John 21

1 After this Jesus revealed himself again to the disciples by the Sea of Tiberias, and he revealed himself in this way. 1 അതിന്റെ ശേഷം യേശു പിന്നെയും തിബെര്യാസ് കടൽക്കരയിൽ വെച്ചു ശിഷ്യന്മാർക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു: 1 इन बातोंके बाद यीशु ने अपके आप को तिबिरियास फील के किनारे चेलोंपर प्रगट किया और इस रीति से प्रगट किया।
2 Simon Peter, Thomas (called the Twin), Nathanael of Cana in Galilee, the sons of Zebedee, and two others of his disciples were together. 2 ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു. 2 शमौन पतरस और योमा जो दिदुमुस कहलाता है, और गलील के काना नगर का नतनएल और जब्‍दी के पुत्र, और उसके चेलोंमें से दो और जन इकट्ठे थे।
3 Simon Peter said to them, "I am going fishing." They said to him, "We will go with you." They went out and got into the boat, but that night they caught nothing. 3 ശിമോൻ പത്രൊസ് അവരോടു: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയിൽ ഒന്നും പിടിച്ചില്ല. 3 शमौन पतरस ने उन से कहा, मैं मछली पकड़ने जाता हूं: उन्‍होंने उस से कहा, हम भी तेरे साय चलते हैं: सो वे निकलकर नाव पर चढ़े, परन्‍तु उस रात कुछ न पकड़ा।
4 Just as day was breaking, Jesus stood on the shore; yet the disciples did not know that it was Jesus. 4 പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല. 4 भोर होते ही यीशु किनारे पर खड़ा हुआ; तौभी चेलोंने न पहचाना कि यह यीशु है।
5 Jesus said to them, "Children, do you have any fish?" They answered him, "No." 5 യേശു അവരോടു:''' കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ '''എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു. 5 तब यीशु ने उन से कहा, हे बालको, क्‍या तुम्हारे पास कुछ खाने को है उन्‍होंने उत्तर दिया कि नहीं।
6 He said to them, "Cast the net on the right side of the boat, and you will find some." So they cast it, and now they were not able to haul it in, because of the quantity of fish. 6 '''പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും''' എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല. 6 उस ने उन से कहा, नाव की दिहनी ओर जाल डालो, तो पाओगे, तब उन्‍होंने जाल डाला, और अब मछिलयोंकी बहुतायत के कारण उसे खींच न सके।
7 That disciple whom Jesus loved therefore said to Peter, "It is the Lord!" When Simon Peter heard that it was the Lord, he put on his outer garment, for he was stripped for work, and threw himself into the sea. 7 യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കർത്താവു ആകുന്നു എന്നു പറഞ്ഞു; കർത്താവു ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി. 7 इसलिथे उस चेले ने जिस से यीशु प्रेम रखता या पतरस से कहा, यह तो प्रभु है: शमौन पतरस ने यह सुनकर कि प्रभु है, कमर में अंगरखा कस लिया, क्‍योंकि वह नंगा या, और फील में कूद पड़ा।
8 The other disciples came in the boat, dragging the net full of fish, for they were not far from the land, but about a hundred yards off. 8 ശേഷം ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകിൽ വന്നു. 8 परन्‍तु और चेले डोंगी पर मछिलयोंसे भरा हुआ जाल खींचते हुए आए, क्‍योंकि वे किनारे से अधिक दूर नहीं, कोई दो सौ हाथ पर थे।
9 When they got out on land, they saw a charcoal fire in place, with fish laid out on it, and bread. 9 കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. 9 जब किनारे पर उतरे, तो उन्‍होंने कोएले की आग, और उस र मछली रखी हुई, और रोटी देखी।
