| 1 Praise the LORD! Praise the name of the LORD, give praise, O servants of the LORD, | 1 യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ. | 1 याह की स्तुति करो, यहोवा के नाम की स्तुति करो, हे यहोवा के सेवको तुम स्तुति करो, |
| 2 who stand in the house of the LORD, in the courts of the house of our God! | 2 യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ, | 2 तुम जो यहोवा के भवन में, अर्थात् हमारे परमेश्वर के भवन के आंगनोंमें खड़े रहते हो! |
| 3 Praise the LORD, for the LORD is good; sing to his name, for it is pleasant! | 3 യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; അവന്റെ നാമത്തിന്നു കീർത്തനം ചെയ്‍വിൻ; അതു മനോഹരമല്ലോ. | 3 याह की स्तुति करो, क्योंकि यहोवा भला है; उसके नाम का भजन गाओ, क्योंकि यह मनभाऊ है! |
| 4 For the LORD has chosen Jacob for himself, Israel as his own possession. | 4 യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു. | 4 याह ने तो याकूब को अपके लिथे चुना है, अर्थात् इस्राएल को अपके निज धन होने के लिथे चुन लिया है। |
| 5 For I know that the LORD is great, and that our Lord is above all gods. | 5 യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവു സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു. | 5 मैं तो जानता हूं कि हमारा प्रभु यहोवा सब देवताओं से महान है। |
| 6 Whatever the LORD pleases, he does, in heaven and on earth, in the seas and all deeps. | 6 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു. | 6 जो कुछ यहोवा ने चाहा उसे उस ने आकाश और पृथ्वी और समुद्र और सब गहिरे स्थानोंमें किया है। |
| 7 He it is who makes the clouds rise at the end of the earth, who makes lightnings for the rain and brings forth the wind from his storehouses. | 7 അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു. | 7 वह पृथ्वी की छोर से कुहरे उठाता है, और वर्षा के लिथे बिजली बनाता है, और पवन को अपके भण्डार में से निकालता है। |
| 8 He it was who struck down the firstborn of Egypt, both of man and of beast; | 8 അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു. | 8 उस ने मि में क्या मनुष्य क्या पशु, सब के पहिलौठोंको मार डाला! |
| 9 who in your midst, O Egypt, sent signs and wonders against Pharaoh and all his servants; | 9 മിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു. | 9 हे मि , उस ने तेरे बीच में फिरौन और उसके सब कर्मचारियोंके बीच चिन्ह और चमत्कार किए। |
| 10 who struck down many nations and killed mighty kings, | 10 അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. | 10 उस ने बहुत सी जातियां नाश की, और सामर्थी राजाओं को, |
| 11 Sihon, king of the Amorites, and Og, king of Bashan, and all the kingdoms of Canaan, | 11 അമോർയ്യരുടെ രാജാവായ സീഹോനെയും ബാശാൻ രാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ. | 11 अर्थात् एमोरियोंके राजा सीहोन को, और बाशान के राजा ओग को, और कनान के सब राजाओं को घात किया; |
| 12 and gave their land as a heritage, a heritage to his people Israel. | 12 അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു. | 12 और उनके देश को बांटकर, अपक्की प्रजा इस्राएल के भाग होने के लिथे दे दिया।। |
| 13 Your name, O LORD, endures forever, your renown, O LORD, throughout all ages. | 13 യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു. | 13 हे यहोवा, तेरा नाम सदा स्थिर है, हे यहोवा जिस नाम से तेरा स्मरण होता है, वह पीढ़ी- पीढ़ी बना रहेगा। |
| 14 For the LORD will vindicate his people and have compassion on his servants. | 14 യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും. | 14 यहोवा तो अपक्की प्रजा का न्याय चुकाएगा, और अपके दासोंकी दुर्दशा देखकर तरस खाएगा। |
| 15 The idols of the nations are silver and gold, the work of human hands. | 15 ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു. | 15 अन्यजातियोंकी मूरतें सोना- चान्दी ही हैं, वे मनुष्योंकी बनाई हुई हैं। |
| 16 They have mouths, but do not speak; they have eyes, but do not see; | 16 അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല; | 16 उनके मुंह तो रहता है, परन्तु वे बोल नहीं सकतीं, उनके आंखें तो रहती हैं, परन्तु वे देख नहीं सकतीं, |
| 17 they have ears, but do not hear, nor is there any breath in their mouths. | 17 അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല. | 17 उनके कान तो रहते हैं, परन्तु वे सुन नहीं सकतीं, न उनके कुछ भी सांस चलती है। |
| 18 Those who make them become like them, so do all who trust in them! | 18 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ. | 18 जैसी वे हैं वैसे ही उनके बनानेवाले भी हैं; और उन पर सब भरोसा रखनेवाले भी वैसे ही हो जाएंगे! |
| 19 O house of Israel, bless the LORD! O house of Aaron, bless the LORD! | 19 യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക. | 19 हे इस्राएल के घराने यहोवा को धन्य कह! हे हारून के घराने यहोवा को धन्य कह! |
| 20 O house of Levi, bless the LORD! You who fear the LORD, bless the LORD! | 20 ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിൻ. | 20 हे लेवी के घराने यहोवा को धन्य कह! हे यहोवा के डरवैयो यहोवा को धन्य कहो! |
| 21 Blessed be the LORD from Zion, he who dwells in Jerusalem! Praise the LORD! | 21 യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിൻ. | 21 यहोवा जो यरूशलेम में वास करता है, उसे सिरयोन में धन्य कहा जावे! याह की स्तुति करो! |