1 And Saul approved of his execution.And there arose on that day a great persecution against the church in Jerusalem, and they were all scattered throughout the regions of Judea and Samaria, except the apostles. |
1 അവനെ കൊലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി. |
1 उसी दिन यरूशलेम की कलीसिया पर बड़ा उपद्रव होने लगा और प्रेरितोंको छोड़ सब के सब यहूदिया और सामरिया देशोंमें तित्तर बित्तर हो गए। |
2 Devout men buried Stephen and made great lamentation over him. |
2 ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു. |
2 और भक्तोंने स्तिफनुस को कब्र में रखा; और उसके लिथे बड़ा विलाप किया। |
3 But Saul was ravaging the church, and entering house after house, he dragged off men and women and committed them to prison. |
3 എന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു. |
3 शाऊल कलीसिया को उजाड़ रहा या; और घर घर घुसकर पुरूषोंऔर स्त्रियोंको घसीट घसीटकर बन्दीगृह में डालता या।। |
4 Now those who were scattered went about preaching the word. |
4 ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു. |
4 जो तित्तर बित्तर हुए थे, वे सुसमाचार सुनाते हुए फिरे। |
5 Philip went down to the city of Samaria and proclaimed to them the Christ. |
5 ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു. |
5 और फिलप्पुस सामरिया नगर में जाकर लोगोंमें मसीह का प्रचार करने लगा। |
6 And the crowds with one accord paid attention to what was being said by Philip when they heard him and saw the signs that he did. |
6 ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. |
6 और जो बातें फिलप्पुस ने कहीं उन्हें लोगोंने सुनकर और जो चिन्ह वह दिखाता या उन्हें देख देखकर, एक चित्त होकर मन लगाया। |
7 For unclean spirits came out of many who were possessed, crying with a loud voice, and many who were paralyzed or lame were healed. |
7 അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു. |
7 क्योंकि बहुतोंमें से अशुद्ध आत्क़ाएं बड़े शब्द से चिल्लाती हुई निकल गई, और बहुत से फोले के मारे हुए और लंगडे भी अच्छे किए गए। |
8 So there was much joy in that city. |
8 അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി. |
8 और उस नगर में बड़ा आनन्द हुआ।। |
9 But there was a man named Simon, who had previously practiced magic in the city and amazed the people of Samaria, saying that he himself was somebody great. |
9 എന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചുപോന്നു. |
9 इस से पहिले उस नगर में शमौन नाम एक मनुष्य या, जो टोना करके सामरिया के लोगोंको चकित करता और अपके आप को कोई बड़ा पुरूष बनाता यां |
10 They all paid attention to him, from the least to the greatest, saying, "This man is the power of God that is called Great." |
10 ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു. |
10 और सब छोटे से बड़े तक उसे मान कर कहते थे, कि यह मनुष्य परमश्ेवर की वह शक्ति है, जो महान कहलाती है। |
11 And they paid attention to him because for a long time he had amazed them with his magic. |
11 ഇവൻ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചതു. |
11 उस ने बहुत दिनोंसे उन्हें अपके टोने के कामोंसे चकित कर रखा या, इसी लिथे वे उस को बहुत मानते थे। |
12 But when they believed Philip as he preached good news about the kingdom of God and the name of Jesus Christ, they were baptized, both men and women. |
12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു. |
12 परन्तु जब उन्होंने फिलप्पुस की प्रतीति की जो परमेश्वर के राज्य और यीशु के नाम का सुसमाचार सुनाता या तो लोग, क्या पुरूष, क्या स्त्री बपतिस्क़ा लेने लगे। |
13 Even Simon himself believed, and after being baptized he continued with Philip. And seeing signs and great miracles performed, he was amazed. |
13 ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേർന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു. |
13 तब शमौन ने आप भी प्रतीति की और बपतिस्क़ा लेकर फिलप्पुस के साय रहने लगा और चिन्ह और बड़े बड़े सामर्य के काम होते देखकर चकित होता या। |
14 Now when the apostles at Jerusalem heard that Samaria had received the word of God, they sent to them Peter and John, |
14 അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. |
