1 Do not boast about tomorrow, for you do not know what a day may bring. |
1 നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ. |
1 कल के दिन के विषय में मत फूल, क्योंकि तू नहीं जानता कि दिन भर में क्या होगा। |
2 Let another praise you, and not your own mouth; a stranger, and not your own lips. |
2 നിന്റെ വായല്ല മറ്റൊരുത്തൻ, നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. |
2 तेरी प्रशंसा और लोग करें तो करें, परन्तु तू आप न करना; दूसरा तूफे सराहे तो सराहे, परन्तु तू अपक्की सराहना न करना। |
3 A stone is heavy, and sand is weighty, but a fool's provocation is heavier than both. |
3 കല്ലു ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു. |
3 पत्यर तो भारी है और बालू में बोफ है, परन्तु मूढ का क्रोध उन दोनोंसे भी भारी है। |
4 Wrath is cruel, anger is overwhelming, but who can stand before jealousy? |
4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആർക്കു നിൽക്കാം? |
4 क्रोध तो क्रूर, और प्रकोप धारा के समान होता है, परन्तु जब कोई जल उठता है, तब कौन ठहर सकता है? |
5 Better is open rebuke than hidden love. |
5 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ. |
5 खुली हुई डांट गुप्त प्रेम से उत्तम है। |
6 Faithful are the wounds of a friend; profuse are the kisses of an enemy. |
6 സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം. |
6 जो घाव मित्र के हाथ से लगें वह विश्वासयोग्य है परन्तु बैरी अधिक चुम्बन करता है। |
7 One who is full loathes honey, but to one who is hungry everything bitter is sweet. |
7 തിന്നു തൃപ്തനായവൻ തേൻ കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം. |
7 सन्तुष्ट होने पर मधु का छत्ता भी फीका लगता है, परन्तु भूखे को सब कड़वी वस्तुएं भी मीठी जान पड़ती हैं। |
8 Like a bird that strays from its nest is a man who strays from his home. |
8 കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. |
8 स्यान छोड़कर घूमनेवाला मनुष्य उस चिडिय़ा के समान है, जो घोंसला छोड़कर उड़ती फिरती है। |
9 Oil and perfume make the heart glad, and the sweetness of a friend comes from his earnest counsel. |
9 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ. |
9 जैसे तेल और सुगन्ध से, वैसे ही मित्र के ह्रृदय की मनोहर सम्मति से मन आनन्दित होता है। |
10 Do not forsake your friend and your father's friend, and do not go to your brother's house in the day of your calamity. Better is a neighbor who is near than a brother who is far away. |
10 നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലതു. |
10 जो तेरा और तेरे पिता का भी मित्र हो उसे न छोड़ना; और अपक्की विपत्ति के दिन अपके भाई के घर न जाना। प्रेम करनेवाला पड़ोसी, दूर रहनेवाले भाई से कहीं उत्तम है। |
11 Be wise, my son, and make my heart glad, that I may answer him who reproaches me. |
11 മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക. |
11 हे मेरे पुत्र, बुद्धिमान होकर मेरा मन आनन्दित कर, तब मैं अपके निन्दा करनेवाले को उत्तर दे सकूंगा। |
12 The prudent sees danger and hides himself, but the simple go on and suffer for it. |
12 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു. |
12 बुद्धिमान मनुष्य विपत्ति को आती देखकर छिप जाता है; परन्तु भोले लोग आगे बढ़े चले जाते और हानि उठाते हैं। |
13 Take a man's garment when he has put up security for a stranger, and hold it in pledge when he puts up security for an adulteress. |
13 അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക. |
13 जो पराए का उत्तरदायी हो उसका कपड़ा, और जो अनजान का उत्तरदायी हो उस से बन्धक की वस्तु ले ले। |
14 Whoever blesses his neighbor with a loud voice, rising early in the morning, will be counted as cursing. |
14 അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും. |
14 जो भोर को उठकर अपके पड़ोसी को ऊंचे शब्द से आशीर्वाद देता है, उसके लिथे यह शाप गिना जाता है। |
15 A continual dripping on a rainy day and a quarrelsome wife are alike; |
15 പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ. |
15 फड़ी के दिन पानी का लगातार टपकना, और फगडालू पत्नी दोनोंएक से हैं; |
16 to restrain her is to restrain the wind or to grasp oil in one's right hand. |
16 അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു. |
16 जो उसको रोक रखे, वह वायु को भी रोक रखेगा और दहिने हाथ से वह तेल पकड़ेगा। |
17 Iron sharpens iron, and one man sharpens another. |
17 ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു. |
17 जैसे लोहा लोहे को चमका देता है, वैसे ही मनुष्य का मुख अपके मित्र की संगति से चमकदार हो जाता है। |
18 Whoever tends a fig tree will eat its fruit, and he who guards his master will be honored. |
18 അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും. |
18 जो अंजीर के पेड़ की रझा करता है वह उसका फल खाता है, इसी रीति से जो अपके स्वामी की सेवा करता उसकी महिमा होती है। |
19 As in water face reflects face, so the heart of man reflects the man. |
19 വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു. |
19 जैसे जल में मुख की परछाई सुख से मिलती है, वैसे ही एक मनुष्य का मन दूसरे मनुष्य के मन से मिलता है। |
20 Sheol and Abaddon are never satisfied, and never satisfied are the eyes of man. |
20 പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല. |
20 जैसे अधोलोक और विनाशलोक, वैसे ही मनुष्य की आंखें भी तृप्त नहीं होती। |
21 The crucible is for silver, and the furnace is for gold, and a man is tested by his praise. |
21 വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്റെ പ്രശംസ. |
21 जैसे चान्दी के लिथे कुठाई और सोने के लिथे भट्ठी हैं, वैसे ही मनुष्य के लिथे उसकी प्रशंसा है। |
22 Crush a fool in a mortar with a pestle along with crushed grain, yet his folly will not depart from him. |
22 ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല. |
22 चाहे तू मूर्ख को अनाज के बीच ओखली में डालकर मूसल से कूटे, तौभी उसकी मूर्खता नहीं जाने की। |
23 Know well the condition of your flocks, and give attention to your herds, |
23 നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കുക. |
23 अपक्की भेड़-बकरियोंकी दशा भली-भांति मन लगाकर जान ले, और अपके सब पशुओं के फुण्डोंकी देखभाल उचित रीति से कर; |
24 for riches do not last forever; and does a crown endure to all generations? |
24 സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ? |
24 क्योंकि सम्पत्ति सदा नहीं ठहरती; और क्या राजमुकुट पीढ़ी-पीढ़ी चला जाता है? |
25 When the grass is gone and the new growth appears and the vegetation of the mountains is gathered, |
25 പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു. |
25 कटी हुई घास उठ गई, नई घास दिखाई देती हैं, पहाड़ोंकी हरियाली काटकर इकट्ठी की गई है; |
26 the lambs will provide your clothing, and the goats the price of a field. |
26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും. |
26 भेड़ोंके बच्चे तेरे वस्त्र के लिथे हैं, और बकरोंके द्वारा खेत का मूल्य दिया जाएगा; |
27 There will be enough goats' milk for your food, for the food of your household and maintenance for your girls. |
27 കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും. |
27 और बकरियोंका इतना दूध होगा कि तू अपके घराने समेत पेट भरके पिया करेगा, और तेरी लौण्उियोंका भी जीवन निर्वाह होता रहेगा।। |