1 Then he led me out into the outer court, toward the north, and he brought me to the chambers that were opposite the separate yard and opposite the building on the north. |
1 അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്കു എന്നെ കൊണ്ടുചെന്നു. |
1 फिर वह मुझे बाहरी आंगन में उत्तर की ओर ले गया, और मुझे उन दो कोठरियोंके पास लाया जो भवन के आंगन के साम्हने और उसकी उत्तर ओर यीं। |
2 The length of the building whose door faced north was a hundred cubits, and the breadth fifty cubits. |
2 അതിന്റെ മുൻഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം. |
2 सौ हाथ की दूरी पर उत्तरी द्वार या, और चौड़ाई पचास हाथ की यी। |
3 Facing the twenty cubits that belonged to the inner court, and facing the pavement that belonged to the outer court, was gallery against gallery in three stories. |
3 അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു. |
3 भीतरी आंगन के बीस हाथ साम्हने और बाहरी आंगन के फर्श के साम्हने तीनोंमहलोंमें छज्जे थे। |
4 And before the chambers was a passage inward, ten cubits wide and a hundred cubits long, and their doors were on the north. |
4 മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു. |
4 और कोठरियोंके साम्हने भीतर की ओर जानेवाला दस हाथ चौड़ा एक मार्ग या; और हाथ भर का एक और मार्ग या; और कोठरियोंके द्वार उत्तर ओर थे। |
5 Now the upper chambers were narrower, for the galleries took more away from them than from the lower and middle chambers of the building. |
5 കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും നടുവിലത്തേവയിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്നു നടപ്പുരകൾക്കു എടുത്തുപോന്നിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു. |
5 और उपरली कोठरियां छोटी यीं, अर्यात् छज्जोंके कारण वे निचक्की और बिचक्की कोठरियोंसे छोटी यीं। |
6 For they were in three stories, and they had no pillars like the pillars of the courts. Thus the upper chambers were set back from the ground more than the lower and the middle ones. |
6 അവ മൂന്നു നിലയായിരുന്നു; എന്നാൽ അവെക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു. |
6 क्योंकि वे सिमहली यीं, और आंगनोंके समान उनके खम्भे न थे; इस कारण उपरली कोठरियां निचक्की और बिचक्की कोठरियोंसे छोटी यीं। |
7 And there was a wall outside parallel to the chambers, toward the outer court, opposite the chambers, fifty cubits long. |
7 പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു. |
7 और जो भीत कोठरियोंके बाहर उनके पास पास यी अर्यात् कोठरियोंके साम्हने बाहरी आंगन की ओर यी, उसकी लम्बाई पचास हाथ की यी। |
8 For the chambers on the outer court were fifty cubits long, while those opposite the nave were a hundred cubits long. |
8 പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു; |
8 क्योंकि बाहरी आंगन की कोठरियां पचास हाथ लम्बी यीं, और मन्दिर के साम्हने की अलंग सौ हाथ की यी। |
9 Below these chambers was an entrance on the east side, as one enters them from the outer court. |
9 പുറത്തെ പ്രാകാരത്തിൽനിന്നു ഇവയിലേക്കു കടന്നാൽ കിഴക്കോട്ടു ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു. |
9 और इन कोठरियोंके नीचे पूर्व की ओर मार्ग या, जहां लोग बाहरी आंगन से इन में जाते थे। |
10 In the thickness of the wall of the court, on the south also, opposite the yard and opposite the building, there were chambers |
10 കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കൽ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങൾ ഉണ്ടായിരുന്നു. |
10 आंगन की भीत की चौड़ाई में पूर्व की ओर अलग स्यान और भवन दोनोंके साम्हने कोठरियां यीं। |
11 with a passage in front of them. They were similar to the chambers on the north, of the same length and breadth, with the same exits and arrangements and doors, |
11 അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ. |
11 और उनके साम्हने का मार्ग उत्तरी कोठरियोंके मार्ग सा य; उनकी लम्बाई-चौड़ाई बराबर यी और निकास और ढंग उनके द्वार के से थे। |
