| 1 The plans of the heart belong to man, but the answer of the tongue is from the LORD. | 1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു. | 1 मन की युक्ति मनुष्य के वश में रहती है, परन्तु मुंह से कहना यहोवा की ओर से होता है। |
| 2 All the ways of a man are pure in his own eyes, but the LORD weighs the spirit. | 2 മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. | 2 मनुष्य का सारा चालचलन अपक्की दृष्टि में पवित्र ठहरता है, परन्तु यहोवा मन को तौलता है। |
| 3 Commit your work to the LORD, and your plans will be established. | 3 നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും. | 3 अपके कामोंको यहोवा पर डाल दे, इस से तेरी कल्पनाएं सिद्ध होंगी। |
| 4 The LORD has made everything for its purpose, even the wicked for the day of trouble. | 4 യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ. | 4 यहोवा ने सब वस्तुएं विशेष उद्देश्य के लिथे बनाई हैं, वरन दुष्ट को भी विपत्ति भोगने के लिथे बनाया है। |
| 5 Everyone who is arrogant in heart is an abomination to the LORD; be assured, he will not go unpunished. | 5 ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു. | 5 सब मन के घमण्डियोंसे यहोवा घृणा करता है करता है; मैं दृढ़ता से कहता हूं, ऐसे लोग निर्दोष न ठहरेंगे। |
| 6 By steadfast love and faithfulness iniquity is atoned for, and by the fear of the LORD one turns away from evil. | 6 ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു. | 6 अधर्म का प्रायश्चित कृपा, और सच्चाई से होता है, और यहोवा के भय मानने के द्वारा मनुष्य बुराई करने से बच जाते हैं। |
| 7 When a man's ways please the LORD, he makes even his enemies to be at peace with him. | 7 ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു. | 7 जब किसी का चालचलन यहोवा को भवता है, तब वह उसके शत्रुओं का भी उस से मेल कराता है। |
| 8 Better is a little with righteousness than great revenues with injustice. | 8 ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു. | 8 अन्याय के बड़े लाभ से, न्याय से योड़ा ही प्राप्त करना उत्तम है। |
| 9 The heart of man plans his way, but the LORD establishes his steps. | 9 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു. | 9 मनुष्य मन में अपके मार्ग पर विचार करता है, परन्तु यहोवा ही उसके पैरोंको स्यिर करता है। |
| 10 An oracle is on the lips of a king; his mouth does not sin in judgment. | 10 രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു; ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല. | 10 राजा के मुंह से दैवीवाणी निकलती है, न्याय करने में उस से चूक नहीं होती। |
| 11 A just balance and scales are the LORD's; all the weights in the bag are his work. | 11 ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു. | 11 सच्चा तराजू और पलड़े यहोवा की ओर से होते हैं, यैली में जितने बटखरे हैं, सब उसी के बनवाए हुए हैं। |
| 12 It is an abomination to kings to do evil, for the throne is established by righteousness. | 12 ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കും വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു. | 12 दुष्टता करना राजाओं के लिथे घृणित काम है, क्योंकि उनकी गद्दी धर्म ही से स्यिर रहती है। |
| 13 Righteous lips are the delight of a king, and he loves him who speaks what is right. | 13 നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു. | 13 धर्म की बात बोलनेवालोंसे राजा प्रसन्न होता है, और जो सीधी बातें बोलता है, उस से वह प्रेम रखता है। |
| 14 A king's wrath is a messenger of death, and a wise man will appease it. | 14 രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. | 14 राजा का क्रोध मृत्यु के दूत के समान है, परन्तु बुद्धिमान मनुष्य उसको ठण्डा करता है। |
| 15 In the light of a king's face there is life, and his favor is like the clouds that bring the spring rain. | 15 രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു. | 15 राजा के मुख की चमक में जीवन रहता है, और उसकी प्रसन्नता बरसात के अन्त की घटा के समान होती है। |
| 16 How much better to get wisdom than gold! To get understanding is to be chosen rather than silver. | 16 തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം! | 16 बुद्धि की प्राप्ति चोखे सोने से क्या ही उत्तम है! और समझ की प्राप्ति चान्दी से अति योग्य है। |
