| 1 And Job again took up his discourse, and said: | 1 ഇയ്യോബ് തന്റെ സുഭാഷിതം തുടർന്നു ചൊല്ലിയതെന്തെന്നാൽ: | 1 अय्यूब ने और भी अपक्की गूढ़ बात उठाई और कहा, |
| 2 "As God lives, who has taken away my right, and the Almighty, who has made my soul bitter, | 2 എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സർവ്വശക്തനാണ-- | 2 मैं ईश्वर के जीवन की शपय खाता हूँ जिस ने मेरा न्याय बिगाड़ दिया, अर्यात् उस सर्वशक्तिमान के जीवन की जिस ने मेरा प्राण कड़ुआ कर दिया। |
| 3 as long as my breath is in me, and the spirit of God is in my nostrils, | 3 എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ-- | 3 क्योंकि अब तक मेरी सांस बराबर आती है, और ईश्वर का आत्मा मेरे नयुनोंमें बना है। |
| 4 my lips will not speak falsehood, and my tongue will not utter deceit. | 4 എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല. | 4 मैं यह कहता हूँ कि मेरे मुंह से कोई कुटिल बात न निकलेगी, और न मैं कपट की बातें बोलूंगा। |
| 5 Far be it from me to say that you are right; till I die I will not put away my integrity from me. | 5 നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല. | 5 ईश्वर न करे कि मैं तुम लोगोंको सच्चा ठहराऊं, जब तक मेरा प्राण न छूटे तब तक मैं अपक्की खराई से न हटूंगा। |
| 6 I hold fast my righteousness and will not let it go; my heart does not reproach me for any of my days. | 6 എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല. | 6 मैं अपना धर्म पकड़े हुए हूँ और उसको हाथ से जाने न दूंगा; क्योंकि मेरा मन जीवन भर मुझे दोषी नहीं ठहराएगा। |
| 7 "Let my enemy be as the wicked, and let him who rises up against me be as the unrighteous. | 7 എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ. | 7 मेरा शत्रु दुष्टोंके समान, और जो मेरे विरुद्ध उठता है वह कुटिलोंके तुल्य ठहरे। |
| 8 For what is the hope of the godless when God cuts him off, when God takes away his life? | 8 ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു? | 8 जब ईश्वर भक्तिहीन मनुष्य का प्राण ले ले, तब यद्यपि उस ने धन भी प्राप्त किया हो, तौभी उसकी क्या आशा रहेगी? |
| 9 Will God hear his cry when distress comes upon him? | 9 അവന്നു കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ? | 9 जब वह संकट में पके, तब क्या ईश्वर उसकी दोहाई सुनेगा? |
| 10 Will he take delight in the Almighty? Will he call upon God at all times? | 10 അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാകാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ? | 10 क्या वह सर्वशक्तिमान में सुख पा सकेगा, और हर समय ईश्वर को पुकार सकेगा? |
| 11 I will teach you concerning the hand of God; what is with the Almighty I will not conceal. | 11 ദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ആന്തരം ഞാൻ മറെച്ചുവെക്കയില്ല. | 11 मैं तुम्हें ईश्वर के काम के विषय शिझा दूंगा, और सर्वशक्तिमान की बात मैं न छिपाऊंगा |
| 12 Behold, all of you have seen it yourselves; why then have you become altogether vain? | 12 നിങ്ങൾ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്തു? | 12 देखो, तुम लोग सब के सब उसे स्वयं देख चुके हो, फिर तुम व्यर्य विचार क्योंपकड़े रहते हो? |
| 13 "This is the portion of a wicked man with God, and the heritage that oppressors receive from the Almighty: | 13 ഇതു ദുർജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തങ്കൽനിന്നു പ്രാപിക്കുന്ന അവകാശവും തന്നേ. | 13 दुष्ट पनुष्य का भाग ईश्वर की ओर से यह है, और बलात्कारियोंका अंश जो वे सर्वशक्तिमान के हाथ से पाते हैं, वह यह है, कि |
| 14 If his children are multiplied, it is for the sword, and his descendants have not enough bread. | 14 അവന്റെ മക്കൾ പെരുകിയാൽ അതു വാളിന്നായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല. | 14 चाहे उसके लड़केबाले गिनती में बढ़ भी जाएं, तौभी तलवार ही के लिथे बढ़ेंगे, और उसकी सन्तान पेट भर रोटी न खाने पाएगी। |
| 15 Those who survive him the pestilence buries, and his widows do not weep. | 15 അവന്നു ശേഷിച്ചവർ മഹാമാരിയാൽ കുഴിയിൽ ആകും; അവന്റെ വിധവമാർ വിലപിക്കയുമില്ല. | 15 उसके जो लोग बच जाएं वे मरकर क़ब्र को पहुंचेंगे; और उसके यहां की विधवाएं न रोएंगी। |
| 16 Though he heap up silver like dust, and pile up clothing like clay, | 16 അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും | 16 चाहे वह रुपया धूलि के समान बटोर रखे और वस्त्र मिट्टी के किनकोंके तुल्य अनगिनित तैयार कराए, |
| 17 he may pile it up, but the righteous will wear it, and the innocent will divide the silver. | 17 അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അതു ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും. | 17 वह उन्हें तैयार कराए तो सही, परन्तु धमीं उन्हें पहिन लेगा, और उसका रुपया निदॉष लोग आपस में बांटेंगे। |
| 18 He builds his house like a moth's, like a booth that a watchman makes. | 18 ചെലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവൽക്കാരൻ മാടം കെട്ടുന്നതുപോലെ തന്നേ. | 18 उस ने अपना घर कीड़े का सा बनाया, और खेत के रखवाले को फोपक्की की नाई बनाया। |
| 19 He goes to bed rich, but will do so no more; he opens his eyes, and his wealth is gone. | 19 അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; അവൻ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു. | 19 वह धनी होकर लेट जाए परन्तु वह गाड़ा न जाएगा; आंख खोलते ही वह जाता रहेगा। |
| 20 Terrors overtake him like a flood; in the night a whirlwind carries him off. | 20 വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റു അവനെ കവർന്നു കൊണ്ടുപോകുന്നു. | 20 भय की धाराएं उसे बहा ले जाएंगी, रात को बवणडर उसको उड़ा ले जाएगा। |
| 21 The east wind lifts him up and he is gone; it sweeps him out of his place. | 21 കിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു അവൻ പൊയ്പോകുന്നു. അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു. | 21 पुरवाई उसे ऐसा उड़ा ले जाएगी, और वह जाता रहेगा और उसको उसके स्यान से उड़ा ले जाएगी। |
| 22 It hurls at him without pity; he flees from its power in headlong flight. | 22 ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യിൽനിന്നു ചാടിപ്പോകുവാൻ അവൻ നോക്കുന്നു. | 22 क्योंकि ईश्वर उस पर विपत्तियां बिना तरस खाए डाल देगा, उसके हाथ से वह भाग जाने चाहेगा। लोग उस पर ताली बजाएंगे, |
| 23 It claps its hands at him and hisses at him from its place. | 23 മനുഷ്യർ അവന്റെ നേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്നു അവനെ വിരട്ടി പുറത്താക്കും. | 23 और उस पर ऐसी सुसकारियां भरेंगे कि वह अपके स्यान पर न रह सकेगा। |