10 Jesus said to them, "Bring some of the fish that you have just caught." 10 യേശു അവരോടു: '''ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ''' എന്നു പറഞ്ഞു. 10 यीशु ने उन से कहा, जो मछिलयां तुम ने अभी पकड़ी हैं, उन में से कुछ लाओ।
11 So Simon Peter went aboard and hauled the net ashore, full of large fish, 153 of them. And although there were so many, the net was not torn. 11 ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല. 11 शमौन पतरस ने डोंगी पर चढ़कर एक सौ तिर्मन बड़ी मछिलयोंसे भरा हुआ जाल किनारे पर खींचा, और इतनी मछिलयां होने पर भी जान न फटा।
12 Jesus said to them, "Come and have breakfast." Now none of the disciples dared ask him, "Who are you?" They knew it was the Lord. 12 യേശു അവരോടു:''' വന്നു പ്രാതൽ കഴിച്ചുകൊൾവിൻ '''എന്നു പറഞ്ഞു; കർത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല. 12 यीशु ने उन से कहा, कि आओ, भोजन करो और चेलोंमें से किसी को हियाव न हुआ, कि उस से पूछे, कि तू कौन है
13 Jesus came and took the bread and gave it to them, and so with the fish. 13 യേശു വന്നു അപ്പം എടുത്തു അവർക്കു കൊടുത്തു; മീനും അങ്ങനെ തന്നേ. 13 यीशु आया, और रोटी लेकर उन्‍हें दी, और वैसे ही मछली भी।
14 This was now the third time that Jesus was revealed to the disciples after he was raised from the dead. 14 യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി. 14 यह तीसरी बार है, कि यीशु ने मरे हुओं में से जी उठने के बाद चेलोंको दर्शन दिए।।
15 When they had finished breakfast, Jesus said to Simon Peter, "Simon, son of John, do you love me more than these?" He said to him, "Yes, Lord; you know that I love you." He said to him, "Feed my lambs." 15 അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: '''യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ''' എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. '''എന്റെ കുഞ്ഞാടുകളെ മേയ്ക്ക''' എന്നു അവൻ അവനോടു പറഞ്ഞു. 15 भोजन करने के बाद यीशु ने शमौन पतरस से कहा, हे शमौन, यूहन्ना के पुत्र, क्‍या तू इन से बढ़कर मुझ से प्रेम रखता है उस ने उस से कहा, हां प्रभु तू तो जानता है, कि मैं तुझ से प्रीति रखता हूं: उस ने उस से कहा, मेरे मेमनोंको चरा।
16 He said to him a second time, "Simon, son of John, do you love me?" He said to him, "Yes, Lord; you know that I love you." He said to him, "Tend my sheep." 16 രണ്ടാമതും അവനോടു:''' യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ''' എന്നു ചോദിച്ചു. അതിന്നു അവൻ ഉവ്വു കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. '''എന്റെ ആടുകളെ പാലിക്ക '''എന്നു അവൻ അവനോടു പറഞ്ഞു. 16 उस ने फिर दूसरी बार उस से कहा, हे शमौन यूहन्ना के पुत्र, क्‍या तू मुझ से प्रेम रखता है उस ने उन से कहा, हां, प्रभु तू जानता है, कि मैं तुझ से प्रीति रखता हूं: उस ने उस से कहा, मेरी भेड़ोंकी रखवाली कर।
17 He said to him the third time, "Simon, son of John, do you love me?" Peter was grieved because he said to him the third time, "Do you love me?" and he said to him, "Lord, you know everything; you know that I love you." Jesus said to him, "Feed my sheep. 17 മൂന്നാമതും അവനോടു:''' യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ''' എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: '''എന്റെ ആടുകളെ മേയ്ക്ക.''' 17 उस ने तीसरी बार उस से कहा, हे शमौन, यूहन्ना के पुत्र, क्‍या तू मुझ से प्रीति रखता है पतरस उदास हुआ, कि उस ने उसे तीसरी बार ऐसा कहा; कि क्‍या तू मुझ से प्रीति रखता है और उस से कहा, हे प्रभु, तू तो सब कुछ जानता है: तू यह जानता है कि मैं तुझ से प्रीति रखता हूं: यीशु ने उस से कहा, मेरी भेड़ोंको चरा।
