1 Then Eliphaz the Temanite answered and said: |
1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: |
1 तब तेमानी एलीपज ने कहा, |
2 "If one ventures a word with you, will you be impatient? Yet who can keep from speaking? |
2 നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ? എന്നാൽ വാക്കടക്കുവാൻ ആർക്കു കഴിയും? |
2 यदि कोई तुझ से कुछ कहने लगे, तो क्या तुझे बुरा लगेगा? परन्तु बोले बिना कौन रह सकता है? |
3 Behold, you have instructed many, and you have strengthened the weak hands. |
3 നീ പലരേയും ഉപദേശിച്ചു തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു. |
3 सुन, तू ने बहुतोंको शिझा दी है, और निर्बल लोगोंको बलवन्त किया है। |
4 Your words have upheld him who was stumbling, and you have made firm the feeble knees. |
4 വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു. |
4 गिरते हुओं को तू ने अपक्की बातोंसे सम्भाल लिया, और लड़खड़ाते हुए लोगोंको तू ने बलवन्त किया। |
5 But now it has come to you, and you are impatient; it touches you, and you are dismayed. |
5 ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു. |
5 परन्तु अब विपत्ति तो तुझी पर आ पक्की, और तू निराश हुआ जाता है; उस ने तुझे छुआ और तू घबरा उठा। |
6 Is not your fear of God your confidence, and the integrity of your ways your hope? |
6 നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ? |
6 क्या परमेश्वर का भय ही तेरा आसरा नहीं? और क्या तेरी चालचलन जो खरी है तेरी आशा नहीं? |
7 "Remember: who that was innocent ever perished? Or where were the upright cut off? |
7 ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു? |
7 क्या तुझे मालूम है कि कोई निदॉष भी कभी नाश हुआ है? या कहीं सज्जन भी काट डाले गए? |
8 As I have seen, those who plow iniquity and sow trouble reap the same. |
8 ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു. |
8 मेरे देखने में तो जो पाप को जोतते और दु:ख बोते हैं, वही उसको काटते हैं। |
9 By the breath of God they perish, and by the blast of his anger they are consumed. |
9 ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു. |
9 वे तो ईश्वर की श्वास से नाश होते, और उसके क्रोध के फोके से भस्म होते हैं। |
10 The roar of the lion, the voice of the fierce lion, the teeth of the young lions are broken. |
10 സിംഹത്തിന്റെ ഗർജ്ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി. |
10 सिंह का गरजना और हिंसक सिंह का दहाड़ना बन्द हो आता है। और जवान सिंहोंके दांत तोड़े जाते हैं। |
11 The strong lion perishes for lack of prey, and the cubs of the lioness are scattered. |
11 സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു; |
11 शिकार न पाकर बूढ़ा सिंह मर जाता है, और सिंहनी के वच्चे तितर बितर हो जाते हैं। |
12 "Now a word was brought to me stealthily; my ear received the whisper of it. |
12 എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു. |
12 एक बात चुपके से मेरे पास पहुंचाई गई, और उसकी कुछ भनक मेरे कान में पक्की। |
13 Amid thoughts from visions of the night, when deep sleep falls on men, |
13 മനുഷ്യർക്കു ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ ഭയവും നടുക്കവും എന്നെ പിടിച്ചു. |
13 रात के स्वप्नोंकी चिन्ताओं के बीच जब मनुष्य गहरी निद्रा में रहते हैं, |
14 dread came upon me, and trembling, which made all my bones shake. |
14 എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി. |
14 मुझे ऐसी यरयराहट और कंपकंपी लगी कि मेरी सब हड्डियां तक हिल उठीं। |
15 A spirit glided past my face; the hair of my flesh stood up. |
15 ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു എന്റെ ദേഹത്തിന്നു രോമഹർഷം ഭവിച്ചു. |
15 तब एक आत्मा मेरे साम्हने से होकर चक्की; और मेरी देह के रोएं खड़े हो गए। |
16 It stood still, but I could not discern its appearance. A form was before my eyes; there was silence, then I heard a voice: |
16 ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാൻ കേട്ടതെന്തെന്നാൽ: |
16 वह चुपचाप ठहर गई और मैं उसकी आकृति को पहिचान न सका। परन्तु मेरी आंखोंके साम्हने कोई रुप या; पहिले सन्नाटा छाया रहा, फिर मुझे एक शब्द सुन पड़ा, |
17 'Can mortal man be in the right before God? Can a man be pure before his Maker? |
17 മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ? |
17 क्या नाशमान मनुष्य ईश्वर से अधिक न्यायी होगा? क्या मनुष्य अपके सृजनहार से अधिक पवित्र हो सकता है? |
18 Even in his servants he puts no trust, and his angels he charges with error; |
18 ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു. |
18 देख, वह अपके सेवकोंपर भरोसा नहीं रखता, और अपके स्वर्गदूतोंको मूर्ख ठहराता है; |
19 how much more those who dwell in houses of clay, whose foundation is in the dust, who are crushed like the moth. |
19 പൊടിയിൽനിന്നുത്ഭവിച്ചു മണ്പുരകളിൽ പാർത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരിൽ എത്ര അധികം! |
19 फिर जो मिट्टी के घरोंमें रहते हैं, और जिनकी नेव मिट्टी में डाली गई है, और जो पतंगे की नाई पिस जाते हैं, उनकी क्या गणना। |
20 Between morning and evening they are beaten to pieces; they perish forever without anyone regarding it. |
20 ഉഷസ്സിന്നും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നു പോകുന്നു; ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു. |
20 वे भोर से सांफ तक नाश किए जाते हैं, वे सदा के लिथे मिट जाते हैं, और कोई उनका विचार भी नहीं करता। |
21 Is not their tent-cord plucked up within them, do they not die, and that without wisdom?' |
21 അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ? |
21 क्या उनके डेरे की डोरी उनके अन्दर ही अन्दर नहीं कट जाती? वे बिना बुद्धि के ही मर जाते हैं ! |