| 1 Does not wisdom call? Does not understanding raise her voice? | 1 ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ? | 1 क्या बुद्धि नहीं पुकारती है, क्या समझ ऊंचे शब्द से नहीं बोलती है? |
| 2 On the heights beside the way, at the crossroads she takes her stand; | 2 അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു. | 2 वह तो ऊंचे स्यानोंपर मार्ग की एक ओर ओर तिर्मुहानियोंमें खड़ी होती है; |
| 3 beside the gates in front of the town, at the entrance of the portals she cries aloud: | 3 അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു: | 3 फाटकोंके पास नगर के पैठाव में, और द्वारोंही में वह ऊंचे स्वर से कहती है, |
| 4 "To you, O men, I call, and my cry is to the children of man. | 4 പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു. | 4 हे मनुष्यों, मैं तुम को पुकारती हूं, और मेरी बात सब आदमियोंके लिथे है। |
| 5 O simple ones, learn prudence; O fools, learn sense. | 5 അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. | 5 हे भोलो, चतुराई सीखो; और हे मूर्खों, अपके मन में समझ लों |
| 6 Hear, for I will speak noble things, and from my lips will come what is right, | 6 കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും. | 6 सुनो, क्योंकि मैं उत्तम बातें कहूंगी, और जब मुंह खोलूंगी, तब उस से सीधी बातें निकलेंगी; |
| 7 for my mouth will utter truth; wickedness is an abomination to my lips. | 7 എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്കു അറെപ്പാകുന്നു. | 7 क्योंकि मुझ से सच्चाई की बातोंका वर्णन होगा; दुष्टता की बातोंसे मुझ को घृणा आती है।। |
| 8 All the words of my mouth are righteous; there is nothing twisted or crooked in them. | 8 എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല. | 8 मेरे मुंह की सब बातें धर्म की होती हैं, उन में से कोई टेढ़ी वा उलट फेर की बात नहीं निकलती है। |
| 9 They are all straight to him who understands, and right to those who find knowledge. | 9 അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു. | 9 समझवाले के लिथे वे सब सहज, और ज्ञान के प्राप्त करनेवालोंके लिथे अति सीधी हैं। |
| 10 Take my instruction instead of silver, and knowledge rather than choice gold, | 10 വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ. | 10 चान्दी नहीं, मेरी शिझा ही को लो, और उत्तम कुन्दन से बढ़कर ज्ञान को ग्रहण करो। |
| 11 for wisdom is better than jewels, and all that you may desire cannot compare with her. | 11 ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല. | 11 क्योंकि बुद्धि, मूंगे से भी अच्छी है, और सारी मनभावनी वस्तुओं में कोई भी उसके तुल्य नहीं है। |
| 12 "I, wisdom, dwell with prudence, and I find knowledge and discretion. | 12 ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടു പിടിക്കുന്നു. | 12 मैं जो बुद्धि हूं, सो चतुराई में वास करती हूं, और ज्ञान और विवेक को प्राप्त करती हूं। |
| 13 The fear of the LORD is hatred of evil. Pride and arrogance and the way of evil and perverted speech I hate. | 13 യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു. | 13 यहोवा का भय मानना बुराई से बैर रखना है। घमण्ड, अंहकार, और बुरी चाल से, और उलट फेर की बात से भी मैं बैर रखती हूं। |
| 14 I have counsel and sound wisdom; I have insight; I have strength. | 14 ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു. | 14 उत्तम युक्ति, और खरी बुद्धि मेरी ही है, मैं तो समझ हूं, और पराक्रम भी मेरा है। |
| 15 By me kings reign, and rulers decree what is just; | 15 ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു. | 15 मेरे ही द्वारा राजा राज्य करते हैं, और अधिक्कारनेी धर्म से विचार करते हैं; |
| 16 by me princes rule, and nobles, all who govern justly. | 16 ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു. | 16 मेरे ही द्वारा राजा हाकिम और रईस, और पृय्वी के सब न्यायी शासन करते हैं। |
| 17 I love those who love me, and those who seek me diligently find me. | 17 എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. | 17 जो मुझ से प्रेम रखते हैं, उन से मैं भी प्रेम रखती हूं, और जो मुझ को यत्न से तड़के उठकर खोजते हैं, वे मुझे पाते हैं। |
| 18 Riches and honor are with me, enduring wealth and righteousness. | 18 എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു. | 18 धन और प्रतिष्ठा मेरे पास है, वरन ठहरनेवाला धन और धर्म भी हैं। |
| 19 My fruit is better than gold, even fine gold, and my yield than choice silver. | 19 എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു. | 19 मेरा फल चोखे सोने से, वरन कुन्दन से भी उत्तम है, और मेरी उपज उत्तम चान्दी से अच्छी है। |
