1 And you, take up a lamentation for the princes of Israel, |
1 നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു: |
1 और इस्राएल के प्रधानोंके विषय तू यह विलापक्कीत सुना, |
2 and say: What was your mother? A lioness! Among lions she crouched; in the midst of young lions she reared her cubs. |
2 നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി. |
2 तेरी माता एक कैसी सिंहनी यी ! वह सिंहोंके बीच बैठा करती और अपके बच्चोंको जवान सिंहोंके बीच पालती पोसती यी। |
3 And she brought up one of her cubs; he became a young lion, and he learned to catch prey; he devoured men. |
3 അവൾ തന്റെ കുട്ടികളിൽ ഒന്നിനെ വളർത്തി; അതു ഒരു ബാലസിംഹമായിത്തീർന്നു; അതു ഇര തേടി പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു. |
3 अपके बच्चोंमें से उस ने एक को पाला और वह जवान सिंह हो गया, और अहेर पकडना सीख गया; उस ने मनुष्योंको भी फाड़ खाया। |
4 The nations heard about him; he was caught in their pit, and they brought him with hooks to the land of Egypt. |
4 ജാതികൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി. |
4 और जाति जाति के लोगोंने उसकी चर्चा सुनी, और उसे अपके खोदे हुए गड़हे में फंसाया; और उसके नकेल डालकर उसे मिस्र देश में ले गए। |
5 When she saw that she waited in vain, that her hope was lost, she took another of her cubs and made him a young lion. |
5 എന്നാൽ അവൾ താൻ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി. |
5 जब उसकी मां ने देखा कि वह धीरज धरे रही तौभी उसकी आशा टूट गई, तब अपके एक और बच्चे को लेकर उसे जवान सिंह कर दिया। |
6 He prowled among the lions; he became a young lion, and he learned to catch prey; he devoured men, |
6 അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീർന്നു, ഇര തേടിപ്പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു. |
6 तब वह जवान सिंह होकर सिंहोंके बीच चलने फिरने लगा, और वह भी अहेर पकड़ना सीख गया; और मनुष्योंको भी फाड़ खाया। |
7 and seized their widows. He laid waste their cities, and the land was appalled and all who were in it at the sound of his roaring. |
7 അവൻ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗർജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി. |
7 और उस ने उनके भवनोंको बिगाड़ा, और उनके नगरोंको उजाड़ा वरन उसके गरजने के डर के मारे देश और जो कुछ उस में या सब उजड़ गया। |
8 Then the nations set against him from provinces on every side; they spread their net over him; he was taken in their pit. |
8 അപ്പോൾ ജാതികൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്നു അവന്റെ നേരെ വന്നു അവന്റെ മേൽ വല വീശി അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു. |
8 तब चारोंओर के जाति जाति के लोग अपके अपके प्रान्त से उसके विरुद्ध निकल आए, और उसके लिथे जाल लगाया; और वह उनके खोदे हुए गड़हे में फंस गया। |
9 With hooks they put him in a cage and brought him to the king of Babylon; they brought him into custody, that his voice should no more be heard on the mountains of Israel. |
9 അവർ അവനെ കൊളുത്തിട്ടു ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽപർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന്നു അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി. |
9 तब वे उसके नकेल डालकर और कठघरे में बन्द करके बाबुल के राजा के पास ले गए, और गढ़ में बन्द किया, कि उसका बोल इस्राएल के पहाड़ी देश में फिर सुनाई न दे। |
10 Your mother was like a vine in a vineyard planted by the water, fruitful and full of branches by reason of abundant water. |
10 നിന്റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു. |
10 तेरी माता जिस से तू अत्पन्न हुआ, वह तीर पर लगी हुई दाखलता के समान यी, और गहिरे जल के कारण फलोंऔर शाखाओं से भरी हुई यी। |
11 Its strong stems became rulers' scepters; it towered aloft among the thick boughs; it was seen in its height with the mass of its branches. |
11 അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പം കൊണ്ടും പ്രസിദ്ധമായിരുന്നു. |
11 और प्रभुता करनेवालोंके राजदणडोंके लिथे उस में मोटी मोटी टहनियां यीं; और उसकी ऊंचाई्र इतनी इुई कि वह बादलोंके बीच तक पहुंची; और अपक्की बहुत सी डालियोंसमेत बहुत ही लम्बी दिखाई पक्की। |
12 But the vine was plucked up in fury, cast down to the ground; the east wind dried up its fruit; they were stripped off and withered. As for its strong stem, fire consumed it. |
12 എന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കൻ കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീർന്നു. |
12 तौभी वह जलजलाहट के साय उखाड़कर भूमि पर गिराई गई, और उसके फल पुरवाई हवा के लगने से सूख गए; और उसकी मोटी टहनियां टूटकर सूख गई; और वे आग से भस्म हो गई। |
13 Now it is planted in the wilderness, in a dry and thirsty land. |
13 ഇപ്പോൾ അതിനെ മരുഭൂമിയിൽ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു. |
13 अब वह जंगल में, वरन निर्जल देश में लगाई गई है। |
14 And fire has gone out from the stem of its shoots, has consumed its fruit, so that there remains in it no strong stem, no scepter for ruling.This is a lamentation and has become a lamentation. |
14 അതിന്റെ കൊമ്പുകളിലെ ഒരു കോലിൽനിന്നു തീ പുറപ്പെട്ടു അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാൻ തക്കബലമുള്ള കോൽ അതിൽനിന്നെടുപ്പാൻ ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു. |
14 और उसकी शाखाओं की टहनियोंमें से आग निकली, जिस से उसके फल भस्म हो गए, और प्रभुता करने के योग्य राजदण्ड के लिथे उस में अब कोई मोटी टहनी न रही। यही विलापक्कीत है, और यह विलापक्कीत बना रहेगा। |