| 1 The LORD reigns, let the earth rejoice; let the many coastlands be glad! | 1 യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ. | 1 यहोवा राजा हुआ है, पृथ्वी मगन हो; और द्वीप जो बहुतेरे हैं, वह भी आनन्द करें! |
| 2 Clouds and thick darkness are all around him; righteousness and justice are the foundation of his throne. | 2 മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു. | 2 बादल और अन्धकार उसके चारोंओर हैं; उसके सिंहासन का मूल धर्म और न्याय है। |
| 3 Fire goes before him and burns up his adversaries all around. | 3 തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു. | 3 उसके आगे आगे आग चलती हुइ उसके द्रोहियोंको चारोंओर भस्म करती है। |
| 4 His lightnings light up the world; the earth sees and trembles. | 4 അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു. | 4 उसकी बिजलियोंसे जगल प्रकाशित हुआ, पृथ्वी देखकर थरथरा गई है! |
| 5 The mountains melt like wax before the LORD, before the Lord of all the earth. | 5 യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. | 5 पहाड़ यहोवा के साम्हने, मोम की नाई पिघल गए, अर्थात् सारी पृथ्वी के परमेश्वर के साम्हने।। |
| 6 The heavens proclaim his righteousness, and all the peoples see his glory. | 6 ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്റെ മഹത്വത്തെ കാണുന്നു. | 6 आकाश ने उसके धर्म की साक्षी दी; और देश देश के सब लोगोंने उसकी महिमा देखी है। |
| 7 All worshipers of images are put to shame, who make their boast in worthless idols; worship him, all you gods! | 7 വിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയുന്നവരൊക്കെയും ലജ്ജിച്ചുപോകും; സകലദേവന്മാരുമായുള്ളോരേ, അവനെ നമസ്കരിപ്പിൻ. | 7 जितने खुदी हुई मूत्तियोंकी उपासना करते और मूरतोंपर फूलते हैं, वे लज्जित हों; हे सब देवताओं तुम उसी को दण्डवत् करो। |
| 8 Zion hears and is glad, and the daughters of Judah rejoice, because of your judgments, O LORD. | 8 സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു. | 8 सिरयोन सुनकर आनन्दित हुई, और यहूदा की बेटियां मगन हुई; हे यहोवा, यह तेरे नियमोंके कारण हुआ। |
| 9 For you, O LORD, are most high over all the earth; you are exalted far above all gods. | 9 യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ, സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നേ. | 9 क्योंकि हे यहोवा, तू सारी पृथ्वी के ऊपर परमप्रधान है; तू सारे देवताओं से अधिक महान ठहरा है। |
| 10 O you who love the LORD, hate evil! He preserves the lives of his saints; he delivers them from the hand of the wicked. | 10 യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു. | 10 हे यहोवा के प्रेमियों, बुराई से घृणा करो; वह अपके भक्तोंके प्राणो की रक्षा करता, और उन्हें दुष्टोंके हाथ से बचाना है। |
| 11 Light is sown for the righteous, and joy for the upright in heart. | 11 നീതിമാന്നു പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും. | 11 धर्मी के लिथे ज्योति, और सीधे मनवालोंके लिथे आनन्द बोया गया है। |
| 12 Rejoice in the LORD, O you righteous, and give thanks to his holy name! | 12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ. | 12 हे धर्मियोंयहोवा के कारण आनन्दित हो; और जिस पवित्रा नाम से उसका स्मरण होता है, उसका धन्यवाद करो! |