| 20 I walk in the way of righteousness, in the paths of justice, | 20 എന്നെ സ്നേഹിക്കുന്നവർക്കു വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു | 20 मैं धर्म की बाट में, और न्याय की डगरोंके बीच में चलती हूं, |
| 21 granting an inheritance to those who love me, and filling their treasuries. | 21 ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു. | 21 जिस से मैं अपके प्रेमियोंको परमार्य के भागी करूं, और उनके भण्डारोंको भर दूं। |
| 22 "The LORD possessed me at the beginning of his work, the first of his acts of old. | 22 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. | 22 यहोवा ने मुझे काम करते के आरम्भ में, वरन अपके प्राचीनकाल के कामोंसे भी पहिले उत्पन्न किया। |
| 23 Ages ago I was set up, at the first, before the beginning of the earth. | 23 ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. | 23 मैं सदा से वरन आदि ही से पृय्वी की सृष्टि के पहिले ही से ठहराई गई हूं। |
| 24 When there were no depths I was brought forth, when there were no springs abounding with water. | 24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ. | 24 जब न तो गहिरा सागर या, और न जल के सोते थे तब ही से मैं उत्पन्न हुई। |
| 25 Before the mountains had been shaped, before the hills, I was brought forth, | 25 പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. | 25 जब पहाड़ वा पहाडिय़ां स्यिर न की गई यीं, |
| 26 before he had made the earth with its fields, or the first of the dust of the world. | 26 അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. | 26 जब यहोवा ने न तो पृय्वी और न मैदान, न जगत की धूलि के परमाणु बनाए थे, इन से पहिले मैं उत्पन्न हुई। |
| 27 When he established the heavens, I was there; when he drew a circle on the face of the deep, | 27 അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും | 27 जब उस ने अकाश को स्यिर किया, तब मैं वहां यी, जब उस ने गहिरे सागर के ऊपर आकाशमण्डल ठहराया, |
| 28 when he made firm the skies above, when he established the fountains of the deep, | 28 അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും | 28 जब उस ने आकाशमण्डल को ऊपर से स्यिर किया, और गहिरे सागर के सोते फूटने लगे, |
| 29 when he assigned to the sea its limit, so that the waters might not transgress his command, when he marked out the foundations of the earth, | 29 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും | 29 जब उस ने समुद्र का सिवाना ठहराया, कि जल उसकी आज्ञा का उल्लंघन न कर सके, और जब वह पृय्वी की नेव की डोरी लगाता या, |
| 30 then I was beside him, like a master workman, and I was daily his delight, rejoicing before him always, | 30 ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു. | 30 तब मैं कारीगर सी उसके पास यी; और प्रति दिन मैं उसकी प्रसन्नता यी, और हस समय उसके साम्हने आनन्दित रहती यी। |
| 31 rejoicing in his inhabited world and delighting in the children of man. | 31 അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു. | 31 मैं उसकी बसाई हुई पृय्वी से प्रसन्न यी और मेरा सुख मनुष्योंकी संगति से होता या।। |
| 32 "And now, O sons, listen to me: blessed are those who keep my ways. | 32 ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. | 32 इसलिथे अब हे मेरे पुत्रों, मेरी सुनो; क्या ही धन्य हैं वे जो मेरे मार्ग को पकड़े रहते हैं। |
| 33 Hear instruction and be wise, and do not neglect it. | 33 പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; അതിനെ ത്യജിച്ചുകളയരുതു. | 33 शिझा को सुनो, और बुद्धिमान हो जाओ, उसके विषय में अनसुनी न करो। |
| 34 Blessed is the one who listens to me, watching daily at my gates, waiting beside my doors. | 34 ദിവസംപ്രതി എന്റെ പടിവാതിൽക്കൽ ജാഗരിച്ചും എന്റെ വാതിൽക്കട്ടളെക്കൽ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. | 34 क्या ही धन्य है वह मनुष्य जो मेरी सुनता, वरन मेरी डेवढ़ी पर प्रति दिन खड़ा रहता, और मेरे द्वारोंके खंभोंके पास दृष्टि लगाए रहता है। |
| 35 For whoever finds me finds life and obtains favor from the LORD, | 35 എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. | 35 क्योंकि जो मुझे पाता है, वह जीवन को पाता है, और यहोवा उस से प्रसन्न होता है। |
| 36 but he who fails to find me injures himself; all who hate me love death." | 36 എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു. | 36 परन्तु जो मेरा अपराध करता है, वह अपके ही पर उपद्रव करता है; जितने मुझ से बैर रखते वे मृत्यु से प्रीति रखते हैं।। |