| 17 The highway of the upright turns aside from evil; whoever guards his way preserves his life. | 17 ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു. | 17 बुराई से हटना सीधे लोगोंके लिथे राजमार्ग है, जो अपके चालचलन की चौकसी करता, वह अपके प्राण की भी रझा करता है। |
| 18 Pride goes before destruction, and a haughty spirit before a fall. | 18 നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം. | 18 विनाश से पहिले गर्व, और ठोकर खाने से पहिले घमण्ड होता है। |
| 19 It is better to be of a lowly spirit with the poor than to divide the spoil with the proud. | 19 ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു. | 19 घमण्डियोंके संग लूट बांट लने से, दीन लोगोंके संग नम्र भाव से रहना उत्तम है। |
| 20 Whoever gives thought to the word will discover good, and blessed is he who trusts in the LORD. | 20 തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. | 20 जो वचन पर मन लगाता, वह कल्याण पाता है, और जो यहोवा पर भरोसा रखता, वह धन्य होता है। |
| 21 The wise of heart is called discerning, and sweetness of speech increases persuasiveness. | 21 ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. | 21 जिसके ह्रृदय में बुद्धि है, वह समझवाला कहलाता है, और मधुर वाणी के द्वारा ज्ञान बढ़ता है। |
| 22 Good sense is a fountain of life to him who has it, but the instruction of fools is folly. | 22 വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു. ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ. | 22 जिसके बुद्धि है, उसके लिथे वह जीवन का सोता है, परन्तु मूढ़ोंको शिझा देना मूढ़ता ही होती है। |
| 23 The heart of the wise makes his speech judicious and adds persuasiveness to his lips. | 23 ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു. | 23 बुद्धिमान का मन उसके मुंह पर भी बुद्धिमानी प्रगट करता है, और उसके वचन में विद्या रहती है। |
| 24 Gracious words are like a honeycomb, sweetness to the soul and health to the body. | 24 ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ; | 24 मनभावने वचन मधुभरे छते की नाईं प्राणोंको मीठे लगते, और हड्डियोंको हरी-भरी करते हैं। |
| 25 There is a way that seems right to a man, but its end is the way to death. | 25 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ. | 25 ऐसा भी मार्ग है, जो मनुष्य को सीधा देख पड़ता है, परन्तु उसके अन्त में मृत्यु ही मिलती है। |
| 26 A worker's appetite works for him; his mouth urges him on. | 26 പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിർബ്ബന്ധിക്കുന്നു. | 26 परिश्र्मी की लालसा उसके लिथे परिश्र्म करती है, उसकी भूख तो उसको उभारती रहती है। |
| 27 A worthless man plots evil, and his speech is like a scorching fire. | 27 നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു. | 27 अधर्मी मनुष्य बुराई की युक्ति निकालता है, और उसके वचनोंसे आग लगा जाती है। |
| 28 A dishonest man spreads strife, and a whisperer separates close friends. | 28 വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. | 28 टेढ़ा मनुष्य बहुत फगड़े को उठाता है, और कानाफूसी करनेवाला परम मित्रोंमें भी फूट करा देता है। |
| 29 A man of violence entices his neighbor and leads him in a way that is not good. | 29 സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. | 29 उपद्रवी मनुष्य अपके पड़ोसी को फुसलाकर कुमार्ग पर चलाता है। |
| 30 Whoever winks his eyes plans dishonest things; he who purses his lips brings evil to pass. | 30 കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു. | 30 आंख मूंदनेवाला छल की कल्पनाएं करता है, और ओंठ दबानेवाला बुराई करता है। |
| 31 Gray hair is a crown of glory; it is gained in a righteous life. | 31 നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം. | 31 पक्के बाल शोभायमान मुकुट ठहरते हैं; वे धर्म के मार्ग पर चलने से प्राप्त होते हैं। |
| 32 Whoever is slow to anger is better than the mighty, and he who rules his spirit than he who takes a city. | 32 ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ. | 32 विलम्ब से क्रोध करना वीरता से, और अपके मन को वश में रखना, नगर के जीत लेने से उत्तम है। |
| 33 The lot is cast into the lap, but its every decision is from the LORD. | 33 ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ. | 33 चिट्ठी डाली जाती तो है, परन्तु उसका निकलना यहोवा ही की ओर से होता है। |