1 And getting into a boat he crossed over and came to his own city. |
1 അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി. |
1 फिर वह नाव पर चढ़कर पार गया; और अपके नगर में आया। |
2 And behold, some people brought to him a paralytic, lying on a bed. And when Jesus saw their faith, he said to the paralytic, "Take heart, my son; your sins are forgiven." |
2 അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: '''“മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു”''' എന്നു പറഞ്ഞു. |
2 और देखो, कई लोग एक फोले के मारे हुए को खाट पर रखकर उसके पास लाए; यीशु ने उन का विश्वास देखकर, उस फोले के मारे हुए से कहा; हे पुत्र, ढाढ़स बान्ध; तेरे पाप झमा हुए। |
3 And behold, some of the scribes said to themselves, "This man is blaspheming." |
3 എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു. |
3 और देखो, कई शास्त्रियोंने सोचा, कि यह तो परमेश्वर की निन्दा करता है। |
4 But Jesus, knowing their thoughts, said, "Why do you think evil in your hearts? |
4 യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: '''“നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു. ''' |
4 यीशु ने उन के मन की बातें मालूम करके कहा, कि तुम लोग अपके अपके मन में बुरा विचार क्योंकर रहे हो |
5 For which is easier, to say, 'Your sins are forgiven,' or to say, 'Rise and walk'? |
5 '''എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം”''' എന്നു ചോദിച്ചു. |
5 सहज क्या है, यह कहना, कि तेरे पाप झमा हुए; या यह कहना कि उठ और चल फिर। |
6 But that you may know that the Son of Man has authority on earth to forgive sins"--he then said to the paralytic--"Rise, pick up your bed and go home." |
6 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: '''“എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക”''' എന്നു പറഞ്ഞു. |
6 परन्तु इसलिथे कि तुम जान लो कि मनुष्य के पुत्र को पृय्वी पर पाप झमा करने का अधिक्कारने है (उस ने फोले के मारे हुए से कहा ) उठ: अपक्की खाट उठा, और अपके घर चला जा। |
7 And he rose and went home. |
7 അവൻ എഴുന്നേറ്റു വീട്ടിൽ പോയി. |
7 वह उठकर अपके घर चला गया। |
8 When the crowds saw it, they were afraid, and they glorified God, who had given such authority to men. |
8 പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി. |
8 लोग यह देखकर डर गए और परमेश्वर की महिमा करने लगे जिस ने मनुष्योंको ऐसा अधिक्कारने दिया है।। |
9 As Jesus passed on from there, he saw a man called Matthew sitting at the tax booth, and he said to him, "Follow me." And he rose and followed him. |
9 യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: '''“എന്നെ അനുഗമിക്ക”''' എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു. |
9 वहां से आगे बढ़कर यीशु ने मत्ती नाम एक मनुष्य को महसूल की चौकी पर बैठे देखा, और उस से कहा, मेरे पीछे हो ले। वह उठकर उसके पीछे हो लिया।। |
10 And as Jesus reclined at table in the house, behold, many tax collectors and sinners came and were reclining with Jesus and his disciples. |
10 അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു. |
10 और जब वह घर में भोजन करने के लिथे बैठा तो बहुतेरे महसूल लेनेवालोंऔर पापी आकर यीशु और उसके चेलोंके साय खाने बैठे। |
11 And when the Pharisees saw this, they said to his disciples, "Why does your teacher eat with tax collectors and sinners?" |
11 പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു. |
11 यह देखकर फरीसियोंने उसके चेलोंसे कहा; तुम्हारा गुरू महसूल लेनेवालोंऔर पापियोंके साय क्योंखाता है |
12 But when he heard it, he said, "Those who are well have no need of a physician, but those who are sick. |
12 യേശു അതു കേട്ടാറെ: '''“ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല. ''' |
12 उस ने यह सुनकर उन से कहा, वैद्य भले चंगोंको नहीं परन्तु बीमारोंको अवश्य है। |
13 Go and learn what this means, 'I desire mercy, and not sacrifice.' For I came not to call the righteous, but sinners." |
13 '''യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു”''' എന്നു പറഞ്ഞു. |
13 सो तुम जाकर इस का अर्य सीख लो, कि मैं बलिदान नहीं परन्तु दया चाहता हूं; क्योंकि मैं धमिर्योंको नहीं परन्तु पापियोंको बुलाने आया हूं।। |
