1 Better is a dry morsel with quiet than a house full of feasting with strife. |
1 കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു. |
1 चैन के साय सूखा टुकड़ा, उस घर की अपेझा उत्तम है जो मेलबलि-पशुओं से भरा हो, परन्तु उस में फगड़े रगड़े हों। |
2 A servant who deals wisely will rule over a son who acts shamefully and will share the inheritance as one of the brothers. |
2 നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. |
2 बुद्धि से चलनेवाला दास अपके स्वामी के उस पुत्र पर जो लज्जा का कारण होता है प्रभुता करेगा, और उस पुत्र के भाइयोंके बीच भागी होगा। |
3 The crucible is for silver, and the furnace is for gold, and the LORD tests hearts. |
3 വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ. |
3 चान्दी के लिथे कुठाली, और सोने के लिथे भट्ठी हाती है, परन्तु मनोंको यहोवा जांचता है। |
4 An evildoer listens to wicked lips, and a liar gives ear to a mischievous tongue. |
4 ദുഷ്കർമ്മി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു. |
4 कुकर्मी अनर्य बात को ध्यान देकर सुनता है, और फूठा मनुष्य दुष्टता की बात की ओर कान लगाता है। |
5 Whoever mocks the poor insults his Maker; he who is glad at calamity will not go unpunished. |
5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല. |
5 जो निर्धन को ठट्ठोंमें उड़ाता है, वह उसके कर्त्ता की निन्दा करता है; और जो किसी की विपत्ति पर हंसता, वह निर्दोष नहीं ठहरेगा। |
6 Grandchildren are the crown of the aged, and the glory of children is their fathers. |
6 മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ. |
6 बूढ़ोंकी शोभा उनके नाती पोते हैं; और बाल-बच्चोंकी शोभा उनके माता-पिता हैं। |
7 Fine speech is not becoming to a fool; still less is false speech to a prince. |
7 സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ? |
7 मूढ़ तो उत्तम बात फबती नहीं, और अधिक करके प्रधान को फूठी बात नहीं फबती। |
8 A bribe is like a magic stone in the eyes of the one who gives it; wherever he turns he prospers. |
8 സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും. |
8 देनेवाले के हाथ में घूस मोह लेनेवाले मणि का काम देता है; जिधर ऐसा पुरूष फिरता, उधर ही उसका काम सुफल होता है। |
9 Whoever covers an offense seeks love, but he who repeats a matter separates close friends. |
9 സ്നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. |
9 जो दूसरे के अपराध को ढांप देता, वह प्रेम का खोजी ठहरता है, परन्तु जो बात की चर्चा बार बार करता है, वह परम मित्रोंमें भी फूट करा देता है। |
10 A rebuke goes deeper into a man of understanding than a hundred blows into a fool. |
10 ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും. |
10 एक घुड़की समझनेवाले के मन में जितनी गड़ जाती है, उतना सौ बार मार खाना मूर्ख के मन में नहीं गड़ता। |
11 An evil man seeks only rebellion, and a cruel messenger will be sent against him. |
11 മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും. |
11 बुरा मनुष्य दंगे ही का यत्न करता है, इसलिथे उसके पास क्रूर दूत भेजा जाएगा। |
12 Let a man meet a she-bear robbed of her cubs rather than a fool in his folly. |
12 മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം. |
12 बच्चा-छीनी-हुई-रीछनी से मिलना तो भला है, परन्तु मूढ़ता में डूबे हुए मूर्ख से मिलना भला नहीं। |
13 If anyone returns evil for good, evil will not depart from his house. |
13 ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. |
13 जो कोई भलाई के बदले में बुराई करे, उसके घर से बुराई दूर न होगी। |
14 The beginning of strife is like letting out water, so quit before the quarrel breaks out. |
14 കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക. |
14 फगड़े का आरम्भ बान्ध के छेद के समान है, फगड़ा बढ़ने से पहिले उसको छोड़ देता उचित है। |
