| 1 At that time Herod the tetrarch heard about the fame of Jesus, | 1 ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു: | 1 उस समय चौयाई देश के राजा हेरोदेस ने यीशु की चर्चा सुनी। |
| 2 and he said to his servants, "This is John the Baptist. He has been raised from the dead; that is why these miraculous powers are at work in him." | 2 അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു. | 2 और अपके सेवकोंसे कहा, यह यूहन्ना बपतिस्क़ा देनेवाला है: वह मरे हुओं में से जी उठा है, इसी लिथे उस से सामर्य के काम प्रगट होते हैं। |
| 3 For Herod had seized John and bound him and put him in prison for the sake of Herodias, his brother Philip's wife, | 3 ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു | 3 क्योंकि हेरोदेस ने अपके भाई फिलप्पुस की पत्नी हेरोदियास के कारण, यूहन्ना को पकड़कर बान्धा, और जेलखाने में डाल दिया या। |
| 4 because John had been saying to him, "It is not lawful for you to have her." | 4 യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു. | 4 क्योंकि यूहन्ना ने उस से कहा या, कि इस को रखना तुझे उचित नहीं है। |
| 5 And though he wanted to put him to death, he feared the people, because they held him to be a prophet. | 5 അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു. | 5 और वह उसे मार डालना चाहता या, पर लोगोंसे डरता या, क्योंकि वे उसे भविष्यद्वक्ता जानते थे। |
| 6 But when Herod's birthday came, the daughter of Herodias danced before the company and pleased Herod, | 6 എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു. | 6 पर जब हेरोदेस का जन्क़ दिन आया, तो हेरोदियास की बेटी ने उत्सव में नाच दिखाकर हेरोदेस को खुश किया। |
| 7 so that he promised with an oath to give her whatever she might ask. | 7 അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു. | 7 इसलिथे उस ने शपय खाकर वचन दिया, कि जो कुछ तू मांगेगी, मैं तुझे दूंगा। |
| 8 Prompted by her mother, she said, "Give me the head of John the Baptist here on a platter." | 8 അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു. | 8 वह अपक्की माता की उस्काई हुई बोली, यूहन्ना बपतिस्क़ा देनेवाले का सिर याल में यहीं मुझे मंगवा दे। |
| 9 And the king was sorry, but because of his oaths and his guests he commanded it to be given. | 9 രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു; | 9 राजा दुखित हुआ, पर अपक्की शपय के, और साय बैठनेवालोंके कारण, आज्ञा दी, कि दे दिया जाए। |
| 10 He sent and had John beheaded in the prison, | 10 ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു. | 10 और जेलखाने में लोगोंको भेजकर यूहन्ना का सिर कटवा दिया। |
| 11 and his head was brought on a platter and given to the girl, and she brought it to her mother. | 11 അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു. | 11 और उसका सिर याल में लाया गया, और लड़की को दिया गया; और वह उस को अपक्की मां के पास ले गई। |
| 12 And his disciples came and took the body and buried it, and they went and told Jesus. | 12 അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു. | 12 और उसके चेलोंने आकर और उस की लोय को ले जाकर गाढ़ दिया और जाकर यीशु को समाचार दिया।। |
| 13 Now when Jesus heard this, he withdrew from there in a boat to a desolate place by himself. But when the crowds heard it, they followed him on foot from the towns. | 13 അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു. | 13 जब यीशु ने यह सुना, तो नाव पर चढ़कर वहां से किसी सुनसान जगह एकान्त में चला गया; और लोग यह सुनकर नगर नगर से पैदल उसके पीछे हो लिए। |
| 14 When he went ashore he saw a great crowd, and he had compassion on them and healed their sick. | 14 അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി. | 14 उस ने निकलकर बड़ी भीड़ देखी; और उन पर तरस खाया; और उस ने उन के बीमारोंको चंगा किया। |
| 15 Now when it was evening, the disciples came to him and said, "This is a desolate place, and the day is now over; send the crowds away to go into the villages and buy food for themselves." | 15 വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. | 15 जब सांफ हुई, तो उसके चेलोंने उसके पास आकर कहा; यह तो सुनसान जगह है और देर हो रही है, लोगोंको विदा किया जाए कि वे बस्तियोंमें जाकर अपके लिथे भोजन मोल लें। |
| 16 But Jesus said, "They need not go away; you give them something to eat." | 16 യേശു അവരോടു: '''“അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ ”''' എന്നു പറഞ്ഞു. | 16 यीशु ने उन से कहा उन का जाना आवश्यक नहीं! तुम ही इन्हें खाने को दो। |
| 17 They said to him, "We have only five loaves here and two fish." | 17 അവർ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നു ഇല്ല എന്നു പറഞ്ഞു. | 17 उन्होंने उस से कहा; यहां हमारे पास पांच रोटी और दो मछिलयोंको छोड़ और कुछ नहीं है। |
| 18 And he said, "Bring them here to me." | 18 '''“അതു ഇങ്ങുകൊണ്ടുവരുവിൻ ”''' എന്നു അവൻ പറഞ്ഞു. | 18 उस ने कहा, उन को यहां मेरे पास ले आओ। |