14 Then the disciples of John came to him, saying, "Why do we and the Pharisees fast, but your disciples do not fast?" |
14 യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു. |
14 तब यूहन्ना के चेलोंने उसके पास आकर कहा; क्या कारण है कि हम और फरीसी इतना उपवास करते हैं, पर तेरे चेले उपवास नहीं करते |
15 And Jesus said to them, "Can the wedding guests mourn as long as the bridegroom is with them? The days will come when the bridegroom is taken away from them, and then they will fast. |
15 യേശു അവരോടു പറഞ്ഞതു: '''“മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും. ''' |
15 यीशु ने उन से कहा; क्या बराती, जब तक दुल्हा उन के साय है शोक कर सकते हैं पर वे दिन आएंगे कि दूल्हा उन से अलग किया जाएगा, उस समय वे उपवास करेंगे। |
16 No one puts a piece of unshrunk cloth on an old garment, for the patch tears away from the garment, and a worse tear is made. |
16 '''കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും. ''' |
16 कोरे कपके का पैबन्द पुराने पहिरावन पर कोई नहीं लगाता, क्योंकि वह पैबन्द पहिरावन से और कुछ खींच लेता है, और वह अधिक फट जाता है। |
17 Neither is new wine put into old wineskins. If it is, the skins burst and the wine is spilled and the skins are destroyed. But new wine is put into fresh wineskins, and so both are preserved." |
17 '''പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകർന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.”''' |
17 और नया दाखरस पुरानी मशकोंमें नहीं भरते हैं; क्योंकि ऐसा करने से मश्कें फट जाती हैं, और दाखरस बह जाता है और मशकें नाश हो जाती हैं, परन्तु नया दाखरस नई मश्कोंमें भरते हैं और वह दोनोंबची रहती हैं। |
18 While he was saying these things to them, behold, a ruler came in and knelt before him, saying, "My daughter has just died, but come and lay your hand on her, and she will live." |
18 അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു. |
18 वह उन से थे बातें कह ही रहा या, कि देखो, एक सरदार ने आकर उसे प्रणाम किया और कहा मेरी पुत्री अभी मरी है; परन्तु चलकर अपना हाथ उस पर रख, तो वह जीवित हो जाएगी। |
19 And Jesus rose and followed him, with his disciples. |
19 യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു. |
19 यीशु उठकर अपके चेलोंसमेत उसके पीछे हो लिया। |
20 And behold, a woman who had suffered from a discharge of blood for twelve years came up behind him and touched the fringe of his garment, |
20 അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ: |
20 और देखो, एक स्त्री ने जिस के बारह वर्ष से लोहू बहता या, उसके पीछे से आकर उसके वस्त्र के आंचल को छू लिया। |
21 for she said to herself, "If I only touch his garment, I will be made well." |
21 അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു. |
21 क्योंकि वह अपके मन में कहती यी कि यदि मैं उसके वस्त्र ही को छू लूंबी तो चंगी हो जाऊंगी। |
22 Jesus turned, and seeing her he said, "Take heart, daughter; your faith has made you well." And instantly the woman was made well. |
22 യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: '''“മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു”''' എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൌഖ്യം വന്നു. |
22 यीशु ने फिरकर उसे देखा, और कहा; पुत्री ढाढ़स बान्ध; तेरे विश्वास ने तुझे चंगा किया है; सो वह स्त्री उसी घड़ी चंगी हो गई। |
23 And when Jesus came to the ruler's house and saw the flute players and the crowd making a commotion, |
23 പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു: |
23 जब यीशु उस सरदार के घर में पहुंचा और बांसली बजानेवालोंऔर भीड़ को हुल्लड़ मचाते देखा तब कहा। |
24 he said, "Go away, for the girl is not dead but sleeping." And they laughed at him. |
24 '''“മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ”''' എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. |
24 हट जाओ, लड़की मरी नहीं, पर सोती है; इस पर वे उस की हंसी करने लगे। |
25 But when the crowd had been put outside, he went in and took her by the hand, and the girl arose. |
