1 Jehoshaphat his son reigned in his place and strengthened himself against Israel. |
1 അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവൻ യിസ്രായേലിന്നെതിരെ പ്രബലനായ്തീർന്നു. |
1 और उसका पुत्र यहोशापात उसके स्यान पर राज्य करने लगा, और इस्राएल के विरुद्ध अपना बल बढ़ाया। |
2 He placed forces in all the fortified cities of Judah and set garrisons in the land of Judah, and in the cities of Ephraim that Asa his father had captured. |
2 അവൻ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി. |
2 और उस ने यहूदा के सब गढ़वाले नगरोंमें सिपाहियोंके दल ठहरा दिए, और यहूदा के देश में और एप्रैम के उन नगरोंमें भी जो उसके पिता आसा ने ले लिथे थे, सिपाहियोंकी चौकियां बैठा दीं। |
3 The LORD was with Jehoshaphat, because he walked in the earlier ways of his father David. He did not seek the Baals, |
3 യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ |
3 और यहोवा यहोशापात के संग रहा, क्योंकि वह अपके मूलपुरुष दाऊद की प्राचीन चाल सी चाल चला और बाल देवताओं की खोज में न लगा। |
4 but sought the God of his father and walked in his commandments, and not according to the practices of Israel. |
4 തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു |
4 वरन वह अपके पिता के परमेश्वर की खोज में लगा रहता या और उसी की आज्ञाओं पर चलता या, और इस्राएल के से काम नहीं करता या। |
5 Therefore the LORD established the kingdom in his hand. And all Judah brought tribute to Jehoshaphat, and he had great riches and honor. |
5 യഹോവ അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി. |
5 इस कारएा यहोवा ने रज्य को उसके हाथ में दृढ़ किया, और सारे यहूदी उसके पास भेंट लाया करते थे, और उसके पास बहुत धन और उसका विभव बढ़ गया। |
6 His heart was courageous in the ways of the LORD. And furthermore, he took the high places and the Asherim out of Judah. |
6 അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ടു അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയിൽനിന്നു നീക്കിക്കളഞ്ഞു. |
6 और यहोवा के मागॉं पर चलते चलते उसका मन मगन हो गया; फिर उस ने यहूदा से ऊंचे स्यान और अशेरा नाम मूरतें दूर कर दीं। |
7 In the third year of his reign he sent his officials, Ben-hail, Obadiah, Zechariah, Nethanel, and Micaiah, to teach in the cities of Judah; |
7 അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായിട്ടു ബെൻ-ഹയീൽ, ഓബദ്യാവു, സെഖർയ്യാവു, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും |
7 और उस ने अपके राज्य के तीसरे वर्ष में बेन्हैल, ओबद्याह, जकर्याह, नतनेल और मीकायाह नामक अपके हाकिमोंको यहूदा के नगरोंमें शिझा देने को भेज दिया। |
8 and with them the Levites, Shemaiah, Nethaniah, Zebadiah, Asahel, Shemiramoth, Jehonathan, Adonijah, Tobijah, and Tobadonijah; and with these Levites, the priests Elishama and Jehoram. |
8 അവരോടുകൂടെ ശെമയ്യാവു, നെഥന്യാവു, സെബദ്യാവു, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാവു, തോബീയാവു, തോബ്-അദോനീയാവു എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു. |
8 और उनके साय शमायाह, नतन्याह, जबद्याह, असाहेल, शमीरामोत, यहोनातान, अदोनिय्याह, तोबिय्याह और तोबदोनिय्याह, नाम लेवीय और उनके संग एलीशामा और यहोराम नामक याजक थे। |
9 And they taught in Judah, having the Book of the Law of the LORD with them. They went about through all the cities of Judah and taught among the people. |
9 അവർ യെഹൂദയിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു. |
9 सो उन्होंने यहोवा की य्यवस्या की पुस्तक अपके साय लिथे हुए यहूदा में शिझा दी, वरन वे यहूदा के सब नगरोंमें प्रजा को सिखाते हुए घूमे। |
