1 Am I not free? Am I not an apostle? Have I not seen Jesus our Lord? Are not you my workmanship in the Lord? |
1 ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ? |
1 क्या मैं स्वतंत्र नहीं क्या मैं प्ररित नहीं क्या मैं ने यीशु को जो हमारा प्रभु है, नहीं देखा, क्या तुम प्रभु में मेरे बनाए हुए नहीं |
2 If to others I am not an apostle, at least I am to you, for you are the seal of my apostleship in the Lord. |
2 മറ്റുള്ളവർക്കു ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്കു ആകുന്നു; കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ. |
2 यदि मैं औरोंके लिथे प्रेरित नहीं, तौभी तुम्हारे लिथे तो हूं; क्योंकि तुम प्रभु में मेरी प्रेरिताई पर छाप हो। |
3 This is my defense to those who would examine me. |
3 എന്നെ വിധിക്കുന്നവരോടു ഞാൻ പറയുന്ന പ്രതിവാദം ഇതാകുന്നു. |
3 जो मुझे जांचते हैं, उन के लिथे यीह मेरा उत्तर है। |
4 Do we not have the right to eat and drink? |
4 തിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ? |
4 क्या हमें खाने-पीने का अधिक्कारने नहीं |
5 Do we not have the right to take along a believing wife, as do the other apostles and the brothers of the Lord and Cephas? |
5 ശേഷം അപ്പൊസ്തലന്മാരും കർത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്കു അധികാരമില്ലയൊ? |
5 क्या हमें यह अधिक्कारने नहीं, कि किसी मसीही बहिन को ब्याह कर के लिए फिरें, जैसा और प्रेरित और प्रभु के भाई और कैफा करते हैं |
6 Or is it only Barnabas and I who have no right to refrain from working for a living? |
6 അല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബർന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ? |
6 या केवल मुझे और बरनबास को अधिक्कारने नहीं कि कमाई करना छोड़ें। |
7 Who serves as a soldier at his own expense? Who plants a vineyard without eating any of its fruit? Or who tends a flock without getting some of the milk? |
7 സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവൻ ആർ? ആട്ടിൻ കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാൽകൊണ്ടു ഉപജീവിക്കാതിരിക്കുന്നവൻ ആർ? |
7 कौन कभी अपक्की गिरह से खाकर सिपाही का काम करता है: कौन दाख की बारी लगाकर उसका फल नहीं खाता कौन भेड़ोंकी रखवाली करके उन का दूध नहीं पीता |
8 Do I say these things on human authority? Does not the Law say the same? |
8 ഞാൻ ഇതു മനുഷ്യരുടെ മര്യാദപ്രകാരമോ പറയുന്നതു? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ? |
8 क्या मैं थे बातें मनुष्य ही की रीति पर बोलता हूं |
9 For it is written in the Law of Moses, "You shall not muzzle an ox when it treads out the grain." Is it for oxen that God is concerned? |
9 “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു? |
9 क्या व्यवस्या भी यही नहीं कहती क्योंकि मूसा की व्यवस्या में लिखा है कि दांए में चलते हुए बैल का मुंह न बान्धना: क्या परमेश्वर बैलोंही की चिन्ता करता है या विशेष करके हमारे लिथे कहता है। |
10 Does he not speak entirely for our sake? It was written for our sake, because the plowman should plow in hope and the thresher thresh in hope of sharing in the crop. |
10 അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാൽ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ. |
10 हां, हमारे लिथे ही लिखा गया, क्योंकि उचित है, कि जातनेवाला आशा से जोते, और दावनेवाला भागी होने की आशा से दावनी करे। |
11 If we have sown spiritual things among you, is it too much if we reap material things from you? |
11 ഞങ്ങൾ ആത്മീകമായതു നിങ്ങൾക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താൽ വലിയ കാര്യമോ? |
11 सो जब कि हम ने तुम्हारे लिथे आत्क़िक वस्तुएं बोई, तो क्या यह कोई बड़ी बात है, कि तुम्हारी शारीरिक वस्तुओं की फसल काटें। |
12 If others share this rightful claim on you, do not we even more?Nevertheless, we have not made use of this right, but we endure anything rather than put an obstacle in the way of the gospel of Christ. |
12 മറ്റുള്ളവർക്കു നിങ്ങളുടെ മേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്കു എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാൻ സകലവും പൊറുക്കുന്നു. |
12 जब औरोंका तुम पर यह अधिक्कारने है, तो क्या हमारा इस से अधिक न होगा परन्तु हम यह अधिक्कारने काम में नहीं लाए; परन्तु सब कुछ सहते हैं, कि हमारे द्वारा मसीह के सुसमाचार की कुछ रोक न हो। |
13 Do you not know that those who are employed in the temple service get their food from the temple, and those who serve at the altar share in the sacrificial offerings? |
13 ദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ? |
13 क्या तुम नहीं जानते कि जो पवित्र वस्तुओं की सेवा करते हैं, वे मन्दिर में से खाते हैं; और जो वेदी की सेवा करते हैं; वे वेदी के साय भागी होते हैं |
14 In the same way, the Lord commanded that those who proclaim the gospel should get their living by the gospel. |
14 അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു. |
14 इसी रीति से प्रभु ने भी ठहराया, कि जो लोग सुसमाचार सुनाते हैं, उन की जीविका सुसमाचार से हो। |
