1 "Behold, my eye has seen all this, my ear has heard and understood it. |
1 എന്റെ കണ്ണു ഇതൊക്കെയും കണ്ടു; എന്റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു. |
1 सुनो, मैं यह सब कुछ अपक्की आंख से देख चुका, और अपके कान से सुन चुका, और समझ भी चुका हूँ। |
2 What you know, I also know; I am not inferior to you. |
2 നിങ്ങൾ അറിയുന്നതു ഞാനും അറിയുന്നു; ഞാൻ നിങ്ങളെക്കാൾ അധമനല്ല. |
2 जो कुछ तुम जानते हो वह मैं भी जानता हूँ; मैं तुम लोगोंसे कुछ कम नहीं हूँ। |
3 But I would speak to the Almighty, and I desire to argue my case with God. |
3 സർവ്വശക്തനോടു ഞാൻ സംസാരിപ്പാൻ ഭാവിക്കുന്നു; ദൈവത്തോടു വാദിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു. |
3 मैं तो सर्वशक्तिमान से बातें करूंगा, और मेरी अभिलाषा ईश्वर से वादविवाद करने की है। |
4 As for you, you whitewash with lies; worthless physicians are you all. |
4 നിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവർ; നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാർ തന്നേ. |
4 परन्तु तुम लोग फूठी बात के गढ़नेवाले हो; तुम सबके सब निकम्मे वैद्य हो। |
5 Oh that you would keep silent, and it would be your wisdom! |
5 നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം; അതു നിങ്ങൾക്കു ജ്ഞാനമായിരിക്കും. |
5 भला होता, कि तुम बिलकुल चुप रहते, और इस से तुम बुद्धिमान ठहरते। |
6 Hear now my argument and listen to the pleadings of my lips. |
6 എന്റെ ന്യായവാദം കേട്ടുകൊൾവിൻ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിൻ. |
6 मेरा विवाद सुनो, और मेरी बहस की बातोंपर कान लगाओ। |
7 Will you speak falsely for God and speak deceitfully for him? |
7 നിങ്ങൾ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവന്നു വേണ്ടി വ്യാജം പറയുന്നുവോ? |
7 क्या तुम ईश्वर के निमित्त टेढ़ी बातें कहोगे, और उसके पझ में कपट से बोलोगे? |
8 Will you show partiality toward him? Will you plead the case for God? |
8 അവന്റെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിന്നു വേണ്ടി വാദിക്കുന്നുവോ? |
8 क्या तुम उसका पझपात करोगे? और ईश्वर के लिथे मुकद्दमा चलाओगे। |
9 Will it be well with you when he searches you out? Or can you deceive him, as one deceives a man? |
9 അവൻ നിങ്ങളെ പരിശോധിച്ചാൽ നന്നായി കാണുമോ? മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ അവനെ തോല്പിക്കുമോ? |
9 क्या यह भला होगा, कि वह तुम को जांचे? क्या जैसा कोई मनुष्य को धोखा दे, वैसा ही तुम क्या उसको भी धेखा दोगे? |
10 He will surely rebuke you if in secret you show partiality. |
10 ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാൽ അവൻ നിങ്ങളെ ശാസിക്കും നിശ്ചയം. |
10 जो तुम छिपकर पझपात करो, तो वह निश्चय तुम को डांटेगा। |
11 Will not his majesty terrify you, and the dread of him fall upon you? |
11 അവന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? അവന്റെ ഭീതി നിങ്ങളുടെ മേൽ വീഴുകയില്ലയോ? |
11 क्या तुम उसके माहात्म्य से भय न खाओगे? क्या उसका डर तुम्हारे मन में न समाएगा? |
12 Your maxims are proverbs of ashes; your defenses are defenses of clay. |
12 നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ഭസ്മവാക്യങ്ങളത്രേ; നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നേ. |
12 तुम्हारे स्मरणयोग्य नीतिवचन राख के समान हैं; तुम्हारे कोट मिट्टी ही के ठहरे हैं : |
13 "Let me have silence, and I will speak, and let come on me what may. |
13 നിങ്ങൾ മണ്ടാതിരിപ്പിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നതു വരട്ടെ. |
13 मुझ से बात करना छोड़ो, कि मैं भी कुछ कहने पाऊं; फिर मुझ पर जो चाहे वह आ पके। |
14 Why should I take my flesh in my teeth and put my life in my hand? |
14 ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്നു. |
14 मैं क्योंअपना मांस अपके दांतोंसे चबाऊं? और क्योंअपना प्राण हथेली पर रखूं? |