12 as were the entrances of the chambers on the south. There was an entrance at the beginning of the passage, the passage before the corresponding wall on the east as one enters them. |
12 തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കൽ തന്നേ. |
12 और दक्खिनी कोठरियोंके द्वारोंके अनुसार मार्ग के सिक्के पर द्वार या, अर्यात् पूर्व की ओर की भीत के साम्हने, जहां से लोग उन में प्रवेश करते थे। |
13 Then he said to me, "The north chambers and the south chambers opposite the yard are the holy chambers, where the priests who approach the LORD shall eat the most holy offerings. There they shall put the most holy offerings--the grain offering, the sin offering, and the guilt offering, for the place is holy. |
13 പിന്നെ അവൻ എന്നോടു കല്പിച്ചതു: മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ. |
13 फिर उस ने मुझ से कहा, थे उत्तरी और दक्खिनी कोठरियां जो आंगन के साम्हने हें, वे ही पवित्र कोठरियां हैं, जिन में यहोवा के समीप जानेवाले याजक परमपवित्र वस्तुएं खाया करेंगे; वे परमपवित्र वस्तुएं, और अन्नबलि, और पापबलि, और दोषबलि, वहीं रखेंगे; क्योंकि वह स्यान पवित्र हे। |
14 When the priests enter the Holy Place, they shall not go out of it into the outer court without laying there the garments in which they minister, for these are holy. They shall put on other garments before they go near to that which is for the people." |
14 പുരോഹിതന്മാർ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതിൽ പ്രവേശിപ്പാൻ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവർ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവർ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു. |
14 जब जब याजक लोग भीतर जाएंगे, तब तब निकलने के समय वे पवित्रस्यान से बाहरी आंगन में योंही न निकलेंगे, अर्यात् वे पहिले अपक्की सेवा टहल के वस्त्र पवित्रस्यान में रख देंगे; क्योंकि थे कोठरियां पवित्र हैं। तब वे और वस्त्र पहिनकर साधारण लोगोंके स्यान में जाएंगे। |
15 Now when he had finished measuring the interior of the temple area, he led me out by the gate that faced east, and measured the temple area all around. |
15 അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതിൽക്കൽ കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു. |
15 जब वह भीतरी भवन को माप चुका, तब मुझे पूर्व दिशा के फाटक के मार्ग से बाहर ले जाकर बाहर का स्यान चारोंओर मापके लगा। |
16 He measured the east side with the measuring reed, 500 cubits by the measuring reed all around. |
16 അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം. |
16 उस ने पूवीं अलंग को मापके के बांस से मापकर पांच सौ बांस का पाया। |
17 He measured the north side, 500 cubits by the measuring reed all around. |
17 അവൻ വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം. |
17 तब उस ने उत्तरी अलंग को मापके के बांस से मापकर पांच सौ बांस का पाया। |
18 He measured the south side, 500 cubits by the measuring reed. |
18 അവൻ തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം. |
18 तब उस ने दक्खिनी अलंग को मापके के बांस से मापकर पांच सौ बांस का पाया। |
19 Then he turned to the west side and measured, 500 cubits by the measuring reed. |
19 അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം. |
19 और पच्छिमी अलंग को मुड़कर उस ने मापके के बांस से मापकर उसे पांच सौ बांस का पाया। |
20 He measured it on the four sides. It had a wall around it, 500 cubits long and 500 cubits broad, to make a separation between the holy and the common. |
20 ഇങ്ങനെ അവൻ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേറുതിരിപ്പാൻ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന്നു ചുറ്റും ഉണ്ടായിരുന്നു. |
20 उस ने उस स्यान की चारोंअलंगें मापीं, और उसकी चारोंओर एक भीत यी, वह पांच सौ बांस लम्बी और पांच सौ बांस चौड़ी यी, और इसलिथे बनी यी कि पवित्र और सर्वसाधारण को अलग अलग करे। |