| 1 A false balance is an abomination to the LORD, but a just weight is his delight. | 1 കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം. | 1 छल के तराजू से यहोवा को घृणा आती है, परन्तु वह पूरे बटखरे से प्रसन्न होता है। |
| 2 When pride comes, then comes disgrace, but with the humble is wisdom. | 2 അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു. | 2 जब अभिमान होता, तब अपमान भी होता है, परन्तु नम्र लोगोंमें बुद्धि होती है। |
| 3 The integrity of the upright guides them, but the crookedness of the treacherous destroys them. | 3 നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും. | 3 सीधे लोग अपक्की खराई से अगुवाई पाते हैं, परन्तु विश्वासघाती अपके कपट से विनाश होते हैं। |
| 4 Riches do not profit in the day of wrath, but righteousness delivers from death. | 4 ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു. | 4 कोप के दिन धन से तो कुछ लाभ नहीं होता, परन्तु धर्म मृत्यु से भी बचाता है। |
| 5 The righteousness of the blameless keeps his way straight, but the wicked falls by his own wickedness. | 5 നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും. | 5 खरे मनुष्य का मार्ग धर्म के कारण सीधा होता है, परन्तु दुष्ट अपक्की दुष्टता के कारण गिर जाता है। |
| 6 The righteousness of the upright delivers them, but the treacherous are taken captive by their lust. | 6 നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും. | 6 सीधे लोगोंको बचाव उनके धर्म के कारण होता है, परन्तु विश्वासघाती लोग अपक्की ही दुष्टता में फंसते हैं। |
| 7 When the wicked dies, his hope will perish, and the expectation of wealth perishes too. | 7 ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു. | 7 जब दुष्ट मरता, तब उसकी आशा टूट जाती है, और अधर्मी की आशा व्यर्य होती है। |
| 8 The righteous is delivered from trouble, and the wicked walks into it instead. | 8 നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു; ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു. | 8 धर्मी विपत्ति से छूट जाता है, परन्तु दुष्ट उसी विपत्ति में पड़ जाता है। |
| 9 With his mouth the godless man would destroy his neighbor, but by knowledge the righteous are delivered. | 9 വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. | 9 भक्तिहीन जन अपके पड़ोसी को अपके मुंह की बात से बिगाड़ता है, परन्तु धर्मी लोग ज्ञान के द्वारा बचते हैं। |
| 10 When it goes well with the righteous, the city rejoices, and when the wicked perish there are shouts of gladness. | 10 നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു. | 10 जब धमिर्योंका कल्याण होता है, तब नगर के लोग प्रसन्न होते हैं, परन्तु जब दुष्ट नाश होते, तब जय-जयकार होता है। |
| 11 By the blessing of the upright a city is exalted, but by the mouth of the wicked it is overthrown. | 11 നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു. | 11 सीधे लोगोंके आशीर्वाद से नगर की बढ़ती होती है, परन्तु दुष्टोंके मुंह की बात से वह ढाया जाता है। |
| 12 Whoever belittles his neighbor lacks sense, but a man of understanding remains silent. | 12 കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു. | 12 जो अपके पड़ोसी को तुच्छ जानता है, वह निर्बुद्धि है, परन्तु समझदार पुरूष चुपचाप रहता है। |
| 13 Whoever goes about slandering reveals secrets, but he who is trustworthy in spirit keeps a thing covered. | 13 ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു. | 13 जो लुतराई करता फिरता वह भेद प्रगट करता है, परन्तु विश्वासयोग्य मनुष्य बात को छिपा रखता है। |
| 14 Where there is no guidance, a people falls, but in an abundance of counselors there is safety. | 14 പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു. | 14 जहां बुद्धि की युक्ति नहीं, वहां प्रजा विपत्ति में पड़ती है; परन्तु सम्मति देनेवालोंकी बहुतायत के कारण बचाव होता है। |
| 15 Whoever puts up security for a stranger will surely suffer harm, but he who hates striking hands in pledge is secure. | 15 അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും. | 15 जो परदेशी का उत्तरदायी होता है, वह बड़ा दु:ख उठाता है, परन्तु जो उत्तरदायित्व से घृणा करता, वह निडर रहता है। |
