| 1 My son, if you receive my words and treasure up my commandments with you, | 1 മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു | 1 हे मेरे पुत्र, यदि तू मेरे वचन ग्रहण करे, और मेरी आज्ञाओं को अपके ह्रृदय में रख छोड़े, |
| 2 making your ear attentive to wisdom and inclining your heart to understanding; | 2 എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, | 2 और बुद्धि की बात ध्यान से सुने, और समझ की बात मन लगाकर सोचे; |
| 3 yes, if you call out for insight and raise your voice for understanding, | 3 നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, | 3 और प्रवीणता और समझ के लिथे अति यत्न से पुकारे, |
| 4 if you seek it like silver and search for it as for hidden treasures, | 4 അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, | 4 ओर उसको चान्दी की नाईं ढूंढ़े, और गुप्त धन के समान उसी खोज में लगा रहे; |
| 5 then you will understand the fear of the LORD and find the knowledge of God. | 5 നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. | 5 तो तू यहोवा के भय को समझेगा, और परमेश्वर का ज्ञान तुझे प्राप्त होगा। |
| 6 For the LORD gives wisdom; from his mouth come knowledge and understanding; | 6 യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു. | 6 क्योंकि बुद्धि यहोवा ही देता है; ज्ञान और समझ की बातें उसी के मुंह से निकलती हैं। |
| 7 he stores up sound wisdom for the upright; he is a shield to those who walk in integrity, | 7 അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ. | 7 वह सीधे लोगोंके लिथे खरी बुद्धि रख छोड़ता है; जो खराई से चलते हैं, उनके लिथे वह ढाल ठहरता है। |
| 8 guarding the paths of justice and watching over the way of his saints. | 8 അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. | 8 वह न्याय के पयोंकी देख भाल करता, और अपके भक्तोंके मार्ग की रझा करता है। |
| 9 Then you will understand righteousness and justice and equity, every good path; | 9 അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും. | 9 तब तू धर्म और न्याय, और सीधाई को, निदान सब भली-भली चाल समझ सकेगा; |
| 10 for wisdom will come into your heart, and knowledge will be pleasant to your soul; | 10 ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. | 10 क्योंकि बुद्धि तो तेरे ह्रृदय में प्रवेश करेगी, और ज्ञान तुझे मनभाऊ लगेगा; |
| 11 discretion will watch over you, understanding will guard you, | 11 വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. | 11 विवेक तुझे सुरझित रखेगा; और समझ तेरी रझक होगी; |
| 12 delivering you from the way of evil, from men of perverted speech, | 12 അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. | 12 ताकि तुझे बुराई के मार्ग से, और उलट फेर की बातोंके कहने वालोंसे बचाए, |
| 13 who forsake the paths of uprightness to walk in the ways of darkness, | 13 അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും | 13 जो सीधाई के मार्ग को छोड़ देते हैं, ताकि अन्धेरे मार्ग में चलें; |
| 14 who rejoice in doing evil and delight in the perverseness of evil, | 14 ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു. | 14 जो बुराई करने से आनन्दित होते हैं, और दुष्ट जन की उलट फेर की बातोंमें मगन रहते हैं; |
| 15 men whose paths are crooked, and who are devious in their ways. | 15 അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. | 15 जिनकी चालचलन टेढ़ी मेढ़ी और जिनके मार्ग बिगड़े हुए हैं।। |
| 16 So you will be delivered from the forbidden woman, from the adulteress with her smooth words, | 16 അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും. | 16 तब तू पराई स्त्री से भी बचेगा, जो चिकनी चुपक्की बातें बोलती है, |
| 17 who forsakes the companion of her youth and forgets the covenant of her God; | 17 അവൾ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. | 17 और अपक्की जवानी के सायी को छोड़ देती, और जो अपके परमेश्वर की वाचा को भूल जाती है। |
| 18 for her house sinks down to death, and her paths to the departed; | 18 അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. | 18 उसका घर मृत्यु की ढलान पर है, और उसी डगरें मरे हुओं के बीच पहुंचाती हैं; |
| 19 none who go to her come back, nor do they regain the paths of life. | 19 അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല. | 19 जो उसके पास जाते हैं, उन में से कोई भी लौटकर नहीं आता; और न वे जीवन का मार्ग पाते हैं।। |
| 20 So you will walk in the way of the good and keep to the paths of the righteous. | 20 അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊൾക. | 20 तू भले मनुष्योंके मार्ग में चल, और धमिर्योंकी बाट को पकड़े रह। |
| 21 For the upright will inhabit the land, and those with integrity will remain in it, | 21 നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. | 21 क्योंकि धर्मी लोग देश में बसे रहेंगे, और खरे लोग ही उस में बने रहेंगे। |
| 22 but the wicked will be cut off from the land, and the treacherous will be rooted out of it. | 22 എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും. | 22 दुष्ट लोग देश में से नाश होंगे, और विश्वासघाती उस में से उखाड़े जाएंगे।। |