| 1 "Do you know when the mountain goats give birth? Do you observe the calving of the does? | 1 പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ? | 1 क्या तू जानता है कि पहाड़ पर की जंगली बकरियां कब बच्चे देती हैं? वा जब हरिणियां बियाती हैं, तब क्या तू देखता रहता है? |
| 2 Can you number the months that they fulfill, and do you know the time when they give birth, | 2 അവെക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ? | 2 क्या तू उनके महीने गिन सकता है, क्या तू उनके बियाने का समय जानता है? |
| 3 when they crouch, bring forth their offspring, and are delivered of their young? | 3 അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു. | 3 जब वे बैठकर अपके बच्चोंको जनतीं, वे अपक्की पीड़ोंसे छूट जाती हैं? |
| 4 Their young ones become strong; they grow up in the open; they go out and do not return to them. | 4 അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല. | 4 उनके बच्चे ह्रृष्टपुष्ट होकर मैदान में बढ़ जाते हैं; वे निकल जाते और फिर नहीं लौटते। |
| 5 "Who has let the wild donkey go free? Who has loosed the bonds of the swift donkey, | 5 കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ? വനഗർദ്ദഭത്തെ കെട്ടഴിച്ചതാർ? | 5 किस ने बनैले गदहे को स्वाधीन करके छोड़ दिया है? किस ने उसके बन्धन खोले हैं? |
| 6 to whom I have given the arid plain for his home and the salt land for his dwelling place? | 6 ഞാൻ മരുഭൂമിയെ അതിന്നു വീടും ഉവർന്നിലത്തെ അതിന്നു പാർപ്പിടവുമാക്കി. | 6 उसका घर मैं ने निर्जल देश को, और उसका निवास लोनिया भूमि को ठहराया है। |
| 7 He scorns the tumult of the city; he hears not the shouts of the driver. | 7 അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല. | 7 वह नगर के कोलाहल पर हंसता, और हांकनेवाले की हांक सुनता भी नहीं। |
| 8 He ranges the mountains as his pasture, and he searches after every green thing. | 8 മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു. | 8 पहाड़ोंपर जो कुछ मिलता है उसे वह चरता वह सब भांति की हरियाली ढूंढ़ता फिरता है। |
| 9 "Is the wild ox willing to serve you? Will he spend the night at your manger? | 9 കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാർക്കുമോ? | 9 क्या जंगली सांढ़ तेरा काम करने को प्रसन्न होगा? क्या वह तेरी चरनी के पास रहेगा? |
| 10 Can you bind him in the furrow with ropes, or will he harrow the valleys after you? | 10 കാട്ടുപോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ? | 10 क्या तू जंगली सांढ़ को रस्से से बान्धकर रेघारियोंमें चला सकता है? क्या वह नालोंमें तेरे पीछे पीछे हेंगा फेरेगा? |
| 11 Will you depend on him because his strength is great, and will you leave to him your labor? | 11 അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ? | 11 क्या तू उसके बड़े बल के कारण उस पर भरोसा करेगा? वा जो परिश्र्म का काम तेरा हो, क्या तू उसे उस पर छोड़ेगा? |
| 12 Do you have faith in him that he will return your grain and gather it to your threshing floor? | 12 അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ? | 12 क्या तू उसका विश्वास करेगा, कि वह तेरा अनाज घर ले आए, और तेरे खलिहान का अन्न इकट्ठा करे? |
| 13 "The wings of the ostrich wave proudly, but are they the pinions and plumage of love? | 13 ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ? | 13 फिर शुतुरमुगीं अपके पंखोंको आनन्द से फुलाती है, परन्तु क्या थे पंख और पर स्नेह को प्रगट करते हैं? |
| 14 For she leaves her eggs to the earth and lets them be warmed on the ground, | 14 അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു. | 14 क्योंकि वह तो अपके अणडे भूमि पर छोड़ देती और धूलि में उन्हें गर्म करती है; |
| 15 forgetting that a foot may crush them and that the wild beast may trample them. | 15 കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓർക്കുന്നില്ല. | 15 और इसकी सुधि नहीं रखती, कि वे पांव से कुचले जाएंगे, वा कोई वनपशु उनको कुचल डालेगा। |
