Acts 13

1 Now there were in the church at Antioch prophets and teachers, Barnabas, Simeon who was called Niger, Lucius of Cyrene, Manaen a member of the court of Herod the tetrarch, and Saul. 1 അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൌൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു. 1 अन्‍ताकिया की कलीसिया में कितने भविष्यद्वक्ता और उपकेशक थे; अर्यात्‍ बरनबास और शमौन जो नीगर कहलाता है; और लूकियुस कुरेनी, और देश की चौयाई के राजा हेरोदेस का दूधभाई मनाहेम और शाऊल।
2 While they were worshiping the Lord and fasting, the Holy Spirit said, "Set apart for me Barnabas and Saul for the work to which I have called them." 2 അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു. 2 जब वे उपवास सहित प्रभु की उपासना कर रहे या, तो पवित्र आत्क़ा ने कहा; मेरे निमित्त बरनबास और शाऊल को उस काम के लिथे अलग करो जिस के लिथे मैं ने उन्‍हें बुलाया है।
3 Then after fasting and praying they laid their hands on them and sent them off. 3 അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു. 3 तब उन्‍होंने उपवास और प्रार्यना करके और उन पर हाथ रखकर उन्‍हें विदा किया।।
4 So, being sent out by the Holy Spirit, they went down to Seleucia, and from there they sailed to Cyprus. 4 പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി 4 सो वे पवित्र आत्क़ा के भेजे हुए सिलूकिया को गए; और वहां से जहाज पर चढ़कर कुप्रुस को चले।
5 When they arrived at Salamis, they proclaimed the word of God in the synagogues of the Jews. And they had John to assist them. 5 സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു. 5 और सलमीस में पहुंचकर, परमेश्वर का वचन यहूदियोंकी अराधनालयोंमें सुनाया; और यूहन्ना उन का सेवक या।
6 When they had gone through the whole island as far as Paphos, they came upon a certain magician, a Jewish false prophet named Bar-Jesus. 6 അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു. 6 और उस सारे टापू में होते हुए, पाफुस तक पहुंचे: वहां उन्‍हें बार-यीशु नाम एक यहूदी टोन्‍हा और फूठा भविष्यद्वक्ता मिला।
7 He was with the proconsul, Sergius Paulus, a man of intelligence, who summoned Barnabas and Saul and sought to hear the word of God. 7 അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവർ ബർന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു. 7 वह सिरिगयुस पौलुस सूबे के साय या, जो बुद्धिमान पुरूष या: उस ने बरनबास और शाऊल को अपके पास बुलाकर परमेश्वर का वचन सुनना चाहा।
8 But Elymas the magician (for that is the meaning of his name) opposed them, seeking to turn the proconsul away from the faith. 8 എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. 8 परन्‍तु इलीमास टोन्‍हे ने, क्‍योंकि यही उसके नाम का अर्य है उन का साम्हना करके, सूबे को विश्वास करने से रोकता चाहा।
9 But Saul, who was also called Paul, filled with the Holy Spirit, looked intently at him 9 അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി: 9 तब शाऊल ने जिस का नाम पौलुस भी है, पवित्र आत्क़ा से परिपूर्ण हो उस की ओर टकटकी लगाकर कहा।
10 and said, "You son of the devil, you enemy of all righteousness, full of all deceit and villainy, will you not stop making crooked the straight paths of the Lord? 10 ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ? 10 हे सारे कपट और सब चतुराई से भरे हुए शैतान की सन्‍तान, सकल धर्म के बैरी, क्‍या तू प्रभु के सीधे मार्गोंको टेढ़ा करना न छोड़ेगा
11 And now, behold, the hand of the Lord is upon you, and you will be blind and unable to see the sun for a time." Immediately mist and darkness fell upon him, and he went about seeking people to lead him by the hand. 11 ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു. 11 अब देख, प्रभु का हाथ तुझ पर लगा है; और तू कुछ समय तक अन्‍धा रहेगा और सूर्य को न देखेगा: तब तुरन्‍त धुन्‍धलाई और अन्‍धेरा उस पर छा गया, और वह इधर उधर टटोलने लगा, ताकि कोई उसका हाथ पकड़के ले चले।
12 Then the proconsul believed, when he saw what had occurred, for he was astonished at the teaching of the Lord. 12 ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു. 12 तब सूबे ने जो कुछ हुआ या, देखकर और प्रभु के उपकेश से चकित होकर विश्वास किया।।