15 He who justifies the wicked and he who condemns the righteous are both alike an abomination to the LORD. |
15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു. |
15 जो दोषी को निर्दोष, और जो निर्दोष को दोषी ठहराता है, उन दोनोंसे यहोवा घृणा करता है। |
16 Why should a fool have money in his hand to buy wisdom when he has no sense? |
16 മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാൻ അവന്റെ കയ്യിൽ ദ്രവ്യം എന്തിനു? |
16 बुद्धि मोल लेने के लिथे मूर्ख अपके हाथ में दाम क्योंलिए हैं? वह उसे चाहता ही नहीं। |
17 A friend loves at all times, and a brother is born for adversity. |
17 സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു. |
17 मित्र सब समयोंमें प्रेम रखता है, और विपत्ति के दिन भाई बन जाता है। |
18 One who lacks sense gives a pledge and puts up security in the presence of his neighbor. |
18 ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നില്ക്കുന്നു. |
18 निर्बुद्धि मनुष्य हाथ पर हाथ मारता है, और अपके पड़ोसी के सामने उत्तरदायी होता है। |
19 Whoever loves transgression loves strife; he who makes his door high seeks destruction. |
19 കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു. |
19 जो फगड़े-रगड़े में प्रीति रखता, वह अपराण करने में भी प्रीति रखता है, और जो अपके फाटक को बड़ा करता, वह अपके विनाश के लिथे यत्न करता है। |
20 A man of crooked heart does not discover good, and one with a dishonest tongue falls into calamity. |
20 വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികട നാവുള്ളവൻ ആപത്തിൽ അകപ്പെടും. |
20 जो मन का टेढ़ा है, उसका कल्याण नहीं होता, और उलट-फेर की बात करनेवाला विपत्ति में पड़ता है। |
21 He who sires a fool gets himself sorrow, and the father of a fool has no joy. |
21 ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല. |
21 जो मूर्ख को जन्माता है वह उस से दु:ख ही पाता है; और मूढ़ के पिता को आनन्द नहीं होता। |
22 A joyful heart is good medicine, but a crushed spirit dries up the bones. |
22 സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. |
22 मन का आनन्द अच्छी औषधि है, परन्तु मन के टूटने से हड्डियां सूख जाती हैं। |
23 The wicked accepts a bribe in secret to pervert the ways of justice. |
23 ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു. |
23 दुष्ट जन न्याय बिगाड़ने के लिथे, अपक्की गांठ से घूस निकालता है। |
24 The discerning sets his face toward wisdom, but the eyes of a fool are on the ends of the earth. |
24 ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു. |
24 बुद्धि समझनेवाले के साम्हने ही रहती है, परन्तु मूर्ख की आंखे पृय्वी के दूर दूर देशोंमें लगी रहती है। |
25 A foolish son is a grief to his father and bitterness to her who bore him. |
25 മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു. |
25 मूर्ख पुत्र से पिता उदास होता है, और जननी को शोक होता है। |
26 To impose a fine on a righteous man is not good, nor to strike the noble for their uprightness. |
26 നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേർനിമിത്തം അടിക്കുന്നതും നന്നല്ല. |
26 फिर धर्मी से दण्ड लेना, और प्रधानोंको सिधाई के कारण पिटवाना, दोनोंकाम अच्छे नहीं हैं। |
27 Whoever restrains his words has knowledge, and he who has a cool spirit is a man of understanding. |
27 വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ. |
27 जो संभलकर बोलता है, वही ज्ञानी ठहरता है; और जिसी आत्मा शान्त रहती है, सोई समझवाला पुरूष ठहरता है। |
28 Even a fool who keeps silent is considered wise; when he closes his lips, he is deemed intelligent. |
28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും. |
28 मूढ़ भी जब चुप रहता है, तब बुद्धिमान गिना जाता है; और जो अपना मुंह बन्द रखता वह समझवाला गिना जाता है।। |