| 1 Not to us, O LORD, not to us, but to your name give glory, for the sake of your steadfast love and your faithfulness! | 1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ. | 1 हे यहोवा, हमारी नहीं, हमारी नहीं, वरन अपके ही नाम की महिमा, अपक्की करूणा और सच्चाई के निमित्त कर। |
| 2 Why should the nations say, "Where is their God?" | 2 അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു? | 2 जाति जाति के लोग क्योंकहने पांए, कि उनका परमेश्वर कहां रहा? |
| 3 Our God is in the heavens; he does all that he pleases. | 3 നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു. | 3 हमारा परमेश्वर तो स्वर्ग में हैं; उस ने जो चाहा वही किया है। |
| 4 Their idols are silver and gold, the work of human hands. | 4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ. | 4 उन लोगोंकी मूरतें सोने चान्दी ही की तो हैं, वे मनुष्योंके हाथ की बनाई हुई हैं। |
| 5 They have mouths, but do not speak; eyes, but do not see. | 5 അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. | 5 उनक मुंह तो रहता है परन्तु वे बोल नहीं सकती; उनके आंखें तो रहती हैं परन्तु वे देख नहीं सकतीं। |
| 6 They have ears, but do not hear; noses, but do not smell. | 6 അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. | 6 उनके कान तो रहते हैं, परन्तु वे सुन नहीं सकतीं; उनके नाक तो रहती हैं, परन्तु वे सूंघ नहीं सकतीं। |
| 7 They have hands, but do not feel; feet, but do not walk; and they do not make a sound in their throat. | 7 അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല. | 7 उनके हाथ तो रहते हैं, परन्तु वे स्पर्श नहीं कर सकतीं; उनके पांव तो रहते हैं, परन्तु वे चल नहीं सकतीं; और उनके कण्ठ से कुछ भी शब्द नहीं निकाल सकतीं। |
| 8 Those who make them become like them; so do all who trust in them. | 8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ. | 8 जैसी वे हैं वैसे ही उनके बनानेवाले हैं; और उन पर भरोसा रखनेवाले भी वैसे ही हो जाएंगे।। |
| 9 O Israel, trust in the LORD! He is their help and their shield. | 9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു; | 9 हे इस्राएल यहोवा पर भरोसा रख! तेरा सहाथक और ढाल वही है। |
| 10 O house of Aaron, trust in the LORD! He is their help and their shield. | 10 അഹരോൻ ഗൃഹമേ, യഹോവയിൽ ആശ്രയിക്ക. അവൻ അവരുടെ സഹായവും പരിചയും ആകുന്നു. | 10 हे हारून के घराने यहोवा पर भरोसा रख! तेरा सहाथक और ढाल वही है। |
| 11 You who fear the LORD, trust in the LORD! He is their help and their shield. | 11 യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു. | 11 हे यहोवा के डरवैयो, यहोवा पर भरोसा रखो! तुम्हारा सहाथक और ढाल वही है।। |
| 12 The LORD has remembered us; he will bless us; he will bless the house of Israel; he will bless the house of Aaron; | 12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും. | 12 यहोवा ने हम को स्मरण किया है; वह आशीष देगा; वह इस्राएल के घराने को आशीष देगा; वह हारून के घराने को आशीष देगा। |
| 13 he will bless those who fear the LORD, both the small and the great. | 13 അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. | 13 क्या छोटे क्या बड़े जितने यहोवा के डरवैथे हैं, वह उन्हें आशीष देगा।। |
| 14 May the LORD give you increase, you and your children! | 14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ. | 14 यहोवा तुम को और तुम्हारे लड़कोंको भी अधिक बढ़ाता जाए! |
| 15 May you be blessed by the LORD, who made heaven and earth! | 15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. | 15 यहोवा जो आकाश और पृथ्वी का कर्ता है, उसकी ओर से तुम अशीष पाए हो।। |
| 16 The heavens are the LORD's heavens, but the earth he has given to the children of man. | 16 സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു. | 16 स्वर्ग तो यहोवा का है, परन्तु पृथ्वी उस ने मनुष्योंको दी है। |
| 17 The dead do not praise the LORD, nor do any who go down into silence. | 17 മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല, | 17 मृतक जितने चुपचाप पके हैं, वे तो याह की स्तुति नहीं कर सकते, |
| 18 But we will bless the LORD from this time forth and forevermore. Praise the LORD! | 18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ. | 18 परन्तु हम लोग याह को अब से लेकर सर्वदा तक धन्य कहते रहेंगे। याह की स्तुति करो! |