1 In the fourth year of King Darius, the word of the LORD came to Zechariah on the fourth day of the ninth month, which is Chislev. |
1 ദാർയ്യാവേശ്‌രാജാവിന്റെ നാലാം ആണ്ടിൽ, കിസ്ളേവ് എന്ന ഒമ്പതാം മാസം, നാലാം തിയ്യതി, സെഖർയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി. |
1 फिर दारा राजा के चौथे वर्ष में किसलेव नाम नौवें महीने के चौथे दिन को, यहोवा का वचन जकर्याह के पास पहुंचा। |
2 Now the people of Bethel had sent Sharezer and Regem-melech and their men to entreat the favor of the LORD, |
2 ബേഥേൽകാർ യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നു സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു, |
2 बेतेलवासियोंने शरेसेर और रेगेम्मेलेक को इसलिथे भेजा या कि यहोवा से बिनती करें, |
3 saying to the priests of the house of the LORD of hosts and the prophets, "Should I weep and abstain in the fifth month, as I have done for so many years?" |
3 സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഞങ്ങൾ ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ടു ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു. |
3 और सेनाओं के यहोवा के भवन के याजकोंसे और भविष्यद्वक्ताओं से भी यह पूछें, क्या हमें उपवास करके रोना चाहिथे जैसे कि कितने वर्षोंसे हम पांचवें महीने में करते आए हैं? |
4 Then the word of the LORD of hosts came to me: |
4 അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കു ഉണ്ടായതെന്തെന്നാൽ: |
4 तब सेनाओं के यहोवा का यह वचन मेरे पास पहुंचा; |
5 "Say to all the people of the land and the priests, When you fasted and mourned in the fifth month and in the seventh, for these seventy years, was it for me that you fasted? |
5 നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതു: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു? |
5 सब साधारण लोगोंसे और याजकोंसे कह, कि जब तुम इन सत्तर वर्षोंके बीच पांचवें और सातवें महीनोंमें उपवास और विलाप करते थे, तब क्या तुम सचमुच मेरे ही लिथे उपवास करते थे? |
6 And when you eat and when you drink, do you not eat for yourselves and drink for yourselves? |
6 നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ തന്നേയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നതു? |
6 और जब तुम खाते-पीते हो, तो क्या तुम अपके ही लिथे नहीं खाते, और क्या तुम अपके ही लिथे नहीं पीते हो? |
7 Were not these the words that the LORD proclaimed by the former prophets, when Jerusalem was inhabited and prosperous, with her cities around her, and the South and the lowland were inhabited?" |
7 യെരൂശലേമിന്നും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിന്നും താഴ്വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ? |
7 क्या यह वही वचन नहीं है, जो यहोवा अगले भविष्यद्वक्ताओं के द्वारा उस समय पुकारकर कहता रहा जब यरूशलेम अपके चारोंओर के नगरोंसमेत चैन से बसा हुआ या, और दक्खिन देश और नीचे का देश भी बसा हुआ या? |
8 And the word of the LORD came to Zechariah, saying, |
8 യഹോവയുടെ അരുളപ്പാടു സെഖർയ്യാവിന്നുണ്ടായതെന്തെന്നാൽ: |
8 फिर यहोवा का यह वचन जकर्याह के पास पहुंचा, सेनाओं के यहोवा ने योंकहा है, |
9 "Thus says the LORD of hosts, Render true judgments, show kindness and mercy to one another, |
9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‍വിൻ. |
9 खराई से न्याय चुकाना, और एक दूसरे के साय कृपा और दया से काम करना, |
10 do not oppress the widow, the fatherless, the sojourner, or the poor, and let none of you devise evil against another in your heart." |
10 വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുതു. |
10 न तो विधवा पर अन्धेर करता, न अनायोंपर, न परदेशी पर, और न दीन जन पर; और न अपके अपके मन में एक दूसरे की हानि की कल्पना करना। |
11 But they refused to pay attention and turned a stubborn shoulder and stopped their ears that they might not hear. |
11 എന്നാൽ ചെവി കൊടുപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കയും കേൾക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു. |
11 परन्तु उन्होंने चित्त लगाना न चाहा, और हठ किया, और अपके कानोंको मूंद लिया ताकि सुन न सकें। |
12 They made their hearts diamond-hard lest they should hear the law and the words that the LORD of hosts had sent by his Spirit through the former prophets. Therefore great anger came from the LORD of hosts. |
12 അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു. |
12 वरन उन्होंने अपके ह्रृदय को इसलिथे बज्र सा बना लिया, कि वे उस व्यवस्या और उस वचनोंको न मान सकें जिन्हें सेनाओं के यहोवा ने अपके आत्मा के द्वारा अगले भविष्यद्वक्ताओं से कहला भेजा या। इस कारण सेनाओं के यहोवा की ओर से उन पर बड़ा क्रोध भड़का। |
13 "As I called, and they would not hear, so they called, and I would not hear," says the LORD of hosts, |
13 ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നേ അവർ നിലവിളിക്കും; ഞാൻ കേൾക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. |
13 और सेनाओं के यहोवा का यह वचन हुआ, कि जैसे मेरे पुकारने पर उन्होंने नहीं सुना, वैसे ही उसके पुकारने पर मैं भी न सुनूंगा; |
14 "and I scattered them with a whirlwind among all the nations that they had not known. Thus the land they left was desolate, so that no one went to and fro, and the pleasant land was made desolate." |
14 ഞാൻ ഒരു ചുഴലിക്കാറ്റുകൊണ്ടു അവരെ അവർ അറിയാത്ത സകലജാതികളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പിൽ ശൂന്യമായ്തീർന്നു; അങ്ങനെ അവർ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു. |
14 वरन मैं उन्हें उन सब जातियोंके बीच जिन्हें वे नहीं जानते, आंधी के द्वारा तितर-बितर कर दूंगा, और उनका देश उनके पीछे ऐसा उजाड़ पड़ा रहेगा कि उस में किसी का आना जाना न होगा; इसी प्राकर से उन्होंने मनोहर देश को उजाड़ कर दिया।। |