| 1 To you, O LORD, I lift up my soul. | 1 യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു; | 1 हे यहोवा मैं अपके मन को तेरी ओर उठाता हूं। |
| 2 O my God, in you I trust; let me not be put to shame; let not my enemies exult over me. | 2 എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ. | 2 हे मेरे परमेश्वर, मैं ने तुझी पर भरोसा रखा है, मुझे लज्जित होने न दे; मेरे शत्रु मुझ पर जयजयकार करने न पाएं। |
| 3 Indeed, none who wait for you shall be put to shame; they shall be ashamed who are wantonly treacherous. | 3 നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. | 3 वरन जितने तेरी बाट जोहते हैं उन में से कोई लज्जित न होगा; परन्तु जो अकारण विश्वासघाती हैं वे ही लज्जित होंगे।। |
| 4 Make me to know your ways, O LORD; teach me your paths. | 4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ! | 4 हे यहोवा अपके मार्ग मुझ को दिखला; अपना पथ मुझे बता दे। |
| 5 Lead me in your truth and teach me, for you are the God of my salvation; for you I wait all the day long. | 5 നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു. | 5 मुझे अपके सत्य पर चला और शिक्षा दे, क्योंकि तू मेरा उद्वार करनेवाला परमेश्वर है; मैं दिन भर तेरी ही बाट जाहता रहता हूं। |
| 6 Remember your mercy, O LORD, and your steadfast love, for they have been from of old. | 6 യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ. | 6 हे यहोवा अपक्की दया और करूणा के कामोंको स्मरण कर; क्योंकि वे तो अनन्तकाल से होते आए हैं। |
| 7 Remember not the sins of my youth or my transgressions; according to your steadfast love remember me, for the sake of your goodness, O LORD! | 7 എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ. | 7 हे यहोवा अपक्की भलाई के कारण मेरी जवानी के पापोंऔर मेरे अपराधोंको स्मरण न कर; अपक्की करूणा ही के अनुसार तू मुझे स्मरण कर।। |
| 8 Good and upright is the LORD; therefore he instructs sinners in the way. | 8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴികാണിക്കുന്നു. | 8 यहोवा भला और सीधा है; इसलिथे वह पापियोंको अपना मार्ग दिखलाएगा। |
| 9 He leads the humble in what is right, and teaches the humble his way. | 9 സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. | 9 वह नम्र लोगोंको न्याय की शिक्षा देता, हां वह नम्र लोगोंको अपना मार्ग दिखलाएगा। |
| 10 All the paths of the LORD are steadfast love and faithfulness, for those who keep his covenant and his testimonies. | 10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കു അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു. | 10 जो यहोवा की वाचा और चितौनियोंको मानते हैं, उनके लिथे उसके सब मार्ग करूणा और सच्चाई हैं।। |
| 11 For your name's sake, O LORD, pardon my guilt, for it is great. | 11 യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ. | 11 हे यहोवा अपके नाम के निमित्त मेरे अधर्म को जो बहुत हैं क्षमा कर।। |
| 12 Who is the man who fears the LORD? Him will he instruct in the way that he should choose. | 12 യഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും. | 12 वह कौन है जो यहोवा का भय मानता है? यहोवा उसको उसी मार्ग पर जिस से वह प्रसन्न होता है चलाएगा। |
| 13 His soul shall abide in well-being, and his offspring shall inherit the land. | 13 അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും. | 13 वह कुशल से टिका रहेगा, और उसका वंश पृथ्वी पर अधिक्कारनेी होगा। |
| 14 The friendship of the LORD is for those who fear him, and he makes known to them his covenant. | 14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. | 14 यहोवा के भेद को वही जानते हैं जो उस से डरते हैं, और वह अपक्की वाचा उन पर प्रगट करेगा। |
| 15 My eyes are ever toward the LORD, for he will pluck my feet out of the net. | 15 എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും. | 15 मेरी आंखे सदैव यहोवा पर टकटकी लगाए रहती हैं, क्योंकि वही मेरे पांवोंको जाल में से छुड़ाएगा।। |
| 16 Turn to me and be gracious to me, for I am lonely and afflicted. | 16 എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു. | 16 हे यहोवा मेरी ओर फिरकर मुझ पर अनुग्रह कर; क्योंकि मैं अकेला और दीन हूं। |
| 17 The troubles of my heart are enlarged; bring me out of my distresses. | 17 എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ. | 17 मेरे हृदय का क्लेश बढ़ गया है, तू मुझ को मेरे दु:खोंसे छुड़ा ले। |
| 18 Consider my affliction and my trouble, and forgive all my sins. | 18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ. | 18 तू मेरे दु:ख और कष्ट पर दृष्टि कर, और मेरे सब पापोंको क्षमा कर।। |
| 19 Consider how many are my foes, and with what violent hatred they hate me. | 19 എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു; | 19 मेरे शत्रुओं को देख कि वे कैसे बढ़ गए हैं, और मुझ से बड़ा बैर रखते हैं। |
| 20 Oh, guard my soul, and deliver me! Let me not be put to shame, for I take refuge in you. | 20 എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ. | 20 मेरे प्राण की रक्षा कर, और मुझे छुड़ा; मुझे लज्जित न होने दे, क्योंकि मैं तेरा शरणागत हूं। |
| 21 May integrity and uprightness preserve me, for I wait for you. | 21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ. | 21 खराई और सीधाई मुझे सुरक्षित रखें, क्योंकि मुझे तेरे ही आशा है।। |
| 22 Redeem Israel, O God, out of all his troubles. | 22 ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ. | 22 हे परमेश्वर इस्राएल को उसके सारे संकटोंसे छुड़ा ले।। |