Ezekiel 4

1 "And you, son of man, take a brick and lay it before you, and engrave on it a city, even Jerusalem. 1 മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പിൽ വെച്ചു അതിൽ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു, 1 और हे मनुष्य के सन्तान, तू एक ईट ले और उसे अपके साम्हने रखकर उस पर एक नगर, अर्यात्‌ यरूशलेम का चित्र ख्ींच;
2 And put siegeworks against it, and build a siege wall against it, and cast up a mound against it. Set camps also against it, and plant battering rams against it all around. 2 അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക. 2 तब उसे घेर अर्यात्‌ उसके विरुद्ध क़िला बना और उसके साम्हने दमदमा बान्ध; और छावनी डाल, और उसके चारोंओर युद्ध के यंत्र लगा।
3 And you, take an iron griddle, and place it as an iron wall between you and the city; and set your face toward it, and let it be in a state of siege, and press the siege against it. This is a sign for the house of Israel. 3 പിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെനേരെ വെച്ചു, അതു നിരോധത്തിൽ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേൽഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ; 3 तब तू लोहे की याली लेकर उसको लोहें की शहरपनाह मानकर अपके ओर उस नगर के बीच खड़ा कर; तब अपना मुंह उसके साम्हने करके उसे घेरवा, इस रीति से तू उसे घेर रखना। यह इस्राएल के घराने के लिथे चिन्ह ठहरेगा।
4 "Then lie on your left side, and place the punishment of the house of Israel upon it. For the number of the days that you lie on it, you shall bear their punishment. 4 പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്നു യിസ്രായേൽഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം. 4 फिर तू अपके बांथें पांजर के बल लेटकर इस्राएल के घराने का अधर्म अपके ऊपर रख; क्योंकि जितने दिन तू उस पांजर के बल लेटा रहेगा, उतने दिन तक उन लोगोंके अधर्म का भार सहता रह।
5 For I assign to you a number of days, 390 days, equal to the number of the years of their punishment. So long shall you bear the punishment of the house of Israel. 5 ഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസം നീ യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം വഹിക്കേണം. 5 मैं ने उनके अधर्म के बषॉं के तुल्य तेरे लिथे दिन ठहराए हैं, अर्यात्‌ तीन सौ नब्बे दिन; उतने दिन तक तू इस्राएल के घराने के अधर्म का भार सहता रह।
6 And when you have completed these, you shall lie down a second time, but on your right side, and bear the punishment of the house of Judah. Forty days I assign you, a day for each year. 6 ഇതു തികെച്ചിട്ടു നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കേണം; ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം ഞാൻ നിനക്കു നിയമിച്ചിരിക്കുന്നു. 6 और जब इतने दिन पूरे हो जाएं, तब अपके दहिने पांजर के बल लेटकर यहूदा के घराने के अधर्म का भार सह लेना; मैं ने उसके लिथे भी और तेरे लिथे एक वर्ष की सन्ती एक दिन अर्यात्‌ चालीस दिन ठहराए हैं।
7 And you shall set your face toward the siege of Jerusalem, with your arm bared, and you shall prophesy against the city. 7 നീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം. 7 और तू यरूशलेम के घेरने के लिथे बांह उघाड़े हुए अपना मुंह उघर करके उसके विरुद्ध भविष्यद्वाणी करना।
8 And behold, I will place cords upon you, so that you cannot turn from one side to the other, till you have completed the days of your siege. 8 നിന്റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാൻ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു. 8 और देख, मैं तुझे रस्सिक्कों जकडूंगा, और जब तक उसके घेरने के दिन पूरे न हों, तब तक तू करवट न ले सकेगा।