13 Now Paul and his companions set sail from Paphos and came to Perga in Pamphylia. And John left them and returned to Jerusalem, 13 പൌലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി. 13 पौलुस और उसके सायी पाफुस से जहाज खोलकर पंफूलिया के पिरगा में आए: और यूहन्ना उन्‍हें छोड़कर यरूशलेम को लौट गया।
14 but they went on from Perga and came to Antioch in Pisidia. And on the Sabbath day they went into the synagogue and sat down. 14 അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു. 14 और पिरगा से आगे बढ़कर के पिसिदिया के अन्‍ताकिया में पहुंचे; और सब्‍त के दिन अराधनालय में जाकर बैठ गए।
15 After the reading from the Law and the Prophets, the rulers of the synagogue sent a message to them, saying, "Brothers, if you have any word of exhortation for the people, say it." 15 ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. 15 और व्यवस्या और भविष्यद्वक्ताओं की पुस्‍तक के पढ़ने के बाद सभा के सरदारोंने उन के पास कहला भेजा, कि हे भाइयों, यदि लोगोंके उपकेश के लिथे तुम्हारे मन में कोई बात हो तो कहो।
16 So Paul stood up, and motioning with his hand said:"Men of Israel and you who fear God, listen. 16 പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ. 16 तब पौलुस ने खड़े होकर और हाथ से सैन करके कहा; हे इस्‍त्राएलियों, और परमेश्वर से डरनेवालों, सुनो।
17 The God of this people Israel chose our fathers and made the people great during their stay in the land of Egypt, and with uplifted arm he led them out of it. 17 യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വർദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു. 17 इन इस्‍त्राएली लोगोंके परमेश्वर ने हमारे बापदादोंको चुन लिया, और जब थे मिसर देश में परदेशी होकर रहते थे, तो उन की उन्नति की; और बलवन्‍त भुजा से निकाल लाया।
18 And for about forty years he put up with them in the wilderness. 18 മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു, 18 और वह कोई चालीस वर्ष तक जंगल में उन की सहता रहा।
19 And after destroying seven nations in the land of Canaan, he gave them their land as an inheritance. 19 കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു. 19 और कनान देश में सात जातियोंका नाश करके उन का देश कोई साढ़े चार सौ वर्ष में इन की मीरास में कर दिया।
20 All this took about 450 years. And after that he gave them judges until Samuel the prophet. 20 അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു, 20 इस के बाद उस ने सामुएल भविष्यद्वक्ता तक उन में न्यायी ठहराए।
21 Then they asked for a king, and God gave them Saul the son of Kish, a man of the tribe of Benjamin, for forty years. 21 അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു. 21 उसके बाद उन्‍होंने एक राजा मांगा: तब परमेश्वर ने चालीस वषै के लिथे बिन्यामीन के गोत्र में से एक मनुष्य अर्यात्‍ कीश के पुत्र शाऊल को उन पर राजा ठहराया।
22 And when he had removed him, he raised up David to be their king, of whom he testified and said, 'I have found in David the son of Jesse a man after my heart, who will do all my will.' 22 അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. 22 फिर उसे अलग करके दाऊद को उन का राजा बनाया; जिस के विषय में उस ने गवाही दी, कि मुझे एक मनुष्य यिशै का पुत्र दाऊद, मेरे मन के अनुसार मिल गया है। वही मेरे सारी इच्‍छा पूरी करेगा।
23 Of this man's offspring God has brought to Israel a Savior, Jesus, as he promised. 23 അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു. 23 इसी के वंश में से परमेश्वर ने अपक्की प्रतिज्ञा के अनुसार इस्‍त्राएल के पास एक उद्धारकर्ता, अर्यात्‍ यीशु को भेजा।
24 Before his coming, John had proclaimed a baptism of repentance to all the people of Israel. 24 അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു. 24 जिस के आने से पहिले यूहन्ना ने सब इस्‍त्राएलियोंको मन फिराव के बपतिस्क़ा का प्रचार किया।
25 And as John was finishing his course, he said, 'What do you suppose that I am? I am not he. No, but behold, after me one is coming, the sandals of whose feet I am not worthy to untie.' 25 യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു. 25 और जब यूहन्ना अपना दौर पूरा करने पर या, तो उस ने कहा, तुम मुझे क्‍या समझते हो मैं वह नहीं! बरन देखो, मेरे बाद एक आनेवाला है, जिस के पांवोंकी जूती मैं खोलने के योग्य नहीं।