18 Truly, truly, I say to you, when you were young, you used to dress yourself and walk wherever you wanted, but when you are old, you will stretch out your hands, and another will dress you and carry you where you do not want to go." 18 '''ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ യൌവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. 18 मैं तुझ से सच सच कहता हूं, जब तू जवान या, तो अपक्की कमर बान्‍धकर जहां चाहता या, वहां फिरता या; परन्‍तु जब तू बूढ़ा होगा, तो अपके हाथ लम्बे करेगा, और दूसरा तेरी कमर बान्‍धकर जहां तू न चाहेगा वहां तुझे ले जाएगा।
19 (This he said to show by what kind of death he was to glorify God.) And after saying this he said to him, "Follow me." 19 അതിനാൽ അവൻ ഇന്നവിധം മരണം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവൻ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടു: '''എന്നെ അനുഗമിക്ക '''എന്നു അവനോടു പറഞ്ഞു. 19 उस ने इन बातोंसे पता दिया कि पतरस कैसी मृत्यु से परमेश्वर की महिमा करेगा; और यह कहकर, उस से कहा, मेरे पीछे हो ले।
20 Peter turned and saw the disciple whom Jesus loved following them, the one who had been reclining at table close to him and had said, "Lord, who is it that is going to betray you?" 20 പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ പിൻചെല്ലുന്നതു കണ്ടു; അത്താഴത്തിൽ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ടു: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചതു ഇവൻ തന്നേ. 20 पतरस ने फिरकर उस चेले को पीछे आते देखा, जिस से यीशु प्रेम रखता या, और जिस ने भोजन के समय उस की छाती की और फुककर पूछा हे प्रभु, तेरा पकड़वानेवाला कौन है
21 When Peter saw him, he said to Jesus, "Lord, what about this man?" 21 അവനെ പത്രൊസ് കണ്ടിട്ടു: കർത്താവേ, ഇവന്നു എന്തു ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു. 21 उसे देखकर पतरस ने यीशु से कहा, हे प्रभु, इस का क्‍या हाल होगा
22 Jesus said to him, "If it is my will that he remain until I come, what is that to you? You follow me!" 22 യേശു അവനോടു:''' ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക''' എന്നു പറഞ്ഞു. 22 यीशु ने उस से कहा, यदि मैं चाहूं कि वह मेरे आने तक ठहरा रहे, तो तुझे क्‍या तू मेरे पीछे हो ले।
23 So the saying spread abroad among the brothers that this disciple was not to die; yet Jesus did not say to him that he was not to die, but, "If it is my will that he remain until I come, what is that to you?" 23 ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ:''' അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ ഇരിക്കേണം എന്നു എനിക്കു ഇഷ്ടമുണ്ടെങ്കിൽ അതു നിനക്കു എന്തു എന്നത്രേ അവനോടു പറഞ്ഞതു. 23 इसलिथे भाइयोंमें यह बात फैल गई, कि वह चेला न मरेगा; तौभी यीशु ने उस से यह नहीं कहा, कि यह न मरेगा, परन्‍तु यह कि यदि मैं चाहूं कि यह मेरे आने तक ठहरा रहे, तो तुझे इस से क्‍या
24 This is the disciple who is bearing witness about these things, and who has written these things, and we know that his testimony is true. 24 ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു. 24 यह वही चेला है, जो इन बातोंकी गवाही देता है और जिस ने इन बातोंको लिखा है और हम जानते हैं, कि उस की गवाही सच्‍ची है।
25 Now there are also many other things that Jesus did. Were every one of them to be written, I suppose that the world itself could not contain the books that would be written. 25 യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു. 25 और भी बहुत से काम हैं, जो यीशु ने किए; यदि वे एक एक करके लिखे जाते, तो मैं समझता हूं, कि पुस्‍तकें जो लिखी जातीं वे जगत में भी न समातीं।