| 1 Then Job answered and said: | 1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: | 1 तब अय्यूब ने कहा; |
| 2 "No doubt you are the people, and wisdom will die with you. | 2 ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം! നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും. | 2 नि:सन्देह मनुष्य तो तुम ही हो और जब तुम मरोगे तब बुद्धि भी जाती रहेगी। |
| 3 But I have understanding as well as you; I am not inferior to you. Who does not know such things as these? | 3 നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു; നിങ്ങളെക്കാൾ ഞാൻ അധമനല്ല; ആർക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തതു? | 3 परन्तु तुम्हारी नाई मुझ में भी समझ है, मैं तुम लोगोंसे कुछ तीचा नहीं हूँ कौन ऐसा है जो ऐसी बातें न जानता हो? |
| 4 I am a laughingstock to my friends; I, who called to God and he answered me, a just and blameless man, am a laughingstock. | 4 ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീർന്നു; നീതിമാനും നഷ്കളങ്കനുമായവൻ തന്നേ പരിഹാസവിഷയമായിത്തീർന്നു. | 4 मैं ईश्वर से प्रार्यना करता या, और वह मेरी सुन दिया करता या; परन्तु अब मेरे पड़ोसी मुझ पर हंसते हैं; जो धमीं और खरा मनुष्य है, वह हंसी का कारण हो गया है। |
| 5 In the thought of one who is at ease there is contempt for misfortune; it is ready for those whose feet slip. | 5 വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം; കാൽ ഇടറുന്നവർക്കു അതു ഒരുങ്ങിയിരിക്കുന്നു. | 5 दु:खी लोग तो सुखियोंकी समझ में तुच्छ जाने जाते हैं; और जिनके पांव फिसला चाहते हैं उनका अपमान अवश्य ही होता है। |
| 6 The tents of robbers are at peace, and those who provoke God are secure, who bring their god in their hand. | 6 പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‍വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു. | 6 डाकुओं के डेरे कुशल झेम से रहते हैं, और जो ईश्वर को क्रोध दिलाते हैं, वह बहुत ही निडर रहते हैं; और उनके हाथ में ईश्वर बहुत देता है। |
| 7 "But ask the beasts, and they will teach you; the birds of the heavens, and they will tell you; | 7 മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും; | 7 पशुओं से तो पूछ और वे तुझे दिखाएंगे; और आकाश के पझियोंसे, और वे तुझे बता देंगे। |
| 8 or the bushes of the earth, and they will teach you; and the fish of the sea will declare to you. | 8 അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും. | 8 पृय्वी पर ध्यान दे, तब उस से तुझे शिझा मिलेगी; ओर समुद्र की मछलियां भी तुझ से वर्णन करेंगी। |
| 9 Who among all these does not know that the hand of the LORD has done this? | 9 യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ? | 9 कौन इन बातोंको नहीं जानता, कि यहोवा ही ने अपके हाथ से इस संसार को बनाया है। |
| 10 In his hand is the life of every living thing and the breath of all mankind. | 10 സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു. | 10 उसके हाथ में एक एक जीवधारी का प्राण, और एक एक देहधारी मनुष्य की आत्मा भी रहती है। |
| 11 Does not the ear test words as the palate tastes food? | 11 ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ? | 11 जैसे जीभ से भोजन चखा जाता है, क्या वैसे ही कान से वचन नहीं परखे जाते? |
| 12 Wisdom is with the aged, and understanding in length of days. | 12 വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു. | 12 बूढ़ां में बुद्धि पाई जाती है, और लम्बी आयुवालोंमें समझ होती तो है। |
| 13 "With God are wisdom and might; he has counsel and understanding. | 13 ജ്ഞാനവും ശക്തിയും അവന്റെ പക്കൽ, ആലോചനയും വിവേകവും അവന്നുള്ളതു. | 13 ईश्वर में पूरी बुद्धि और पराक्रम पाए जाते हैं; युक्ति और समझ उसी में हैं। |
| 14 If he tears down, none can rebuild; if he shuts a man in, none can open. | 14 അവൻ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ; അവൻ മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല. | 14 देखो, जिसको वह ढा दे, वह फिर बनाया नहीं जाता; जिस मनुष्य को वह बन्द करे, वह फिर खोला नहीं जाता। |
| 15 If he withholds the waters, they dry up; if he sends them out, they overwhelm the land. | 15 അവൻ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു; അവൻ വിട്ടയച്ചാൽ അതു ഭൂമിയെ മറിച്ചുകളയുന്നു. | 15 देखो, जब वह वर्षा को रोक रखता है तो जल सूख जाता है; फिर जब वह जल छोड़ देता है तब पृय्वी उलट जाती है। |
| 16 With him are strength and sound wisdom; the deceived and the deceiver are his. | 16 അവന്റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവർ. | 16 उस में सामर्य्य और खरी बुद्धि पाई जाती है; धोख देनेवाला और धोखा खानेवाला दोनोंउसी के हैं। |
| 17 He leads counselors away stripped, and judges he makes fools. | 17 അവൻ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു. | 17 वह मंत्रियोंको लूटकर बन्धुआई में ले जाता, और न्यायियोंको मूर्ख बना देता है। |
| 18 He looses the bonds of kings and binds a waistcloth on their hips. | 18 രാജാക്കന്മാർ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരെക്കു കയറു കെട്ടുന്നു. | 18 वह राजाओं का अधिक्कारने तोड़ देता है; और उनकी कमर पर बन्धन बन्धवाता है। |
| 19 He leads priests away stripped and overthrows the mighty. | 19 അവൻ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു. | 19 वह याजकोंको लूटकर बन्धुआई में ले जाता और सामयिर्योंको उलट देता है। |
| 20 He deprives of speech those who are trusted and takes away the discernment of the elders. | 20 അവൻ വിശ്വസ്തന്മാർക്കു വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു. | 20 वह विश्वासयोग्य पुरुषोंसे बोलने की शक्ति और पुरनियोंसे विवेक की शक्ति हर लेता है। |
| 21 He pours contempt on princes and loosens the belt of the strong. | 21 അവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു. | 21 वह हाकिमोंको अपमान से लादता, और बलवानोंके हाथ ढीले कर देता है। |
| 22 He uncovers the deeps out of darkness and brings deep darkness to light. | 22 അവൻ അഗാധകാര്യങ്ങളെ അന്ധകാരത്തിൽ നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു. | 22 वह अन्धिक्कारने की गहरी बातें प्रगट करता, और मृत्यु की छाया को भी प्रकाश में ले आता है। |
| 23 He makes nations great, and he destroys them; he enlarges nations, and leads them away. | 23 അവൻ ജാതികളെ വർദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവൻ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു. | 23 वह जातियोंको बढ़ाता, और उनको नाश करता है; वह उनको फैलाता, और बन्धुआई में ले जाता है। |
| 24 He takes away understanding from the chiefs of the people of the earth and makes them wander in a pathless waste. | 24 അവൻ ഭൂവാസികളിൽ തലവന്മാരെ ധൈര്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുന്നു; | 24 वह पृय्वी के मुख्य लोगोंकी बुद्धि उड़ा देता, और उनको निर्जन स्यानोंमें जहां रास्ता नहीं है, भटकाता है। |
| 25 They grope in the dark without light, and he makes them stagger like a drunken man. | 25 അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; അവൻ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു. | 25 वे बिन उजियाले के अन्धेरे में टटोलते फिरते हैं; और वह उन्हें ऐसा बना देता है कि वे मतवाले की नाई डगमगाते हुए चलते हैं। |