| 16 A gracious woman gets honor, and violent men get riches. | 16 ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു. | 16 अनुग्रह करनेवाली स्त्री प्रतिष्ठा नहीं खोती है, और बलात्कारी लाग धन को नहीं खोते। |
| 17 A man who is kind benefits himself, but a cruel man hurts himself. | 17 ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. | 17 कृपालु मनुष्य अपना ही भला करता है, परन्तु जो क्रूर है, वह अपक्की ही देह को दु:ख देता है। |
| 18 The wicked earns deceptive wages, but one who sows righteousness gets a sure reward. | 18 ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും. | 18 दुष्ट मिय्या कमाई कमाता है, परन्तु जो धर्म का बीज बोता, उसको निश्चय फल मिलता है। |
| 19 Whoever is steadfast in righteousness will live, but he who pursues evil will die. | 19 നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു. | 19 जो धर्म में दृढ़ रहता, वह जीवन पाता है, परन्तु जो बुराई का पीछा करता, वह मृत्यु का कौर हो जाता है। |
| 20 Those of crooked heart are an abomination to the LORD, but those of blameless ways are his delight. | 20 വക്രബുദ്ധികൾ യഹോവെക്കു വെറുപ്പു; നിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം. | 20 जो मन के टेढ़े है, उन से यहोवा को घृणा आती है, परन्तु वह खरी चालवालोंसे प्रसन्न रहता है। |
| 21 Be assured, an evil person will not go unpunished, but the offspring of the righteous will be delivered. | 21 ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. | 21 मैं दृढ़ता के साय कहता हूं, बुरा मनुष्य निर्दोष न ठहरेगा, परन्तु धर्मी का वंश बचाया जाएगा। |
| 22 Like a gold ring in a pig's snout is a beautiful woman without discretion. | 22 വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ. | 22 जो सुन्दर स्त्री विवेक नहीं रखती, वह यूयन में सोने की नत्य पहिने हुए सूअर के समान है। |
| 23 The desire of the righteous ends only in good; the expectation of the wicked in wrath. | 23 നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. | 23 धमिर्योंकी लालसा तो केवल भलाई की होती है; परन्तु दुष्टोंकी आशा का फल क्रोध ही होता है। |
| 24 One gives freely, yet grows all the richer; another withholds what he should give, and only suffers want. | 24 ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു. | 24 ऐसे हैं, जो छितरा देते हैं, तौभी उनकी बढ़ती ही होती है; और ऐसे भी हैं जो यर्याय से कम देते हैं, और इस से उनकी घटती ही होती है। |
| 25 Whoever brings blessing will be enriched, and one who waters will himself be watered. | 25 ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും. | 25 उदार प्राणी ह्रृष्ट पुष्ट हो जाता है, और जो औरोंकी खेती सींचता है, उसकी भी सींची जाएगी। |
| 26 The people curse him who holds back grain, but a blessing is on the head of him who sells it. | 26 ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും. | 26 जो अपना अनाज रख छोड़ता है, उसकी लोग शाप देते हैं, परन्तु जो उसे बेच देता है, उसको आशीर्वाद दिया जाता है। |
| 27 Whoever diligently seeks good seeks favor, but evil comes to him who searches for it. | 27 നന്മെക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും. | 27 जो यत्न से भलाई करता है वह औरोंकी प्रसन्नता खोजता है, परन्तु जो दूसरे की बुराई का खोजी होता है, उसी पर बुराई आ पड़ती है। |
| 28 Whoever trusts in his riches will fall, but the righteous will flourish like a green leaf. | 28 തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും. | 28 जो अपके धन पर भरोसा रखता है वह गिर जाता है, परन्तु धर्मी लोग नथे पत्ते की नाई लहलहाते हैं। |
| 29 Whoever troubles his own household will inherit the wind, and the fool will be servant to the wise of heart. | 29 സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും. | 29 जो अपके घराने को दु:ख देता, उसका भाग वायु ही होगा, और मूढ़ बुद्धिमान का दास हो जाता है। |
| 30 The fruit of the righteous is a tree of life, and whoever captures souls is wise. | 30 നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടന്നു. | 30 धर्मी का प्रतिफल जीवन का वृझ होता है, और बुद्धिमान मनुष्य लोगोंके मन को मोह लेता है। |
| 31 If the righteous is repaid on earth, how much more the wicked and the sinner! | 31 നീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടന്നും പാപിക്കും എത്ര അധികം? | 31 देख, धर्मी को पृय्वी पर फल मिलेगा, तो निश्चय है कि दुष्ट और पापी को भी मिलेगा।। |