10 And the fear of the LORD fell upon all the kingdoms of the lands that were around Judah, and they made no war against Jehoshaphat. |
10 യഹോവയിങ്കൽനിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല. |
10 और यहूदा के आस पास के देशोंके राज्य राज्य में यहोवा का ऐसा डर समा गया, कि उन्होंने यहोशापात से युद्ध न किया। |
11 Some of the Philistines brought Jehoshaphat presents and silver for tribute, and the Arabians also brought him 7,700 rams and 7,700 goats. |
11 ഫെലിസ്ത്യരിലും ചിലർ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻ കൂട്ടത്തെ കൊണ്ടുവന്നു. |
11 वरन किनते पलिश्ती यहोशपात के पास भेंट और कर समझकर चान्दी लाए; और अरबी लोग भी सात हजार सात सौ मेढ़े और सात हजार सात सौ बकरे ले आए। |
12 And Jehoshaphat grew steadily greater. He built in Judah fortresses and store cities, |
12 യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായ്തീർന്നു, യെഹൂദയിൽ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു. |
12 और यहोशापात बहुत ही बढ़ता गया और उस ने यहूदा में किले और भण्डार के नगर तैयार किए। |
13 and he had large supplies in the cities of Judah. He had soldiers, mighty men of valor, in Jerusalem. |
13 അവന്നു യെഹൂദാനഗരങ്ങളിൽ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കൾ യെരൂശലേമിൽ ഉണ്ടായിരുന്നു. |
13 और यहूदा के नगरोंमें उसका बहुत काम होता या, और यरूशलेम में उसके योद्धा अर्यात् शूरवीर रहते थे। |
14 This was the muster of them by fathers' houses: Of Judah, the commanders of thousands: Adnah the commander, with 300,000 mighty men of valor; |
14 പിതൃഭവനംപിതൃഭവനമായുള്ള അവരുടെ എണ്ണമാവിതു: യെഹൂദയുടെ സഹസ്രാധിപന്മാർ: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികൾ; |
14 और इनके पितरोंके घरानोंके अनुसार इनकी यह गिनती यी, अर्यात् यहूदी सहस्रपति तो थे थे, प्रधान अदना जिसके साय तीन लाख शूरवीर थे, |
15 and next to him Jehohanan the commander, with 280,000; |
15 അവന്റെശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരം പേർ; |
15 और उसके बाद प्रधान यहोहानान जिसके साय दो लाख अस्सी हजार पुरुष थे। |
16 and next to him Amasiah the son of Zichri, a volunteer for the service of the LORD, with 200,000 mighty men of valor. |
16 അവന്റെ ശേഷം തന്നെത്താൻ മനഃപൂർവ്വമായി യഹോവെക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകൻ അമസ്യാവു അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികൾ; |
16 और इसके बाद जिक्री का पुत्र अमस्याह, जिस ने अपके को अपक्की ही इच्छा से यहोवा को अर्पण किया या, उसके साय दो लाख शूरवीर थे। |
17 Of Benjamin: Eliada, a mighty man of valor, with 200,000 men armed with bow and shield; |
17 ബെന്യാമീനിൽനിന്നു പരാക്രമശാലിയായ എല്യാദാ അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേർ; |
17 फिर बिन्यामीन में से एल्यादा नामक एक शूरवीर जिसके साय ढाल रखनेवाले दो लाख धनुर्धारी थे। |
18 and next to him Jehozabad with 180,000 armed for war. |
18 അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരം പേർ. |
18 और उसके नीचे यहोजाबाद जिसके साय युद्ध के हयियार बान्धे हुए एक लाख अस्सी हजार पुरुष थे। |
19 These were in the service of the king, besides those whom the king had placed in the fortified cities throughout all Judah. |
19 രാജാവു യെഹൂദയിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ രാജാവിന്നു സേവ ചെയ്തുവന്നവർ ഇവർ തന്നേ. |
19 वे थे हैं, जो राजा की सेवा में लवलीन थे। और थे उन से अलग थे जिन्हें राजा ने सारे यहूदा के गढ़वाले नगरोंमें ठहरा दिया। |