| 1 The words of King Lemuel. An oracle that his mother taught him: | 1 ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു. | 1 लमूएल राजा के प्रभावशाली वचन, जो उसकी माता ने उसे सिखाए।। |
| 2 What are you doing, my son? What are you doing, son of my womb? What are you doing, son of my vows? | 2 മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു? എന്റെ നേർച്ചകളുടെ മകനേ, എന്തു? | 2 हे मेरे पुत्र, हे मेरे निज पुत्र! हे मेरी मन्नतोंके पुत्र! |
| 3 Do not give your strength to women, your ways to those who destroy kings. | 3 സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു. | 3 अपना बल स्त्रियोंको न देना, न अपना जीवन उनके वश कर देता जो राजाओं का पौरूष खो देती हैं। |
| 4 It is not for kings, O Lemuel, it is not for kings to drink wine, or for rulers to take strong drink, | 4 വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു. | 4 हे लमूएल, राजाओं का दाखमघु पीना उनको शोभा नहीं देता, और मदिरा चाहना, रईयोंको नहीं फबता; |
| 5 lest they drink and forget what has been decreed and pervert the rights of all the afflicted. | 5 അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു. | 5 ऐसा न हो कि वे पीकर व्यवस्या को भूल जाएं और किसी दु:खी के हक को मारें। |
| 6 Give strong drink to the one who is perishing, and wine to those in bitter distress; | 6 നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക. | 6 मदिरा उसको पिलाओ जो मरने पर है, और दाखमधु उदास मनवालोंको ही देना; |
| 7 let them drink and forget their poverty and remember their misery no more. | 7 അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ. | 7 जिस से वे पीकर अपक्की दरिद्रता को भूल जाएं और अपके कठिन श्र्म फिर स्मरण न करें। |
| 8 Open your mouth for the mute, for the rights of all who are destitute. | 8 ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ. | 8 गूंगे के लिथे अपना मुंह खोल, और सब अनायोंका न्याय उचित रीति से किया कर। |
| 9 Open your mouth, judge righteously, defend the rights of the poor and needy. | 9 നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക. | 9 अपना मुंह खोल और धर्म से न्याय कर, और दीन दरिद्रोंका न्याय कर। |
| 10 An excellent wife who can find? She is far more precious than jewels. | 10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും. | 10 भली पत्नी कौन पा सकता है? क्योंकि उसका मूल्य मूंगोंसे भी बहुत अधिक है। उसके पति के मन में उसके प्रति विश्वास है। |
| 11 The heart of her husband trusts in her, and he will have no lack of gain. | 11 ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല. | 11 और उसे लाभ की घटी नहीं होती। |
| 12 She does him good, and not harm, all the days of her life. | 12 അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു. | 12 वह अपके जीवन के सारे दिनोंमें उस से बुरा नहीं, वरन भला ही व्यवहार करती है। |
| 13 She seeks wool and flax, and works with willing hands. | 13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു. | 13 वह ऊन और सन ढूंढ़ ढूंढ़कर, अपके हाथोंसे प्रसन्नता के साय काम करती है। |
| 14 She is like the ships of the merchant; she brings her food from afar. | 14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു. | 14 वह व्योपार के जहाजोंकी नाई अपक्की भोजनवस्तुएं दूर से मंगवाती हैं। |
| 15 She rises while it is yet night and provides food for her household and portions for her maidens. | 15 അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു. | 15 वह रात ही को उठ बैठती है, और अपके घराने को भोजन खिलाती है और अपक्की लौण्डियोंको अलग अलग काम देती है। |
| 16 She considers a field and buys it; with the fruit of her hands she plants a vineyard. | 16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു. | 16 वह किसी खेत के विषय में सोच विचार करती है और उसे मोल ले लेती है; और अपके परिश्र्म के फल से दाख की बारी लगाती है। |
| 17 She dresses herself with strength and makes her arms strong. | 17 അവൾ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു. | 17 वह अपक्की कटि को बल के फेंटे से कसती है, और अपक्की बाहोंको दृढ़ बनाती है। |
| 18 She perceives that her merchandise is profitable. Her lamp does not go out at night. | 18 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല. | 18 वह परख लेती है कि मेरा व्योपार लाभदायक है। रात को उसका दिया नहीं बुफता। |
| 19 She puts her hands to the distaff, and her hands hold the spindle. | 19 അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു. | 19 वह अटेरन में हाथ लगाती है, और चरखा पकड़ती है। |
| 20 She opens her hand to the poor and reaches out her hands to the needy. | 20 അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു. | 20 वह दीन के लिथे मुट्ठी खोलती है, और दरिद्र के संभालने को हाथ बढ़ाती है। |
| 21 She is not afraid of snow for her household, for all her household are clothed in scarlet. | 21 തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ. | 21 वह अपके घराने के लिथे हिम से नहीं डरती, क्योंकि उसके घर के सब लोग लाल कपके पहिनते हैं। |
| 22 She makes bed coverings for herself; her clothing is fine linen and purple. | 22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു. | 22 वह तकिथे बना लेती है; उसके वस्त्र सूझ्म सन और बैंजनी रंग के होते हैं। |
| 23 Her husband is known in the gates when he sits among the elders of the land. | 23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവു പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു. | 23 जब उसका पति सभा में देश के पुरनियोंके संग बैठता है, तब उसका सन्मान होता है। |
| 24 She makes linen garments and sells them; she delivers sashes to the merchant. | 24 അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു. | 24 वह सन के वस्त्र बनाकर बेचक्की है; और व्योपारी को कमरबन्द देती है। |
| 25 Strength and dignity are her clothing, and she laughs at the time to come. | 25 ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഓർത്തു അവൾ പുഞ്ചിരിയിടുന്നു. | 25 वह बल और प्रताप का पहिरावा पहिने रहती है, और आनेवाले काल के विषय पर हंसती है। |
| 26 She opens her mouth with wisdom, and the teaching of kindness is on her tongue. | 26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു. | 26 वह बुद्धि की बात बोलती है, और उसके वचन कृपा की शिझा के अनुसार होते हैं। |
| 27 She looks well to the ways of her household and does not eat the bread of idleness. | 27 വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല. | 27 वह अपके घराने के चालचलन को ध्यान से देखती है, और अपक्की रोटी बिना परिश्र्म नहीं खाती। |
| 28 Her children rise up and call her blessed; her husband also, and he praises her: | 28 അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നതു: | 28 उसके पुत्र उठ उठकर उसको धन्य कहते हैं, उनका पति भी उठकर उसकी ऐसी प्रशंसा करता है: |
| 29 "Many women have done excellently, but you surpass them all." | 29 അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു. | 29 बहुत सी स्त्रियोंने अच्छे अच्छे काम तो किए हैं परन्तु तू उन सभोंमें श्रेष्ट है। |
| 30 Charm is deceitful, and beauty is vain, but a woman who fears the LORD is to be praised. | 30 ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. | 30 शोभा तो फूठी और सुन्दरता व्यर्य है, परन्तु जो स्त्री यहोवा का भय मानती है, उसकी प्रशंसा की जाएगी। |
| 31 Give her of the fruit of her hands, and let her works praise her in the gates. | 31 അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ. | 31 उसके हाथोंके परिश्र्म का फल उसे दो, और उसके कार्योंसे सभा में उसकी प्रशंसा होगी।। |