंतक पहुंचेगा। |
6 And Elam bore the quiver with chariots and horsemen, and Kir uncovered the shield. |
6 ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീർപരിചയുടെ ഉറനീക്കുകയും ചെയ്തു. |
6 और एलाम पैदलोंके दल और सवारोंसमेत तर्कश बान्धे हुए है, और कीर ढाल खोले हुए है। |
7 Your choicest valleys were full of chariots, and the horsemen took their stand at the gates. |
7 അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതിൽക്കൽ അണിനിരത്തും. |
7 तेरी उत्तम उत्तम तराइयां रयोंसे भरी हुई होंगी और सवार फाटक के साम्हने पांति बान्धेंगे। उस ने यहूदा का घूंघट खोल दिया है। |
8 He has taken away the covering of Judah.In that day you looked to the weapons of the House of the Forest, |
8 അവൻ യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി, |
8 उस दिन तू ने वन नाम भवन के अस्त्र-शस्त्र का स्मरण किया, |
9 and you saw that the breaches of the city of David were many. You collected the waters of the lower pool, |
9 ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി, |
9 और तू ने दाऊदपुर की शहरपनाह की दरारोंको देखा कि वे बहुत हैं, और तू ने निचले पोखरे के जल को इकट्ठा किया। |
10 and you counted the houses of Jerusalem, and you broke down the houses to fortify the wall. |
10 യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളഞ്ഞു. |
10 और यरूशलेम के घरोंको गिनकर शहरपनाह के दृढ़ करने के लिथे घरोंको ढा दिया। |
11 You made a reservoir between the two walls for the water of the old pool. But you did not look to him who did it, or see him who planned it long ago. |
11 പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാൻ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓർത്തതുമില്ല. |
11 तू ने दोनोंभीतोंके बीच पुराने पोखरे के जल के लिथे एक कुंड खोदा। परन्तु तू ने उसके कर्ता को स्मरण नहीं किया, जिस ने प्राचीनकाल से उसको ठहरा रखा या, और न उसकी ओर तू ने दृष्टि की।। |
12 In that day the Lord GOD of hosts called for weeping and mourning, for baldness and wearing sackcloth; |
12 അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും |
12 उस समय सेनाओं के प्रभु यहोवा ने रोने-पीटने, सिर मुंडाने और टाट पहिनने के लिथे कहा या; |
13 and behold, joy and gladness, killing oxen and slaughtering sheep, eating flesh and drinking wine. "Let us eat and drink, for tomorrow we die." |
13 രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു. |
13 परन्तु क्या देखा कि हर्ष और आनन्द मनाया जा रहा है, गाय-बैल का घात और भेड़-बकरी का वध किया जा रहा है, मांस खाया और दाखमधु पीया जा रहा है। और कहते हैं, आओ खाएं-पीएं, क्योंकि कल तो हमें मरना है। |
14 The LORD of hosts has revealed himself in my ears: "Surely this iniquity will not be atoned for you until you die," says the Lord GOD of hosts. |
14 സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നതു: നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു. |
14 सेनाओं के यहोवा ने मेरे कान में कहा और अपके मन की बात प्रगट की, निश्चय तुम लोगोंके इस अधर्म का कुछ भी प्रायश्चित्त तुम्हारी मृत्यु तक न हो सकेगा, सेनाओं के प्रभु यहोवा का यही कहना है। |
15 Thus says the Lord GOD of hosts, "Come, go to this steward, to Shebna, who is over the household, and say to him: |
15 സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു; |
15 सेनाओं का प्रभु यहोवा योंकहता है, शेबना नाम उस भण्डारी के पास जो राजघराने के काम पर नियुक्त है जाकर कह, यहां तू क्या करता है? |
16 What have you to do here, and whom have you here, that you have cut out here a tomb for yourself, you who cut out a tomb on the height and carve a dwelling for yourself in the rock? |
16 നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആർക്കായിട്ടു? ഉയർന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു. |
16 और यहां तेरा कौन है कि तू ने अपक्की कबर यहां खुदवाई है? तू अपक्की कबर ऊंचे स्यान में खुदवाता और अपके रहने का स्यान चट्टान में खुदवाता है? |
17 Behold, the LORD will hurl you away violently, O you strong man. He will seize firm hold on you |
17 എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും. |
17 देख, यहोवा तुझ को बड़ी शक्ति से पकड़कर बहुत दूर फेंक देगा। |
18 and whirl you around and around, and throw you like a ball into a wide land. There you shall die, and there shall be your glorious chariots, you shame of your master's house. |
18 അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും. |
18 वह तुझे मरोड़कर गेन्द की नाई लम्बे चौड़े देश में फेंक देगा; हे अपके स्वामी के घराने को लज्जित करनेवाले वहां तू मरेगा और तेरे विभव के रय वहीं रह जाएंगे। |
19 I will thrust you from your office, and you will be pulled down from your station. |
19 ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവൻ നിന്നെ പറിച്ചുകളയും. |
19 मैं तुझ को तेरे स्यान पर से ढकेल दूंगा, और तू अपके पद से उतार दिया जाथेगा। |
20 In that day I will call my servant Eliakim the son of Hilkiah, |
20 അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. |
20 उस समय मैं हिल्कियाह के पुत्र अपके दास एल्याकीम को बुलाकर, उसे तेरा अंगरखा पहनाऊंगा, |
21 and I will clothe him with your robe, and will bind your sash on him, and will commit your authority to his hand. And he shall be a father to the inhabitants of Jerusalem and to the house of Judah. |
21 അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. |
21 और उसकी कमर में तेरी पेटी कसकर बान्धूंगा, और तेरी प्रभुता उसके हाथ में दूंगा। और वह यरूशलेम के रहनेवालोंऔर यहूदा के घराने का पिता ठहरेगा। |
22 And I will place on his shoulder the key of the house of David. He shall open, and none shall shut; and he shall shut, and none shall open. |
22 ഞാൻ ദാവീദുഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല. |
22 और मैं दाऊद के घराने की कुंजी उसके कंधे पर रखूंगा, और वह खोलेगा और कोई बन्द न कर सकेगा; वह बन्द करेगा और कोई खोल न सकेगा। |
23 And I will fasten him like a peg in a secure place, and he will become a throne of honor to his father's house. |
23 ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാൻ അവനെ തറെക്കും; അവൻ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും. |
23 और मैं उसको दृढ़ स्यान में खूंटी की नाईं गाडूंगा, और वह अपके पिता के घराने के लिथे विभव का कारण होगा। |
24 And they will hang on him the whole honor of his father's house, the offspring and issue, every small vessel, from the cups to all the flagons. |
24 അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും. |
24 और उसके पिता से घराने का सारा विभव, वंश और सन्तान, सब छोटे-छोटे पात्र, क्या कटोरे क्या सुराहियां, सब उस पर टांगी जाएंगी। |
25 In that day, declares the LORD of hosts, the peg that was fastened in a secure place will give way, and it will be cut down and fall, and the load that was on it will be cut off, for the LORD has spoken." |
25 അന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. |
25 सेनाओं के यहोवा की यह वाणी है कि उस समय वह खूंटी जो दृढ़ स्यान में गाड़ी गई यी, वह ढीली हो जाएगी, और काटकर गिराई जाएगी; और उस का बोफ गिर जाएगा, क्योंकि यहोवा ने यह कहा है। |