1 My son, do not forget my teaching, but let your heart keep my commandments, |
1 മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ. |
1 हे मेरे पुत्र, मेरी शिझा को न भूलना; अपके ह्रृदय में मेरी आज्ञाओं को रखे रहना; |
2 for length of days and years of life and peace they will add to you. |
2 അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും. |
2 क्योंकि ऐसा करने से तेरी आयु बढ़ेगी, और तू अधिक कुशल से रहेगा। |
3 Let not steadfast love and faithfulness forsake you; bind them around your neck; write them on the tablet of your heart. |
3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക. |
3 कृपा और सच्चाई तुझ से अलग न होने पाएं; वरन उनको अपके गले का हार बनाना, और अपक्की ह्रृदयरूपी पटिया पर लिखना। |
4 So you will find favor and good success in the sight of God and man. |
4 അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. |
4 और तू परमेश्वर और मनुष्य दोनोंका अनुग्रह पाएगा, तू अति बुद्धिमान होगा।। |
5 Trust in the LORD with all your heart, and do not lean on your own understanding. |
5 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. |
5 तू अपक्की समझ का सहारा न लेना, वरन सम्पूर्ण मन से यहोवा पर भरोसा रखना। |
6 In all your ways acknowledge him, and he will make straight your paths. |
6 നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; |
6 उसी को स्मरण करके सब काम करना, तब वे तेरे लिथे सीधा मार्ग निकालेगा। |
7 Be not wise in your own eyes; fear the LORD, and turn away from evil. |
7 നിനക്കു തന്നേ നീ ജ്ഞാനിയായി തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക. |
7 अपक्की दृष्टि में बुद्धिमान न होना; यहोवा का भय मानना, और बुराई से अलग रहना। |
8 It will be healing to your flesh and refreshment to your bones. |
8 അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും. |
8 ऐसा करने से तेरा शरीर भला चंगा, और तेरी हड्डियां पुष्ट रहेंगी। |
9 Honor the LORD with your wealth and with the firstfruits of all your produce; |
9 യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക. |
9 अपक्की संपत्ति के द्वारा और अपक्की भूमि की पहिली उपज दे देकर यहोवा की प्रतिष्ठा करना; |
10 then your barns will be filled with plenty, and your vats will be bursting with wine. |
10 അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും. |
10 इस प्रकार तेरे खत्ते भरे और पूरे रहेंगे, और तेरे रसकुण्डोंसे नया दाखमधु उमण्डता रहेगा।। |
11 My son, do not despise the LORD's discipline or be weary of his reproof, |
11 മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു. |
11 हे मेरे पुत्र, यहोवा की शिझा से मुंह न मोड़ना, और जब वह तुझे डांटे, तब तू बुरा न मानना, |
12 for the LORD reproves him whom he loves, as a father the son in whom he delights. |
12 അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. |
12 क्योंकि यहोवा जिस से प्रेम रखता है उसको डांटता है, जैसे कि बाप उस बेटे को जिसे वह अधिक चाहता है।। |
13 Blessed is the one who finds wisdom, and the one who gets understanding, |
13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. |
13 क्या ही धन्य है वह मनुष्य जो बुद्धि पाए, और वह मनुष्य जो समझ प्राप्त करे, |
14 for the gain from her is better than gain from silver and her profit better than gold. |
14 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. |
14 क्योंकि बुद्धि की प्राप्ति चान्दी की प्राप्ति से बड़ी, और उसका लाभ चोखे सोने के लाभ से भी उत्तम है। |
15 She is more precious than jewels, and nothing you desire can compare with her. |
15 അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല. |
15 वह मूंगे से अधिक अनमोल है, और जितनी वस्तुओं की तू लालसा करता है, उन में से कोई भी उसके तुल्य न ठहरेगी। |
16 Long life is in her right hand; in her left hand are riches and honor. |
16 അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. |
16 उसके दहिने हाथ में दीर्घायु, और उसके बाएं हाथ में धन और महिमा है। |
17 Her ways are ways of pleasantness, and all her paths are peace. |
17 അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. |
17 उसके मार्ग मनभाऊ हैं, और उसके सब मार्ग कुशल के हैं। |
18 She is a tree of life to those who lay hold of her; those who hold her fast are called blessed. |
