1 Remember, O LORD, what has befallen us; look, and see our disgrace! |
1 യഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ. |
1 हे यहोवा, स्मरण कर कि हम पर क्या क्या बीता है; हमारी ओर दृष्टि करके हमारी नामधराई को देख ! |
2 Our inheritance has been turned over to strangers, our homes to foreigners. |
2 ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയ്പോയിരിക്കുന്നു. |
2 हमारा भाग परदेशियोंका हो गया ओर हमारे घर परायोंके हो गए हैं। |
3 We have become orphans, fatherless; our mothers are like widows. |
3 ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു. |
3 हम अनाय और पिताहीन हो गए; हमारी माताएं विधवा सी हो गई हैं। |
4 We must pay for the water we drink; the wood we get must be bought. |
4 ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങൾ വിലകൊടുത്തു മേടിക്കുന്നു. |
4 हम मोल लेकर पानी पीते हैं, हम को लकड़ी भी दाम से मिलती है। |
5 Our pursuers are at our necks; we are weary; we are given no rest. |
5 ഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്കു വിശ്രാമവുമില്ല. |
5 खदेड़नेवाले हमारी गर्दन पर टूट पके हैं; हम यक गए हैं, हमें विश्रम नहीं मिलता। |
6 We have given the hand to Egypt, and to Assyria, to get bread enough. |
6 അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂർയ്യർക്കും കീഴടങ്ങിയിരിക്കുന്നു. |
6 हम स्वयं मिस्र के अधीन हो गए, और अश्शूर के भी, ताकि पेट भर सकें। |
7 Our fathers sinned, and are no more; and we bear their iniquities. |
7 ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു. |
7 हमारे पुरखाओं ने पाप किया, ओर मर मिटे हैं; परन्तु उनके अधर्म के कामोंका भार हम को उठाना पड़ा है। |
8 Slaves rule over us; there is none to deliver us from their hand. |
8 ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല. |
8 हमारे ऊपर दास अधिक्कारने रखते हैं; उनके हाथ से कोई हमें नहीं छुड़ाता। |
9 We get our bread at the peril of our lives, because of the sword in the wilderness. |
9 മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു. |
9 जंगल में की तलवार के कारण हम अपके प्राण जोखिम में डालकर भोजनवस्तु ले आते हैं। |
10 Our skin is hot as an oven with the burning heat of famine. |
10 ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു. |
10 भूख की फुलसाने वाली आग के कारण, हमारा चमड़ा तंदूर की नाई काला हो गया है। |
11 Women are raped in Zion, young women in the towns of Judah. |
11 അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു. |
11 सिय्योन में स्त्रियां, और यहूदा के नगरोंमें कुमारियां भ्रष्ट की गई हैं। |
12 Princes are hung up by their hands; no respect is shown to the elders. |
12 അവൻ സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല. |
12 हाकिम हाथ के बल टांगे गए हैं; और पुरनियोंका कुछ भी आदर नहीं किया गया। |
13 Young men are compelled to grind at the mill, and boys stagger under loads of wood. |
13 യൌവനക്കാർ തിരികല്ലു ചുമക്കുന്നു; ബാലന്മാർ വിറകുചുമടുംകൊണ്ടു വീഴുന്നു. |
13 जवानोंको चक्की चलानी पड़ती है; और लड़केबाले लकड़ी का बोफ उठाते हुए लडखड़ाते हैं। |
14 The old men have left the city gate, the young men their music. |
14 വൃദ്ധന്മാരെ പട്ടണവാതിൽക്കലും യൌവനക്കാരെ സംഗീതത്തിന്നും കാണുന്നില്ല. |
14 अब फाटक पर पुरनिथे नहीं बैठते, न जवानोंका गीत सुनाई पड़ता है। |
15 The joy of our hearts has ceased; our dancing has been turned to mourning. |
15 ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു. |
15 हमारे मन का हर्ष जाता रहा, हमारा नाचना विलाप में बदल गया है। |
16 The crown has fallen from our head; woe to us, for we have sinned! |
16 ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ടു ഞങ്ങൾക്കു അയ്യോ കഷ്ടം! |
16 हमारे सिर पर का मुकुट गिर पड़ा हे; हम पर हाथ, क्योंकि हम ने पाप किया है ! |
17 For this our heart has become sick, for these things our eyes have grown dim, |
17 ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു. |
17 इस कारण हमारा ह्रृदय निर्बल हो गया है, इन्हीं बातोंसे हमारी आंखें धुंधली पड़ गई हैं, |
18 for Mount Zion which lies desolate; jackals prowl over it. |
18 സീയോൻ പർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ. |
18 क्योंकि सिय्योन पर्वत उजाड़ पड़ा है; उस में सियार घूमते हैं। |
19 But you, O LORD, reign forever; your throne endures to all generations. |
19 യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. |
19 परन्तु हे यहोवा, तू तो सदा तक विराजमान रहेगा; तेरा राज्य पीढ़ी-पीढ़ी बना रहेगा। |
20 Why do you forget us forever, why do you forsake us for so many days? |
20 നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു? |
20 तू ने क्योंहम को सदा के लिथे भुला दिया है, और क्योंबहुत काल के लिथे हमें छोड़ दिया है? |
21 Restore us to yourself, O LORD, that we may be restored! Renew our days as of old-- |
21 യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ; |
21 हे यहोवा, हम को अपक्की ओर फेर, तब हम फिर सुधर जाएंगे। प्राचीनकाल की नाई हमारे दिन बदलकर ज्योंके त्योंकर दे ! |
22 unless you have utterly rejected us, and you remain exceedingly angry with us. |
22 അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ? |
22 क्या तू ने हमें बिल्कुल त्याग दिया हे? क्या तू हम से अत्यन्त क्रोधित है? |