14 जब प्ररितोंने जो यरूशलेम में थे सुना कि सामरियोंने परमेश्वर का वचन मान लिया है तो पतरस और यूहन्ना को उन के पास भेजा। |
15 who came down and prayed for them that they might receive the Holy Spirit, |
15 അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു. |
15 और उन्होंने जाकर उन के लिथे प्रार्यना की कि पवित्र आत्क़ा पाएं। |
16 for he had not yet fallen on any of them, but they had only been baptized in the name of the Lord Jesus. |
16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു. |
16 क्योंकि वह अब तक उन में से किसी पर न उतरा या, उन्होंने तो केवल प्रभु यीशु में नाम में बपतिस्क़ा लिया या। |
17 Then they laid their hands on them and they received the Holy Spirit. |
17 അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. |
17 तब उन्होंने उन पर हाथ रखे और उन्होंने पवित्र आत्क़ा पाया। |
18 Now when Simon saw that the Spirit was given through the laying on of the apostles' hands, he offered them money, |
18 അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടു വന്നു: |
18 जब शमौन ने देखा कि प्ररितोंके हाथ रखने से पवित्र आत्क़ा दिया जाता है, तो उन के पास रूपके लाकर कहा। |
19 saying, "Give me this power also, so that anyone on whom I lay my hands may receive the Holy Spirit." |
19 ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. |
19 कि यह अधिक्कारने मुझे भी दो, कि जिस किसी पर हाथ रखूं, वह पवित्र आत्क़ा पाए। |
20 But Peter said to him, "May your silver perish with you, because you thought you could obtain the gift of God with money! |
20 പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. |
20 पतरस ने उस से कहा; तेरे रूपके तेरे साय नाश हों, क्योंकि तू ने परमेश्वर का दान रूपयोंसे मोल लेने का विचार किया। |
21 You have neither part nor lot in this matter, for your heart is not right before God. |
21 നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. |
21 इस बात में न तेरा हिस्सा है, न बांटा; क्योंकि तेरा मन परमेश्वर के आगे सीधा नहीं। |
22 Repent, therefore, of this wickedness of yours, and pray to the Lord that, if possible, the intent of your heart may be forgiven you. |
22 നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും. |
22 इसलिथे अपक्की इस बुराई से मन फिराकर प्रभु से प्रार्यना कर, सम्भव है तेरे मन का विचार झमा किया जाए। |
23 For I see that you are in the gall of bitterness and in the bond of iniquity." |
23 നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു. |
23 क्योंकि मैं देखता हूं, कि तू पित्त की सी कड़वाहट और अधर्म के बन्धन में पड़ा है। |
24 And Simon answered, "Pray for me to the Lord, that nothing of what you have said may come upon me." |
24 എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോൻ: നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോടു എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ എന്നു ഉത്തരം പറഞ്ഞു. |
24 शमौन ने उत्तर दिया, कि तुम मेरे लिथे प्रभु से प्रार्यना करो कि जो बातें तुम ने कहीं, उन में से कोई मुझ पर न आ पके।। |
25 Now when they had testified and spoken the word of the Lord, they returned to Jerusalem, preaching the gospel to many villages of the Samaritans. |
25 അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. |
25 सो वे गवाही देकर और प्रभु का वचन सुनाकर, यरूशलेम को लौट गए, और सामरियोंके बहुत गावोंमें सुसमाचार सुनाते गए।। |
26 Now an angel of the Lord said to Philip, "Rise and go toward the south to the road that goes down from Jerusalem to Gaza." This is a desert place. |
26 അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു. |
26 फिर प्रभु के एक स्वर्गदूत ने फिलप्पुस से कहा; उठकर दक्खिन की ओर उस मार्ग पर जा, जो यरूशलेम से अज्ज़ाह को जाता है, और जंगल में है। |
27 And he rose and went. And there was an Ethiopian, a eunuch, a court official of Candace, queen of the Ethiopians, who was in charge of all her treasure. He had come to Jerusalem to worship |
27 അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ |
27 वह उठकर चल दिया, और देखो, कूश देश का एक मनुष्य आ रहा या जो खोजा और कूशियोंकी रानी कन्दाके का मन्त्री और खजांची या, और भजन करने को यरूशलेम आया या। |