25 അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു. |
25 परन्तु जब भीड़ निकाल दी गई, तो उस ने भीतर जाकर लड़की का हाथ पकड़ा, और वह जी उठी। |
26 And the report of this went through all that district. |
26 ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു. |
26 और इस बात की चर्चा उस सारे देश में फैल गई। |
27 And as Jesus passed on from there, two blind men followed him, crying aloud, "Have mercy on us, Son of David." |
27 യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു. |
27 जब यीशु वहां से आगे बढ़ा, तो दो अन्धे उसके पीछे यह पुकारते हुए चले, कि हे दाऊद की सन्तान, हम पर दया कर। |
28 When he entered the house, the blind men came to him, and Jesus said to them, "Do you believe that I am able to do this?" They said to him, "Yes, Lord." |
28 അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. '''“ഇതു ചെയ്‍വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു. |
28 जब वह घर में पहुंचा, तो वे अन्धे उस के पास आए; और यीशु ने उन से कहा; क्या तुम्हें विश्वास है, कि मैं यह कर सकता हूं उन्होंने उस से कहा; हां प्रभु। |
29 Then he touched their eyes, saying, "According to your faith be it done to you." |
29 അവൻ അവരുടെ കണ്ണു തൊട്ടു: '''“നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ”''' എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു. |
29 तब उस ने उन की आंखे छूकर कहा, तुम्हारे विश्वास के अनुसार तुम्हारे लिथे हो। |
30 And their eyes were opened. And Jesus sternly warned them, "See that no one knows about it." |
30 പിന്നെ യേശു: '''“നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു.”''' |
30 और उन की आंखे खुल गई और यीशु ने उन्हें चिताकर कहा; सावधान, कोई इस बात को न जाने। |
31 But they went away and spread his fame through all that district. |
31 അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി. |
31 पर उन्होंने निकलकर सारे देश में उसका यश फैला दिया।। |
32 As they were going away, behold, a demon-oppressed man who was mute was brought to him. |
32 അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. |
32 जब वे बाहर जा रहे थे, तो देखो, लोग एक गूंगे को जिस में दुष्टात्क़ा यी उस के पास लाए। |
33 And when the demon had been cast out, the mute man spoke. And the crowds marveled, saying, "Never was anything like this seen in Israel." |
33 അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു: യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു. |
33 और जब दुष्टात्क़ा निकाल दी गई, तो गूंगा बोलने लगा; और भीड़ ने अचम्भा करके कहा कि इस्राएल में ऐसा कभी नहीं देखा गया। |
34 But the Pharisees said, "He casts out demons by the prince of demons." |
34 പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. |
34 परन्तु फरीसियोंने कहा, यह तो दुष्टात्क़ाओं के सरदार की सहाथता से दुष्टात्क़ओं को निकालता है।। |
35 And Jesus went throughout all the cities and villages, teaching in their synagogues and proclaiming the gospel of the kingdom and healing every disease and every affliction. |
35 യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു. |
35 और यीशु सब नगरोंऔर गांवोंमें फिरता रहा और उन की सभाओं में उपकेश करता, और राज्य का सुसमाचार प्रचार करता, और हर प्रकार की बीमारी और र्दुबलता को दूर करता रहा। |
36 When he saw the crowds, he had compassion for them, because they were harassed and helpless, like sheep without a shepherd. |
36 അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു: |
36 जब उस ने भीड़ को देखा तो उस को लोगोंपर तरस आया, क्योंकि वे उन भेड़ोंकी नाई जिनका कोई रखवाला न हो, व्याकुल और भटके हुए से थे। |
37 Then he said to his disciples, "The harvest is plentiful, but the laborers are few; |
37 '''“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ''' |
37 तब उस ने अपके चेलोंसे कहा, पके खेत तो बहुत हैं पर मजदूर योड़े हैं। |
38 therefore pray earnestly to the Lord of the harvest to send out laborers into his harvest." |
38 '''ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ ”എന്നു പറഞ്ഞു. ''' |
38 इसलिथे खेत के स्वामी से बिनती करो कि वह अपके खेत काटने के लिथे मजदूर भेज दे।। |