15 But I have made no use of any of these rights, nor am I writing these things to secure any such provision. For I would rather die than have anyone deprive me of my ground for boasting. |
15 എങ്കിലും ഇതു ഒന്നും ഞാൻ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാൻ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാൾ മരിക്ക തന്നേ എനിക്കു നല്ലതു. |
15 परन्तु मैं इन में से कोई भी बात काम में न लाया, और मैं ने तो थे बातें इसलिथे नहीं लिखीं, कि मेरे लिथे ऐसा किया जाए, क्योंकि इस से तो मेरा मरना ही भला है; कि कोई मेरा घमण्ड व्यर्य ठहराए। |
16 For if I preach the gospel, that gives me no ground for boasting. For necessity is laid upon me. Woe to me if I do not preach the gospel! |
16 ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! |
16 और यदि मैं सुसमाचार सुनाऊं, तो मेरा कुछ घमण्ड नहीं; क्योंकि यह तो मेरे लिथे अवश्य है; और यदि मैं सुसमाचार न सुनाऊं, तो मुझ पर हाथ। |
17 For if I do this of my own will, I have a reward, but not of my own will, I am still entrusted with a stewardship. |
17 ഞാൻ അതു മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂർവ്വമല്ലെങ്കിലും കാര്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. |
17 क्योंकि यदि अपक्की इच्छा से यह करता हूं, तो मजदूरी मुझे मिलती है, और यदि अपक्की इच्छा से नहीं करता, तौभी भण्डारीपन मुझे सौंपा गया है। |
18 What then is my reward? That in my preaching I may present the gospel free of charge, so as not to make full use of my right in the gospel. |
18 എന്നാൽ എന്റെ പ്രതിഫലം എന്തു? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നതു തന്നേ. |
18 सो मेरी कौन सी मजदूरी है यह कि सुसमाचार सुनाने में मैं मसीह का सुसमाचार सेंत मेंत कर दूं; यहां तक कि सुसमाचार में जो मेरा अधिक्कारने है, उस को मैं पूरी रीति से काम में लाऊं। |
19 For though I am free from all, I have made myself a servant to all, that I might win more of them. |
19 ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാൻ എന്നെത്തന്നേ എല്ലാവർക്കും ദാസനാക്കി. |
19 क्योंकि सब से स्वतंत्र होने पर भी मैं ने अपके आप को सब का दास बना दिया है; कि अधिक लोगोंको खींच लाऊं। |
20 To the Jews I became as a Jew, in order to win Jews. To those under the law I became as one under the law (though not being myself under the law) that I might win those under the law. |
20 യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യാപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി. |
20 मैं यहूदियोंके लिथे यहूदी बना कि यहूदियोंको खींच लाऊं, जो लोग व्यवस्या के आधीन हैं उन के लिथे मैं व्यवस्या के आधीन न होने पर भी व्यवस्या के आधीन बना, कि उन्हें जो व्यवस्या के आधीन हैं, खींच लाऊं। |
21 To those outside the law I became as one outside the law (not being outside the law of God but under the law of Christ) that I might win those outside the law. |
21 ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി. |
21 व्यवस्याहीनोंके लिथे मैं (जो परमेश्वर की व्यवस्या से हीन नहीं, परन्तु मसीह की व्यवस्या के आधीन हूं) व्यवस्याहीन सा बना, कि व्यवस्याहीनोंको खींच लाऊं। |
22 To the weak I became weak, that I might win the weak. I have become all things to all people, that by all means I might save some. |
22 ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു. |
22 मैं निर्बलोंके लिथे निर्बल सा बना, कि निर्बलोंको खींच लाऊं, मैं सब मनुष्योंके लिथे सब कुछ बना हूं, कि किसी न किसी रीति से कई एक का उद्धार कराऊं। |
23 I do it all for the sake of the gospel, that I may share with them in its blessings. |
23 സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു. |
23 और मैं सब कुछ सुसमाचार के लिथे करता हूं, कि औरोंके साय उसका भागी हो जाऊं। |
24 Do you not know that in a race all the runners compete, but only one receives the prize? So run that you may obtain it. |
24 ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ. |
24 क्या तुम नहीं जानते, कि दौड़ में तो छौड़ते सब ही हैं, परन्तु इनाम एक ही ले जाता है तुम वैसे ही दौड़ो, कि जीतो। |
25 Every athlete exercises self-control in all things. They do it to receive a perishable wreath, but we an imperishable. |
25 അങ്കം പൊരുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ. |
25 और हर एक पहलवान सब प्रकार का संयम करता है, वे तो एक मुरफानेवाले मुकुट को पाने के लिथे यह सब करते हैं, परन्तु हम तो उस मुकुट के लिथे करते हैं, जो मुरफाने का नहीं। |
26 So I do not run aimlessly; I do not box as one beating the air. |
26 ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു. |
26 इसलिथे मैं तो इसी रीति से दौड़ता हूं, परन्तु बेठिकाने नहीं, मैं भी इसी रीति से मु?ोंसे लड़ता हूं, परन्तु उस की नाईं नहीं जो हवा पीटता हुआ लड़ता है। |
27 But I discipline my body and keep it under control, lest after preaching to others I myself should be disqualified. |
27 മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു. |
27 परनतु मैं अपक्की देह को मारता कूटता, और वश में लाता हूं; ऐसा न हो कि औरोंको प्रचार करके, मैं आप ही किसी रीति से निकम्मा ठहरूं।। |