| 16 She deals cruelly with her young, as if they were not hers; though her labor be in vain, yet she has no fear, | 16 അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല. | 16 वह अपके बच्चोंसे ऐसी कठोरता करती है कि मानो उसके नहीं हैं; यद्यपि उसका कष्ट अकारय होता है, तौभी वह निश्चिन्त रहती है; |
| 17 because God has made her forget wisdom and given her no share in understanding. | 17 ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല. | 17 क्योंकि ईश्वर ने उसको बुद्धिरहित बनाया, और उसे समझने की शक्ति नहीं दी। |
| 18 When she rouses herself to flee, she laughs at the horse and his rider. | 18 അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു. | 18 जिस समय वह सीधी होकर अपके पंख फैलाती है, तब घोड़े और उसके सवार दोनोंको कुछ नहीं समझती है। |
| 19 "Do you give the horse his might? Do you clothe his neck with a mane? | 19 കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു? | 19 क्या तू ने घोड़े को उसका बल दिया है? क्या तू ने उसकी गर्दन में फहराती हुई अयाल जमाई है? |
| 20 Do you make him leap like the locust? His majestic snorting is terrifying. | 20 നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം. | 20 क्या उसको टिड्डी की सी उछलने की शक्ति तू देता है? उसके कुंक्कारने का शब्द डरावना होता है। |
| 21 He paws in the valley and exults in his strength; he goes out to meet the weapons. | 21 അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിർത്തുചെല്ലുന്നു. | 21 वह तराई में टाप मारता है और अपके बल से हषिर्त रहता है, वह हयियारबन्दोंका साम्हना करने को निकल पड़ता है। |
| 22 He laughs at fear and is not dismayed; he does not turn back from the sword. | 22 അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല. | 22 वह डर की बात पर हंसता, और नहीं घबराता; और तलवार से पीछे नहीं हटता। |
| 23 Upon him rattle the quiver, the flashing spear and the javelin. | 23 അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു. | 23 तर्कश और चमकता हुआ सांग ओर भाला उस पर खड़खड़ाता है। |
| 24 With fierceness and rage he swallows the ground; he cannot stand still at the sound of the trumpet. | 24 അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അതു അടങ്ങിനിൽക്കയില്ല. | 24 वह रिस और क्रोध के मारे भूमि को निगलता है; जब नरसिंगे का शब्द सुनाई देता है तब वह रुकता नहीं। |
| 25 When the trumpet sounds, he says 'Aha!' He smells the battle from afar, the thunder of the captains, and the shouting. | 25 കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു. | 25 जब जब नरसिंगा बजता तब तब वह हिन हिन करता है, और लड़ाई और अफसरोंकी ललकार और जय-जयकार को दूर से सूंध लेता हे। |
| 26 "Is it by your understanding that the hawk soars and spreads his wings toward the south? | 26 നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു? | 26 क्या तेरे समझाने से बाज़ उड़ता है, और दक्खिन की ओर उड़ने को अपके पंख फैलाता है? |
| 27 Is it at your command that the eagle mounts up and makes his nest on high? | 27 നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു? | 27 क्या उकाब तेरी आज्ञा से ऊपर चढ़ जाता है, और ऊंचे स्यान पर अपना घोंसला बनाता है? |
| 28 On the rock he dwells and makes his home, on the rocky crag and stronghold. | 28 അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നേ. | 28 वह चट्टान पर रहता और चट्टान की चोटी और दृढ़स्यान पर बसेरा करता है। |
| 29 From there he spies out the prey; his eyes behold it afar off. | 29 അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു. | 29 वह अपक्की आंखोंसे दूर तक देखता है, वहां से वह अपके अहेर को ताक लेता है। |
| 30 His young ones suck up blood, and where the slain are, there is he." | 30 അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ടു. | 30 उसके बच्चे भी लोहू चूसते हैं; और जहां घात किए हुए लोग होते वहां वह भी होता है। |