26 "Brothers, sons of the family of Abraham, and those among you who fear God, to us has been sent the message of this salvation. 26 സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു. 26 हे भाइयो, तुम जो इब्राहीम की सन्‍तान हो; और तुम जो परमेश्वर से डरते हो, तुम्हारे पास इस उद्धार का वचन भेजा गया है।
27 For those who live in Jerusalem and their rulers, because they did not recognize him nor understand the utterances of the prophets, which are read every Sabbath, fulfilled them by condemning him. 27 യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി. 27 क्‍योंकि यरूशलेम के रहनेवालोंऔर उनके सरदारोंने, न उसे पहचाना, और न भविष्यद्वक्ताओं की बातें समझी; जो हर सब्‍त के दिन पढ़ी जाती हैं, इसलिथे उसे दोषी ठहराकर उन को पूरा किया।
28 And though they found in him no guilt worthy of death, they asked Pilate to have him executed. 28 മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു. 28 उन्‍होंने मार डालने के योग्य कोई दोष उस में ने पाया, तौभी पीलातुस से बिनती की, कि वह मार डाला जाए।
29 And when they had carried out all that was written of him, they took him down from the tree and laid him in a tomb. 29 അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു. 29 और जब उन्‍होंने उसके विषय में लिखी हुई सब बातें पूरी की, तो उसे क्रूस पर से उतार कर कब्र में रखा।
30 But God raised him from the dead, 30 ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു; 30 परन्‍तु परमेश्वर ने उसे मरे हुओं में से जिलाया।
31 and for many days he appeared to those who had come up with him from Galilee to Jerusalem, who are now his witnesses to the people. 31 അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു. 31 और वह उन्‍हें जो उसके साय गलील से यरूशलेम आए थे, बहुत दिनोंतक दिखाई देता रहा; लोगोंके साम्हने अब वे भी उसके गवाह हैं।
32 And we bring you the good news that what God promised to the fathers, 32 ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. 32 और हम तुम्हें उस प्रतिज्ञा के विषय में, जो बापदादोंसे की गई यी, यह सुसमाचार सुनाते हैं।
33 this he has fulfilled to us their children by raising Jesus, as also it is written in the second Psalm, "'You are my Son, today I have begotten you.' 33 നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു വല്ലോ. 33 कि परमेश्वर ने यीशु को जिलाकर, वही प्रतिज्ञा हमारी सन्‍तान के लिथे पूरी की, जैसा दूसरे भजन में भी लिखा है, कि तू मेरा पुत्र है; आज मैं ही ने तुझे जन्क़ाया है।
34 And as for the fact that he raised him from the dead, no more to return to corruption, he has spoken in this way, "'I will give you the holy and sure blessings of David.' 34 ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു 34 और उसके इस रीति से मरे हुओं में से जिलाने के विषय में भी, कि वह कभी न सड़े, उस ने योंकहा है; कि मैं दाऊद पर की पवित्र और अचल कृपा तुम पर करूंगा।
35 Therefore he says also in another psalm, "'You will not let your Holy One see corruption.' 35 മറ്റൊരു സങ്കിർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. 35 इसलिथे उस ने एक और भजन में भी कहा है; कि तू अपके पवित्र जन को सड़ने न देगा।
36 For David, after he had served the purpose of God in his own generation, fell asleep and was laid with his fathers and saw corruption, 36 ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു. 36 क्‍योंकि दाऊद तो परमेश्वर की इच्‍छा के अनुसार अपके समय में सेवा करके सो गया; और अपके बापदादोंमें जा मिला; और सड़ भी गया।
37 but he whom God raised up did not see corruption. 37 ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ, 37 परन्‍तु जिस को परमेश्वर ने जिलाया, वह सड़ने नहीं पाया।
38 Let it be known to you therefore, brothers, that through this man forgiveness of sins is proclaimed to you, and by him everyone who believes is freed from everything 38 ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും 38 इसलिथे, हे भाइयो; तुम जान लो कि इसी के द्वारा पापोंकी झमा का समाचार तुम्हें दिया जाता है।
39 from which you could not be freed by the law of Moses. 39 മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ. 39 और जिन बातोंसे तुम मूसा की व्यवस्या के द्वारा निर्दोष नहीं ठहर सकते थे, उन्‍हीं सब से हर एक विश्वास करनेवाला उसके द्वारा निर्दोष ठहरता है।