| 19 Then he ordered the crowds to sit down on the grass, and taking the five loaves and the two fish, he looked up to heaven and said a blessing. Then he broke the loaves and gave them to the disciples, and the disciples gave them to the crowds. | 19 പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു. | 19 तब उस ने लोगोंको घास पर बैठने को कहा, और उन पांच रोटियोंऔर दो मछिलयोंको लिया; और स्वर्ग की ओर देखकर धन्यवाद किया और रोटियां तोड़ तोड़कर चेलोंको दीं, और चेलोंने लोगोंको। |
| 20 And they all ate and were satisfied. And they took up twelve baskets full of the broken pieces left over. | 20 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. | 20 और सब खाकर तृप्त हो गए, और उन्होंने बचे हुए टुकड़ोंसे भरी हुई बारह टोकिरयां उठाई। |
| 21 And those who ate were about five thousand men, besides women and children. | 21 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു. | 21 और खानेवाले स्त्रियोंऔर बालकोंको छोड़कर पांच हजार पुरूषोंके अटकल थे।। |
| 22 Immediately he made the disciples get into the boat and go before him to the other side, while he dismissed the crowds. | 22 ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാൻ അവരെ നിർബന്ധിച്ചു. | 22 और उस ने तुरन्त अपके चेलोंको बरबस नाव पर चढ़ाया, कि वे उस से पहिले पार चले जाएं, जब तक कि वह लोगोंको विदा करे। |
| 23 And after he had dismissed the crowds, he went up on the mountain by himself to pray. When evening came, he was there alone, | 23 അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു. | 23 वह लोगोंको विदा करके, प्रार्यना करने को अलग पहाड़ पर चढ़ गया; और सांफ को वहां अकेला या। |
| 24 but the boat by this time was a long way from the land, beaten by the waves, for the wind was against them. | 24 പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു. | 24 उस समय नाव फील के बीच लहरोंसे डगमगा रही यी, क्योंकि हवा साम्हने की यी। |
| 25 And in the fourth watch of the night he came to them, walking on the sea. | 25 രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു. | 25 और वह रात के चौथे पहर फील पर चलते हुए उन के पास आया। |
| 26 But when the disciples saw him walking on the sea, they were terrified, and said, "It is a ghost!" and they cried out in fear. | 26 അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു. | 26 चेले उस को फील पर चलते हुए देखकर घबरा गए! और कहने लगे, वह भूत है; और डार के मारे चिल्ला उठे। |
| 27 But immediately Jesus spoke to them, saying, "Take heart; it is I. Do not be afraid." | 27 ഉടനെ യേശു അവരോടു: '''“ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു. | 27 यीशु ने तुरन्त उन से बातें की, और कहा; ढाढ़स बान्धो; मैं हूं; डरो मत। |
| 28 And Peter answered him, "Lord, if it is you, command me to come to you on the water." | 28 അതിന്നു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു. | 28 पतरस ने उस को उत्तर दिया, हे प्रभु, यदि तू ही है, तो मुझे अपके पास पानी पर चलकर आने की आज्ञा दे। |
| 29 He said, "Come." So Peter got out of the boat and walked on the water and came to Jesus. | 29 '''“വരിക”''' എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു. | 29 उस ने कहा, आ: तब पतरस नाव पर से उतरकर यीशु के पास जाने को पानी पर चलने लगा। |
| 30 But when he saw the wind, he was afraid, and beginning to sink he cried out, "Lord, save me." | 30 എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു. | 30 पर हवा को देखकर डर गया, और जब डूबने लगा, तो चिल्लाकर कहा; हे प्रभु, मुझे बचा। |
| 31 Jesus immediately reached out his hand and took hold of him, saying to him, "O you of little faith, why did you doubt?" | 31 യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: '''“അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു”''' എന്നു പറഞ്ഞു. | 31 यीशु ने तुरन्त हाथ बढ़ाकर उसे याम लिया, और उस से कहा, हे अल्प-विश्वासी, तू ने क्योंसन्देह किया |
| 32 And when they got into the boat, the wind ceased. | 32 അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു. | 32 जब वे नाव पर चढ़ गए, तो हवा यम गई। |
| 33 And those in the boat worshiped him, saying, "Truly you are the Son of God." | 33 പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. | 33 इस पर जो नाव पर थे, उन्होंने उसे दण्डवत करके कहा; सचमुच तू परमेश्वर का पुत्र है।। |
| 34 And when they had crossed over, they came to land at Gennesaret. | 34 അവർ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു. | 34 वे पार उतरकर गन्नेसरत देश में पहुंचे। |
| 35 And when the men of that place recognized him, they sent around to all that region and brought to him all who were sick | 35 അവിടത്തെ ജനങ്ങൾ അവൻ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. | 35 और वहां के लोगोंने उसे पहचानकर आस पास के सारे देश में कहला भेजा, और सब बीमारोंको उसके पास लाए। |
| 36 and implored him that they might only touch the fringe of his garment. And as many as touched it were made well. | 36 അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു. തൊട്ടവർക്കു ഒക്കെയും സൌഖ്യം വന്നു. | 36 और उस से बिनती करने लगे, कि वह उन्हें अपके वस्त्र के आंचल ही को छूने दे: और जितनोंने उसे छूआ, वे चंगे हो गए।। |