28 and was returning, seated in his chariot, and he was reading the prophet Isaiah. |
28 തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു. |
28 और वह अपके रय पर बैठा हुआ या, और यशायाह भविष्यद्वक्ता की पुस्तक पढ़ता हुआ लौटा जा रहा या। |
29 And the Spirit said to Philip, "Go over and join this chariot." |
29 ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു. |
29 तब आत्क़ा ने फिलप्पुस से कहा, निकट जाकर इस रय के साय हो ले। |
30 So Philip ran to him and heard him reading Isaiah the prophet and asked, "Do you understand what you are reading?" |
30 ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു: |
30 फिलप्पुस ने उस ओर दौड़कर उसे यशायाह भविष्यद्वक्ता की पुस्तक पढ़ते हुए सुना, और पूछा, कि तू जो पढ़ रहा है क्या उसे समझता भी है |
31 And he said, "How can I, unless someone guides me?" And he invited Philip to come up and sit with him. |
31 ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു. |
31 उस ने कहा, जब तक कोई मुझे न समझाए तो मैं क्यांेकर समझूं और उस ने फिलप्पुस से बिनती की, कि चढ़कर मेरे पास बैठ। |
32 Now the passage of the Scripture that he was reading was this: "Like a sheep he was led to the slaughter and like a lamb before its shearer is silent, so he opens not his mouth. |
32 തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: |
32 पवित्र शास्त्र का जो अध्याय वह पढ़ रहा या, वह यह या; कि वह भेड़ की नाईं वध होने को पहुंचाया गया, और जैसा मेम्ना अपके ऊन कतरनेवालोंके साम्हने चुपचाप रहता है, वैसे ही उस ने भी अपना मुंह न खोला। |
33 In his humiliation justice was denied him. Who can describe his generation? For his life is taken away from the earth." |
33 “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ” |
33 उस की दीनता में उसका न्याय होने नहीं पाया, और उसके समय के लोगोंका वर्णन कौन करेगा, क्योंकि पृय्वी से उसका प्राण उठाया जाता है। |
34 And the eunuch said to Philip, "About whom, I ask you, does the prophet say this, about himself or about someone else?" |
34 ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. |
34 इस पर खोजे ने फिलप्पुस से पूछा; मैं तुझ से बिनती करता हूं, यह बता कि भविष्यद्वक्ता यह किस विषय में कहता है, अपके या किसी दूसरे के विषय में। |
35 Then Philip opened his mouth, and beginning with this Scripture he told him the good news about Jesus. |
35 ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി. |
35 तब फिलप्पुस ने अपना मुंह खोला, और इसी शास्त्र से आरम्भ करके उसे यीशु का सुसमाचार सुनाया। |
36 And as they were going along the road they came to some water, and the eunuch said, "See, here is water! What prevents me from being baptized?" |
36 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. |
36 मार्ग में चलते चलते वे किसी जल की जगह पहुंचे, तब खोजे ने कहा, देख यहां जल है, अब मुझे बपतिस्क़ा लेने में क्या रोक है। |
37 See Footnote |
37 (അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു). |
37 फिलप्पुस ने कहा, यदि तू सारे मन से विश्वास करता है तो हो सकता है: उस ने उत्तर दिया मैं विश्वास करता हूं कि यीशु मसीह परमेश्वर का पुत्र है। |
38 And he commanded the chariot to stop, and they both went down into the water, Philip and the eunuch, and he baptized him. |
38 അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു; |
38 तब उस ने रय खड़ा करने की आज्ञा दी, और फिलप्पुस और खोजा दोनोंजल में उतर पके, और उस ने उसे बपतिस्क़ा दिया। |
39 And when they came up out of the water, the Spirit of the Lord carried Philip away, and the eunuch saw him no more, and went on his way rejoicing. |
39 അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി. |
39 जब वे जल में से निकलकर ऊपर आए, तो प्रभु का आत्क़ा फिलप्पुस को उठा ले गया, सो खोजे ने उसे फिर न देखा, और वह आनन्द करता हुआ अपके मार्ग चला गया। |
40 But Philip found himself at Azotus, and as he passed through he preached the gospel to all the towns until he came to Caesarea. |
40 ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി. |
40 और फिलप्पुस अशदोद में आ निकला, और जब तक कैसरिया में न पहुंचा, तब तक नगर नगर सुसमाचार सुनाता गया।। |