40 Beware, therefore, lest what is said in the Prophets should come about: 40 ആകയാൽ, “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ” 40 इसलिथे चौकस रहो, ऐसा न हो, कि जो भविष्यद्वक्ताओं की पुस्‍तक में आया है,
41 "'Look, you scoffers, be astounded and perish; for I am doing a work in your days, a work that you will not believe, even if one tells it to you.'" 41 എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 41 तुम प्र भी आ पके कि हे निन्‍दा करनेवालो, देखो, और चकित हो, और मिट जाओ; क्‍योंकि मैं तुम्हारे दिनोंमें एक काम करता हूं; ऐसा काम, कि यदि कोई तुम से उसकी चर्चा करे, तो तुम कभी प्रतीति न करोगे।।
42 As they went out, the people begged that these things might be told them the next Sabbath. 42 അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു. 42 उन के बाहर निकलते समय लोग उन से बिनती करने लगे, कि अगले सब्‍त के दिन हमें थे बातें फिर सुनाई जाएं।
43 And after the meeting of the synagogue broke up, many Jews and devout converts to Judaism followed Paul and Barnabas, who, as they spoke with them, urged them to continue in the grace of God. 43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൌലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു. 43 और जब सभा उठ गई तो यहूदियोंऔर यहूदी मत में आए हुए भक्तोंमें से बहुतेरे पौलुस और बरनबास के पीछे हो लिए; और उन्‍होंने उन से बातें करके समझाया, कि परमेश्वर के अनुग्रह में बने रहो।।
44 The next Sabbath almost the whole city gathered to hear the word of the Lord. 44 പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി. 44 अगले सब्‍त के दिन नगर के प्राय: सब लोग परमेश्वर का वचन सुनने को इकट्ठे हो गए।
45 But when the Jews saw the crowds, they were filled with jealousy and began to contradict what was spoken by Paul, reviling him. 45 യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിർ പറഞ്ഞു. 45 परन्‍तु यहूदी भीड़ को देखकर डाह से भर गए, और निन्‍दा करते हुए पौलुस की बातोंके विरोध में बोलने लगे।
46 And Paul and Barnabas spoke out boldly, saying, "It was necessary that the word of God be spoken first to you. Since you thrust it aside and judge yourselves unworthy of eternal life, behold, we are turning to the Gentiles. 46 അപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. 46 तब पोलुस और बरनबास ने निडर होकर कहा, अवश्य या, कि परमेश्वर का वचन पहिले तुम्हें सुनाया जाता: परन्‍तु जब कि तुम उसे दूर करते हो, और अपके को अनन्‍त जीवन के योग्य नहीं ठहराते, तो देखो, हम अन्यजातियोंकी ओर फिरते हैं।
47 For so the Lord has commanded us, saying, "'I have made you a light for the Gentiles, that you may bring salvation to the ends of the earth.'" 47 '''“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു”''' എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. 47 क्‍योकिं प्रभु ने हमें यह आज्ञा दी है; कि मै। ने तुझे अन्याजातियोंके लिथे ज्योति ठहराया है; ताकि तू पृय्‍वी की छोर तक उद्धार का द्वार हो।
48 And when the Gentiles heard this, they began rejoicing and glorifying the word of the Lord, and as many as were appointed to eternal life believed. 48 ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. 48 यह सुनकर अन्यजाति आनन्‍दित हुए, और परमेश्वर के वचन की बड़ाई करने लगे: और जितने अनन्‍त जीवन के लिथे ठहराए गए थे, उन्‍होंने विश्वास किया।
49 And the word of the Lord was spreading throughout the whole region. 49 കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു. 49 तब प्रभु का वचन उस सारे देश में फैलने लगा।
50 But the Jews incited the devout women of high standing and the leading men of the city, stirred up persecution against Paul and Barnabas, and drove them out of their district. 50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു. 50 परन्‍तु यहूदियोंने भक्त और कुलीन स्‍त्रियोंको और नगर के बड़े लोगोंको उसकाया, और पौलुस और बरनबास पर उपद्रव करवाकर उन्‍हें अपके सिवानोंसे निकाल दिया।
51 But they shook off the dust from their feet against them and went to Iconium. 51 എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി. 51 तब वे उन के साम्हने अपके पांवोंकी धूल फाड़कर इकुनियुम को गए।
52 And the disciples were filled with joy and with the Holy Spirit. 52 ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു. 52 और चेले आनन्‍द से और पवित्र आत्क़ा से परिपूर्ण होते रहे।।