| 1 Paul, a prisoner for Christ Jesus, and Timothy our brother,To Philemon our beloved fellow worker | 1 ക്രിസ്തുയേശുവിന്റെ ബദ്ധനായ പൌലോസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും | 1 पौलुस की ओर से जो मसीह यीशु का कैदी है, और भाई तिमुयियुस की ओर से हमारे प्रिय सहकर्मी फिलेमोन। |
| 2 and Apphia our sister and Archippus our fellow soldier, and the church in your house: | 2 സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിന്നും നിന്റെ വീട്ടിലെ സഭെക്കും എഴുതുന്നതു: | 2 और बहिन अफिफया, और हमारे सायी योद्धा अरिखप्पुस और फिलेमोन के घर की कलीसिया के नाम।। |
| 3 Grace to you and peace from God our Father and the Lord Jesus Christ. | 3 നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. | 3 हमारे पिता परमेश्वर और प्रभु यीशु मसीह की ओर से अनुग्रह और शान्ति तुम्हें मिलती रहे।। |
| 4 I thank my God always when I remember you in my prayers, | 4 കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു | 4 मैं तेरे उस प्रेम और विश्वास की चर्चा सुनकर, जो सब पवित्र लोगोंके साय और प्रभु यीशु पर है। |
| 5 because I hear of your love and of the faith that you have toward the Lord Jesus and all the saints, | 5 നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു | 5 सदा परमेश्वर का धन्यवाद करता हूं; और अपक्की प्रार्यनाओं में भी तुझे स्क़रण करता हूं। |
| 6 and I pray that the sharing of your faith may become effective for the full knowledge of every good thing that is in us for the sake of Christ. | 6 എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. | 6 कि तेरा विश्वास में सहभागी होना तुम्हारी सारी भलाई की पहिचान में मसीह के लिथे प्रभावशाली हो। |
| 7 For I have derived much joy and comfort from your love, my brother, because the hearts of the saints have been refreshed through you. | 7 സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതുനിമിത്തം നിന്റെ സ്നേഹത്തിൽ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി. | 7 क्योंकि हे भाई, मुझे तेरे प्रेम से बहुत आनन्द और शान्ति मिली, इसलिथे, कि तेरे द्वारा पवित्र लोगोंके मन हरे भरे हो गए हैं।। |
| 8 Accordingly, though I am bold enough in Christ to command you to do what is required, | 8 ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും | 8 इसलिथे यद्यपि मुझे मसीह में बड़ा हियाव तो है, कि जो बात ठीक है, उस की आज्ञा तुझे दूं। |
| 9 yet for love's sake I prefer to appeal to you--I, Paul, an old man and now a prisoner also for Christ Jesus-- | 9 പൌലോസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു. | 9 तौभी मुझ बूढ़े पौलुस को जो अब मसीह यीशु के लिथे कैदी हूं, यह और भी भला जान पड़ा कि प्रेम से बिनती करूं। |
| 10 I appeal to you for my child, Onesimus, whose father I became in my imprisonment. | 10 തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു. | 10 मैं अपके बच्चे उनेसिमुस के लिथे जो मुझ से मेरी कैद में जन्क़ा है तुझ से बिनती करता हूं। |
| 11 (Formerly he was useless to you, but now he is indeed useful to you and to me.) | 11 അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ. | 11 वह तो पहिले तेरे कुछ काम का न या, पर अब तेरे और मेरे दोनोंके बड़े काम का है। |
| 12 I am sending him back to you, sending my very heart. | 12 എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. | 12 उसी को अर्यात् जो मेरे ह्रृदय का टुकड़ा है, मैं ने उसे तेरे पास लौटा दिया है। |
| 13 I would have been glad to keep him with me, in order that he might serve me on your behalf during my imprisonment for the gospel, | 13 സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു. | 13 उसे मैं अपके ही पास रखना चाहता या कि तेरी ओर से इस कैद में जो सुसमाचार के कारण हैं, मेरी सेवा करे। |
| 14 but I preferred to do nothing without your consent in order that your goodness might not be by compulsion but of your own free will. | 14 എങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാൻ എനിക്കു മനസ്സില്ലായിരുന്നു. | 14 पर मैं ने तेरी इच्छा बिना कुछ भी करना न चाहा कि तेरी यह कृपा दबाव से नहीं पर आनन्द से हो। |
| 15 For this perhaps is why he was parted from you for a while, that you might have him back forever, | 15 അവൻ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും; | 15 क्योंकि क्या जाने वह तुझ से कुछ दिन तक के लिथे इसी कारण अलग हुआ कि सदैव तेरे निकट रहे। |
| 16 no longer as a slave but more than a slave, as a beloved brother--especially to me, but how much more to you, both in the flesh and in the Lord. | 16 അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം? | 16 परन्तु अब से दास की नाई नहीं, बरन दास से भी उत्तम, अर्यात् भाई के समान हरे जो शरीर में भी और विशेष कर प्रभु में भी मेरा प्रिय हो। |
| 17 So if you consider me your partner, receive him as you would receive me. | 17 ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക. | 17 सो यदि तू मुझे सहभागी समझता है, तो उसे इस प्रकार ग्रहण कर जैसे मुझे। |
| 18 If he has wronged you at all, or owes you anything, charge that to my account. | 18 അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടം പെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക. | 18 और यदि उस ने तेरी कुछ हानि की है, या उस पर तेरा कुछ आता है, तो मेरे नाम पर लिख ले। |
| 19 I, Paul, write this with my own hand: I will repay it--to say nothing of your owing me even your own self. | 19 പൌലോസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെ തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ. | 19 मैं पौलुस अपके हाथ से लिखता हूं, कि मैं आप भर दूंगा; और हम के कहने की कुछ आवश्यकता नहीं, कि मेरा कर्ज जो तुझ पर है वह तू ही है। |
| 20 Yes, brother, I want some benefit from you in the Lord. Refresh my heart in Christ. | 20 അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക. | 20 हे भाई यह आनन्द मुझे प्रभु में तेरी ओर से मिले : मसीह में मेरे जी को हरा भरा कर दे। |
| 21 Confident of your obedience, I write to you, knowing that you will do even more than I say. | 21 നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നതു. | 21 मैं तेरे आज्ञाकारी होने का भरोसा रखकर, तुझे लिखता हूं और यह जानता हूं, कि जो कुछ मैं कहता हूं, तू उस से कहीं बढ़कर करेगा। |
| 22 At the same time, prepare a guest room for me, for I am hoping that through your prayers I will be graciously given to you. | 22 ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക. | 22 और यह भी, कि मेरे लिथे उतरने की जगह तैयार रख; मुझे आशा है, कि तुम्हारी प्रार्यनाओं के द्वारा मैं तुम्हें दे दिया जाऊंगा।। |
| 23 Epaphras, my fellow prisoner in Christ Jesus, sends greetings to you, | 23 ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും | 23 इपफ्रास जो मसीह यीशु में मेरे साय कैदी है। |
| 24 and so do Mark, Aristarchus, Demas, and Luke, my fellow workers. | 24 എന്റെ കൂട്ടുവേലക്കാരനായ മർക്കൊസും അരിസ്തർക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു. | 24 और मरकुस और अरिस्तर्खुस और देमास और लूका जो मेरे सहकर्मी है इन का तुझे नमस्कार।। |
| 25 The grace of the Lord Jesus Christ be with your spirit. | 25 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ. | 25 हमारे प्रभु यीशु मसीह का अनुग्रह तुम्हारी आत्क़ा पर होता रहे। आमीन।। |