9 "And you, take wheat and barley, beans and lentils, millet and emmer, and put them into a single vessel and make your bread from them. During the number of days that you lie on your side, 390 days, you shall eat it. 9 നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തിൽ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം. 9 और तू गेहूं, जव, सेम, मसूर, बाजरा, और कठिया गेहूं लेकर, एक बासन में रखकर उन से रोटी बनाया करना। जितने दिन तू अपके पांजर के बल लेटा रहेगा, उतने अर्यात्‌ तीन सौ नब्बे दिन तक उसे खाया करना।
10 And your food that you eat shall be by weight, twenty shekels a day; from day to day you shall eat it. 10 നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെൽ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം. 10 और जो भेजन तू खाए, उसे तौल तौलकर खाना, अर्यात्‌ प्रति दिन बीस बीस शेकेल भर खाया करता, और उसे समय समय पर खाना।
11 And water you shall drink by measure, the sixth part of a hin; from day to day you shall drink. 11 വെള്ളവും അളവുപ്രകാരം ഹീനിൽ ആറിൽ ഒരു ഓഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം. 11 पानी भी तू मापकर पिया करना, अर्यात्‌ प्रति दिन हीन का छठवां अंश पीना; और उसको समय समय पर पीना।
12 And you shall eat it as a barley cake, baking it in their sight on human dung." 12 നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കാത്തിച്ചു അതു ചുടേണം. 12 और अपना भोजन जब की रोटियोंकी नाई बनाकर खाया करना, और उसको मनुष्य की बिष्ठा से उनके देखते दनाया करना।
13 And the LORD said, "Thus shall the people of Israel eat their bread unclean, among the nations where I will drive them." 13 ഇങ്ങനെ തന്നേ യിസ്രായേൽമക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു. 13 फिर यहोवा ने कहा, इसी प्रकार से इस्राएल उन जातियोंके बीच अपक्की अपक्की रोटी अशुद्धता से खाया करेंगे, जहां में उन्हें बरबस पहुंचाऊंगा।
14 Then I said, "Ah, Lord GOD! Behold, I have never defiled myself. From my youth up till now I have never eaten what died of itself or was torn by beasts, nor has tainted meat come into my mouth." 14 അതിന്നു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായിൽ വെച്ചിട്ടുമില്ല എന്നു പറഞ്ഞു. 14 तब मैं ने कहा, हाथ, यहोवा परमेश्वर देख, मेरा मन कभी अशुद्ध नहीं हुआ, और न मैं ने बचपन से लेकर अब तक अपक्की मृत्यु से मरे हुए वा फाड़े हुए पशु का मांस खाया, और न किसी प्रकार का घिनौना मांस मेरे पुंह में कभी गया है।
15 Then he said to me, "See, I assign to you cow's dung instead of human dung, on which you may prepare your bread." 15 അവൻ എന്നോടു: നോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാൻ നിനക്കു പശുവിൻ ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊൾക എന്നു കല്പിച്ചു. 15 तब उस ने मुझ से कहा, देख, मैं ने तेरे लिथे मनुष्य की विष्ठा की सन्ती गोबर ठहराया है, और उसी से तू अपक्की रोठी बनाना।
16 Moreover, he said to me, "Son of man, behold, I will break the supply of bread in Jerusalem. They shall eat bread by weight and with anxiety, and they shall drink water by measure and in dismay. 16 മനുഷ്യപുത്രാ, അപ്പവും വെള്ളവും അവർക്കു മുട്ടിപ്പോകേണ്ടതിന്നും ഓരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും 16 फिर उस ने मुझ से कहा, हे मनुष्य के सन्तान, देख, मैं यरूशलेम में अन्नरूपी आधार को दूर करूंगा; सो वहां के लोग तौल तोलकर और चिन्ता कर करके रोटी खाया करेंगे; और माप मापकर और विस्मित हो होकर पानी पिया करेंगे।
17 I will do this that they may lack bread and water, and look at one another in dismay, and rot away because of their punishment. 17 ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവൻ എന്നോടു അരുളിച്ചെയ്തു. 17 और इस से उन्हें रोटी और पानी की घटी होगी; और वे सब के सब घबराएंगे, और अपके अधर्म में फंसे हुए सूख् जाएंगे।