18 അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. |
18 जो बुद्धि को ग्रहण कर लेते हैं, उनके लिथे वह जीवन का वृझ बनती है; और जो उसको पकड़े रहते हैं, वह धन्य हैं।। |
19 The LORD by wisdom founded the earth; by understanding he established the heavens; |
19 ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു. |
19 यहोवा ने पृय्वी की नेव बुद्धि ही से डाली; और स्वर्ग को समझ ही के द्वारा स्यिर किया। |
20 by his knowledge the deeps broke open, and the clouds drop down the dew. |
20 അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു. |
20 उसी के ज्ञान के द्वारा गहिरे सागर फूट निकले, और आकाशमण्डल से ओस टपकती है।। |
21 My son, do not lose sight of these--keep sound wisdom and discretion, |
21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു. |
21 हे मेरे पुत्र, थे बातें तेरी दृष्टि की ओट न हाने पाएं; खरी बुद्धि और विवेक की रझा कर, |
22 and they will be life for your soul and adornment for your neck. |
22 അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും. |
22 तब इन से तुझे जीवन मिलेगा, और थे तेरे गले का हार बनेंगे। |
23 Then you will walk on your way securely, and your foot will not stumble. |
23 അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല. |
23 और तू अपके मार्ग पर निडर चलेगा, और तेरे पांव में ठेस न लगेगी। |
24 If you lie down, you will not be afraid; when you lie down, your sleep will be sweet. |
24 നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും. |
24 जब तू लेटेगा, तब भय न खाएगा, जब तू लेटेगा, तब सुख की नींद आएगी। |
25 Do not be afraid of sudden terror or of the ruin of the wicked, when it comes, |
25 പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. |
25 अचानक आनेवाले भय से न डरना, और जब दुष्टोंपर विपत्ति आ पके, तब न घबराना; |
26 for the LORD will be your confidence and will keep your foot from being caught. |
26 യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും. |
26 क्योंकि यहोवा तुझे सहारा दिया करेगा, और तेरे पांव को फन्दे में फंसने न देगा। |
27 Do not withhold good from those to whom it is due, when it is in your power to do it. |
27 നന്മ ചെയ്‍വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു. |
27 जिनका भला करना चाहिथे, यदि तुझ में शक्ति रहे, तो उनका भला करने से न रूकना।। |
28 Do not say to your neighbor, "Go, and come again, tomorrow I will give it"--when you have it with you. |
28 നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു: പോയിവരിക, നാളെത്തരാം എന്നു പറയരുതു. |
28 यदि तेरे पास देने को कुछ हो, तो अपके पड़ोसी से न कहना कि जा कल फिर आना, कल मैं तुझे दूंगा। |
29 Do not plan evil against your neighbor, who dwells trustingly beside you. |
29 കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുതു. |
29 जब तेरा पड़ोसी तेरे पास बेखटके रहता है, तब उसके विरूद्ध बुरी युक्ति न बान्धना। |
30 Do not contend with a man for no reason, when he has done you no harm. |
30 നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു. |
30 जिस मनुष्य ने तुझ से बुरा व्यवहार न किया हो, उस से अकारण मुकद्दमा खड़ा न करना। |
31 Do not envy a man of violence and do not choose any of his ways, |
31 സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു. |
31 उपद्रवी पुरूष के विषय में डाह न करना, न उसकी सी चाल चलना; |
32 for the devious person is an abomination to the LORD, but the upright are in his confidence. |
32 വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു. |
32 क्योंकि यहोवा कुटिल से घृणा करता है, परन्तु वह अपना भेद सीधे लोगोंपर खोलता है।। |
33 The LORD's curse is on the house of the wicked, but he blesses the dwelling of the righteous. |
33 യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു. |
33 दुष्ट के घर पर यहोवा का शाप और धमिर्योंके वासस्यान पर उसकी आशीष होती है। |
34 Toward the scorners he is scornful, but to the humble he gives favor. |
34 പരിഹാസികളെ അവൻ പരിഹസിക്കുന്നു; എളിയവർക്കോ അവൻ കൃപ നല്കുന്നു. |
34 ठट्ठा करनेवालोंसे वह निश्चय ठट्ठा करता है और दीनोंपर अनुग्रह करता है। |
35 The wise will inherit honor, but fools get disgrace. |
35 ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ. |
35 बुद्धिमान महिमा को पाएंगे, और मूर्खोंकी बढ़ती अपमान ही की होगी।। |