1 Then the LORD answered Job out of the whirlwind and said: |
1 അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ: |
1 तब यहोवा ने अय्यूब को आँधी में से यूं उत्तर दिया, |
2 "Who is this that darkens counsel by words without knowledge? |
2 അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ? |
2 यह कौन है जो अज्ञानता की बातें कहकर युक्ति को बिगाड़ना चाहता है? |
3 Dress for action like a man; I will question you, and you make it known to me. |
3 നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക. |
3 पुरुष की नाई अपक्की कमर बान्ध ले, क्योंकि मैं तुझ से प्रश्न करता हूँ, और तू मुझे उत्तर दे। |
4 "Where were you when I laid the foundation of the earth? Tell me, if you have understanding. |
4 ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. |
4 जब मैं ने पृय्वी की नेव डाली, तब तू कहां या? यदि तू समझदार हो तो उत्तर दे। |
5 Who determined its measurements--surely you know! Or who stretched the line upon it? |
5 അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? |
5 उसकी नाप किस ने ठहराई, क्या तू जानता है उस पर किस ने सूत खींचा? |
6 On what were its bases sunk, or who laid its cornerstone, |
6 പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ |
6 उसकी नेव कौन सी वस्तु पर रखी गई, वा किस ने उसके कोने का पत्यर लिठाया, |
7 when the morning stars sang together and all the sons of God shouted for joy? |
7 അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ? |
7 जब कि भोर के तारे एक संग आनन्द से गाते थे और परमेश्वर के सब पुत्र जयजयकार करते थे? |
8 "Or who shut in the sea with doors when it burst out from the womb, |
8 ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ? |
8 फिर जब समुद्र ऐसा फूट निकला मानो वह गर्भ से फूट निकला, तब किस ने द्वार मूंदकर उसको रोक दिया; |
9 when I made clouds its garment and thick darkness its swaddling band, |
9 അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി; |
9 जब कि मैं ने उसको बादल पहिनाया और घोर अन्धकार में लमेट दिया, |
10 and prescribed limits for it and set bars and doors, |
10 ഞാൻ അതിന്നു അതിർ നിയമിച്ചു കതകും ഓടാമ്പലും വെച്ചു. |
10 और उसके लिथे सिवाना बान्धा और यह कहकर बेंड़े और किवाड़े लगा दिए, कि |
11 and said, 'Thus far shall you come, and no farther, and here shall your proud waves be stayed'? |
11 ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും എന്നു കല്പിച്ചു. |
11 यहीं तक आ, और आगे न बढ़, और तेरी उमंडनेवाली लहरें यहीं यम जाएं? |
12 "Have you commanded the morning since your days began, and caused the dawn to know its place, |
12 ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിന്നും |
12 क्या तू ने जीवन भर में कभी भोर को आज्ञा दी, और पौ को उसका स्यान जताया है, |
13 that it might take hold of the skirts of the earth, and the wicked be shaken out of it? |
13 നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ? |
13 ताकि वह पृय्वी की छोरोंको वश में करे, और दुष्ट लोग उस में से फाड़ दिए जाएं? |
14 It is changed like clay under the seal, and its features stand out like a garment. |
14 അതു മുദ്രെക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനില്ക്കുന്നു. |
14 वह ऐसा बदलता है जैसा मोहर के नीचे चिकनी मिट्टी बदलती है, और सब वस्तुएं मानो वस्त्र पहिने हुए दिखाई देती हैं। |
15 From the wicked their light is withheld, and their uplifted arm is broken. |
15 ദുഷ്ടന്മാർക്കു വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. |
15 दुष्टोंसे उनका उजियाला रोक लिया जाता है, और उनकी बढ़ाई हुई बांह तोड़ी जाती है। |
16 "Have you entered into the springs of the sea, or walked in the recesses of the deep? |
16 നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? |
16 क्या तू कभी समुद्र के सोतोंतक पहुंचा है, वा गहिरे सागर की याह में कभी चला फिरा है? |
17 Have the gates of death been revealed to you, or have you seen the gates of deep darkness? |
17 മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? |
17 क्या मृत्यु के फाटक तुझ पर प्रगट हुए, क्या तू घोर अन्धकार के फाटकोंको कभी देखन पाया है? |
18 Have you comprehended the expanse of the earth? Declare, if you know all this. |
18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക. |
18 क्या तू ने पृय्वी की चौड़ाई को पूरी रीति से समझ लिया है? यदि तू यह सब जानता है, तो बतला दे। |
19 "Where is the way to the dwelling of light, and where is the place of darkness, |
19 വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ പാർപ്പിടവും എവിടെ? |
19 उजियाले के निवास का मार्ग कहां है, और अन्धिक्कारने का स्यान कहां है? |
20 that you may take it to its territory and that you may discern the paths to its home? |
20 നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ? |
20 क्या तू उसे उसके सिवाने तक हटा सकता है, और उसके घर की डगर पहिचान सकता है? |
21 You know, for you were born then, and the number of your days is great! |
21 നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ? |
