| 1 I love the LORD, because he has heard my voice and my pleas for mercy. | 1 യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു. | 1 मैं प्रेम रखता हूं, इसलिथे कि यहोवा ने मेरे गिड़गिड़ाने को सुना है। |
| 2 Because he inclined his ear to me, therefore I will call on him as long as I live. | 2 അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും | 2 उस ने जो मेरी ओर कान लगाया है, इसलिथे मैं जीवन भर उसको पुकारा करूंगा। |
| 3 The snares of death encompassed me; the pangs of Sheol laid hold on me; I suffered distress and anguish. | 3 മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. | 3 मृत्यु की रस्सियां मेरे चारोंओर थीं; मैं अधोलोक की सकेती में पड़ा था; मुझे संकट और शोक भोगना पड़ा। |
| 4 Then I called on the name of the LORD: "O LORD, I pray, deliver my soul!" | 4 അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. | 4 तब मैं ने यहोवा से प्रार्थना की, कि हे यहोवा बिनती सुनकर मेरे प्राण को बचा ले! |
| 5 Gracious is the LORD, and righteous; our God is merciful. | 5 യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ. | 5 यहोवा अनुग्रहकारी और धर्मी है; और हमारा परमेश्वर दया करनेवाला है। |
| 6 The LORD preserves the simple; when I was brought low, he saved me. | 6 യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു. | 6 यहोवा भोलोंकी रक्षा करता है; जब मैं बलहीन हो गया था, उस ने मेरा उद्धार किया। |
| 7 Return, O my soul, to your rest; for the LORD has dealt bountifully with you. | 7 എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു. | 7 हे मेरे प्राण तू अपके विश्रामस्थान में लौट आ; क्योंकि यहोवा ने तेरा उपकार किया है।। |
| 8 For you have delivered my soul from death, my eyes from tears, my feet from stumbling; | 8 നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു. | 8 तू ने तो मेरे प्राण को मृत्यु से, मेरी आंख को आंसू बहाने से, और मेरे पांव को ठोकर खाने से बचाया है। |
| 9 I will walk before the LORD in the land of the living. | 9 ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും. | 9 मैं जीवित रहते हुए, अपके को यहोवा के साम्हने जानकर नित चलता रहूंगा। |
| 10 I believed, even when I spoke, "I am greatly afflicted"; | 10 ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു. | 10 मैं ने जो ऐसा कहा है, इसे विश्वास की कसौटी पर कस कर कहा है, कि मैं तो बहुत की दु:खित हुआ; |
| 11 I said in my alarm, "All mankind are liars." | 11 സകലമനുഷ്യരും ഭോഷ്കുപറയുന്നു എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു. | 11 मैं ने उतावली से कहा, कि सब मनुष्य झूठें हैं।। |
| 12 What shall I render to the LORD for all his benefits to me? | 12 യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും? | 12 यहोवा ने मेरे जितने उपकार किए हैं, उनका बदला मैं उसको क्या दूं? |
| 13 I will lift up the cup of salvation and call on the name of the LORD, | 13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. | 13 मैं उद्धार का कटोरा उठाकर, यहोवा से प्रार्थना करूंगा, |
| 14 I will pay my vows to the LORD in the presence of all his people. | 14 യഹോവെക്കു ഞാൻ എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും. | 14 मैं यहोवा के लिथे अपक्की मन्नतें सभोंकी दृष्टि में प्रगट रूप में उसकी सारी प्रजा के साम्हने पूरी करूंगा। |
| 15 Precious in the sight of the LORD is the death of his saints. | 15 തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു. | 15 यहोवा के भक्तोंकी मृत्यु, उसकी दृष्टि में अनमोल है। |
| 16 O LORD, I am your servant; I am your servant, the son of your maidservant. You have loosed my bonds. | 16 യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു. | 16 हे यहोवा, सुन, मैं तो तेरा दास हूं; मैं तेरा दास, और तेरी दासी का पुत्रा हूं। तू ने मेरे बन्धन खोल दिए हैं। |
| 17 I will offer to you the sacrifice of thanksgiving and call on the name of the LORD. | 17 ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. | 17 मैं तुझ को धन्यवादबलि चढ़ाऊंगा, और यहोवा से प्रार्थना करूंगा। |
| 18 I will pay my vows to the LORD in the presence of all his people, | 18 യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും | 18 मैं यहोवा के लिथे अपक्की मन्नतें, प्रगट में उसकी सारी प्रजा के साम्हने |
| 19 in the courts of the house of the LORD, in your midst, O Jerusalem. Praise the LORD! | 19 ഞാൻ യഹോവെക്കു എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിപ്പിൻ. | 19 यहोवा के भवन के आंगनोंमें, हे यरूशलेम, तेरे भीतर पूरी करूंगा। याह की स्तुति करो! |