15 Though he slay me, I will hope in him; yet I will argue my ways to his face. |
15 അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും; ഞാൻ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും. |
15 वह मुझे घात करेगा, मुझे कुछ आशा नहीं; तौभी मैं अपक्की चाल चलन का पझ लूंगा। |
16 This will be my salvation, that the godless shall not come before him. |
16 വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും. |
16 और यह भी मेरे बचाव का कारण होगा, कि भक्तिहीन जन उसके साम्हने नहीं जा सकता। |
17 Keep listening to my words, and let my declaration be in your ears. |
17 എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; ഞാൻ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ; |
17 चित्त लगाकर मेरी बात सुनो, और मेरी बिनती तुम्हारे कान में पके। |
18 Behold, I have prepared my case; I know that I shall be in the right. |
18 ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു. |
18 देखो, मैं ने अपके बहस की पूरी तैयारी की है; मुझे निश्चय है कि मैं निदॉष ठहरूंगा। |
19 Who is there who will contend with me? For then I would be silent and die. |
19 എന്നോടു വാദിപ്പാൻ തുനിയുന്നതാർ? ഞാൻ ഇപ്പോൾ മണ്ടാതിരുന്നു എന്റെ പ്രാണൻ വിട്ടുപോകും. |
19 कौन है जो मुझ से मुकद्दमा लड़ सकेगा? ऐसा कोई पाया जाए, तो मैं चुप होकर प्राण छोडूंगा। |
20 Only grant me two things, then I will not hide myself from your face: |
20 രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ; എന്നാൽ ഞാൻ നിന്റെ സന്നിധി വിട്ടു ഒളിക്കയില്ല. |
20 दो ही काम मुझ से न कर, तब मैं तुझ से नहीं छिपूंगा: |
21 withdraw your hand far from me, and let not dread of you terrify me. |
21 നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ. |
21 अपक्की ताड़ना मुझ से दूर कर ले, और अपके भय से मुझे भयभीत न कर। |
22 Then call, and I will answer; or let me speak, and you reply to me. |
22 പിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും; അല്ലെങ്കിൽ ഞാൻ സംസാരിക്കാം; നീ ഉത്തരം അരുളേണമേ. |
22 तब तेरे बुलाने पर मैं बोलूंगा; नहीं तो मैं प्रश्न करूंगा, और तू मुझे उत्तर दे। |
23 How many are my iniquities and my sins? Make me know my transgression and my sin. |
23 എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ. |
23 मुझ से कितने अधर्म के काम और पाप हुए हैं? मेरे अपराध और पाप मुझे जता दे। |
24 Why do you hide your face and count me as your enemy? |
24 തിരുമുഖം മറെച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്നു? |
24 तू किस कारण अपना मुंह फेर लेता है, और मुझे अपना शत्रु गिनता है? |
25 Will you frighten a driven leaf and pursue dry chaff? |
25 പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ? ഉണങ്ങിയ താളടിയെ പിന്തുടരുമോ? |
25 क्या तू उड़ते हुए पत्ते को भी कंपाएगा? और सूखे डंठल के पीछे पकेगा? |
26 For you write bitter things against me and make me inherit the iniquities of my youth. |
26 കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു എന്റെ യൌവനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു. |
26 तू मेरे लिथे कठिन दु:खोंकी आज्ञा देता है, और मेरी जवानी के अधर्म का फल मुझे भुगता देता है। |
27 You put my feet in the stocks and watch all my paths; you set a limit for the soles of my feet. |
27 എന്റെ കാൽ നീ ആമത്തിൽ ഇട്ടു; എന്റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. എന്റെ കാലടികളുടെ ചുറ്റും വര വരെക്കുന്നു. |
27 और मेरे पांवोंको काठ में ठोंकता, और मेरी सारी चाल चलन देखता रहता है; और मेरे पांवोंकी चारोंओर सीमा बान्ध लेता है। |
28 Man wastes away like a rotten thing, like a garment that is moth-eaten. |
28 ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു. |
28 और मैं सड़ी गली वस्तु के तुल्य हूं जो नाश हो जाती है, और कीड़ा खाए कपके के तुल्य हूँ। |