21 नि:सन्देह तू यह सब कुछ जानता होगा ! क्योंकि तू तो उस समय उत्पन्न हुआ या, और तू बहुत आयु का है। |
22 "Have you entered the storehouses of the snow, or have you seen the storehouses of the hail, |
22 നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? |
22 फिर क्या तू कभी हिम के भणडार में पैठा, वा कभी ओलोंके भणडार को तू ने देखा है, |
23 which I have reserved for the time of trouble, for the day of battle and war? |
23 ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു. |
23 जिसको मैं ने संकट के समय और युद्ध और लड़ाई के दिन के लिथे रख छोड़ा है? |
24 What is the way to the place where the light is distributed, or where the east wind is scattered upon the earth? |
24 വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻ കാറ്റു ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏതു? |
24 किस मार्ग से उजियाला फैलाया जाता है, ओर पुरवाई पृय्वी पर बहाई जाती है? |
25 "Who has cleft a channel for the torrents of rain and a way for the thunderbolt, |
25 നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും |
25 महावृष्टि के लिथे किस ने नाला काटा, और कड़कनेवाली बिजली के लिथे मार्ग बनाया है, |
26 to bring rain on a land where no man is, on the desert in which there is no man, |
26 തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും |
26 कि निर्जन देश में और जंगल में जहां कोई मनुष्य नहीं रहता मेंह बरसाकर, |
27 to satisfy the waste and desolate land, and to make the ground sprout with grass? |
27 ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാർ? |
27 उजाड़ ही उजाड़ देश को सींचे, और हरी घास उगाए? |
28 "Has the rain a father, or who has begotten the drops of dew? |
28 മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ? |
28 क्या मेंह का कोई पिता है, और ओस की बूंदें किस ने उत्पन्न की? |
29 From whose womb did the ice come forth, and who has given birth to the frost of heaven? |
29 ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു? |
29 किस के गर्भ से बर्फ निकला है, और आकाश से गिरे हुए पाले को कौन उत्पन्न करता है? |
30 The waters become hard like stone, and the face of the deep is frozen. |
30 വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. |
30 जल पत्यर के समान जम जाता है, और गहिरे पानी के ऊपर जमावट होती है। |
31 "Can you bind the chains of the Pleiades or loose the cords of Orion? |
31 കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ? |
31 क्या तू कचपचिया का गुच्छा गूंय सकता वा मृगशिरा के बन्धन खोल सकता है? |
32 Can you lead forth the Mazzaroth in their season, or can you guide the Bear with its children? |
32 നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ? |
32 क्या तू राशियोंको ठीक ठीक समय पर उदय कर सकता, वा सप्तषिर् को सायियोंसमेत लिए चल सकता है? |
33 Do you know the ordinances of the heavens? Can you establish their rule on the earth? |
33 ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ? |
33 क्या तू आकाशमणडल की विधियां जानता और पृय्वी पर उनका अधिक्कारने ठहरा सकता है? |
34 "Can you lift up your voice to the clouds, that a flood of waters may cover you? |
34 ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? |
34 क्या तू बादलोंतक अपक्की वाणी पहुंचा सकता है ताकि बहुत जल बरस कर तुझे छिपा ले? |
35 Can you send forth lightnings, that they may go and say to you, 'Here we are'? |
35 അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ? |
35 क्या तू बिजली को आज्ञा दे सकता है, कि वह जाए, और तुझ से कहे, मैं उपस्यित हूँ? |
36 Who has put wisdom in the inward parts or given understanding to the mind? |
36 അന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ? മനസ്സിന്നു വിവേകം കൊടുത്തവൻ ആർ? |
36 किस ने अन्त:करण में बुद्धि उपजाई, और मन में समझने की शक्ति किस ने दी है? |
37 Who can number the clouds by wisdom? Or who can tilt the waterskins of the heavens, |
37 ഉരുക്കിവാർത്തതുപോലെ പൊടിതമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും |
37 कौन बुद्धि से बादलोंको गिन सकता है? और कौन आकाश के कुप्पोंको उणडेल सकता है, |
38 when the dust runs into a mass and the clods stick fast together? |
38 ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ? |
38 जब धूलि जम जाती है, और ढेले एक दूसरे से सट जाते हैं? |
39 "Can you hunt the prey for the lion, or satisfy the appetite of the young lions, |
39 സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും |
39 क्या तू सिंहनी के लिथे अहेर पकड़ सकता, और जवान सिंहोंका पेट भर सकता है, |
40 when they crouch in their dens or lie in wait in their thicket? |
40 നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ? |
40 जब वे मांद में बैठे होंऔर आड़ में घात लगाए दबक कर बैठे हों? |
41 Who provides for the raven its prey, when its young ones cry to God for help, and wander about for lack of food? |
41 കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ? |
41 फिर जब कौवे के बच्चे ईश्वर की दोहाई देते हुए निराहार उड़ते फिरते हैं, तब उनको आहार कौन देता है? |