1 Josiah was eight years old when he began to reign, and he reigned thirty-one years in Jerusalem. |
1 യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. |
1 जब योशिय्याह राज्य करने लगा तब वह आठ वर्ष का या, और यरूशलेम में इकतीस वर्ष तक राज्य करता रहा। |
2 And he did what was right in the eyes of the LORD, and walked in the ways of David his father; and he did not turn aside to the right hand or to the left. |
2 അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു. |
2 उस ने वह किया जो यहोवा की दृष्टि में ठीक है, और जिन मागॉं पर उसका मूलपुरुष दाऊद चलता रहा, उन्हीं पर वह भी चला करता या और उस से न तो दाहिनी ओर मूड़ा, और न बाईं ओर। |
3 For in the eighth year of his reign, while he was yet a boy, he began to seek the God of David his father, and in the twelfth year he began to purge Judah and Jerusalem of the high places, the Asherim, and the carved and the metal images. |
3 അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൌവനത്തിൽ തന്നെ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി. |
3 वह लड़का ही या, अर्यात उसको गद्दी पर बैठे आठ वर्ष पूरे भी न हुए थे कि अपके मूलमुरुष दाऊद के परमेश्वर की खोज करने लगा, और बारहवें वर्ष में वह ऊंचे स्यानोंऔर अश्ेरा नाम मूरतोंको और खुदी और ढली हुई मूरतोंको दूर करके, यहूदा और यरूशलेम को शुद्ध करने लगा। |
4 And they chopped down the altars of the Baals in his presence, and he cut down the incense altars that stood above them. And he broke in pieces the Asherim and the carved and the metal images, and he made dust of them and scattered it over the graves of those who had sacrificed to them. |
4 അവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവെക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകർത്തു പൊടിയാക്കി, അവെക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു. |
4 और बालदेवताओं की वेदियां उसके साम्हने तोड़ डाली गई, और सूर्य की प्रतिमाथें जो उनके ऊपर ऊंचे पर यी, उस ने काट डालीं, और अशेरा नाम, और खुदी और ढली हुई मूरतोंको उस ने तोड़कर पीस डाला, और उनकी बुकनी उन लोगोंकी कबरोंपर छितरा दी, जो उनको बलि चढ़ाते थे। |
5 He also burned the bones of the priests on their altars and cleansed Judah and Jerusalem. |
5 അവൻ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു. |
5 और पुजारियोंकी हड्डियां उस ने उन्हीं की वेदियोंपर जलाई। योंउस ने यहूदा और यरूशलेम को शुद्ध किया। |
6 And in the cities of Manasseh, Ephraim, and Simeon, and as far as Naphtali, in their ruins all around, |
6 അങ്ങനെതന്നേ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളിൽ ചെയ്തു. |
6 फिर मनश्शे, एप्रैम और शिमोन के बरन नप्ताली तक के नगरोंके खणडहरोंमें, उस ने वेदियोंको तोड़ डाला, |
7 he broke down the altars and beat the Asherim and the images into powder and cut down all the incense altars throughout all the land of Israel. Then he returned to Jerusalem. |
7 അവൻ ബലിപീഠങ്ങളെ ഇടിച്ചു അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകർത്തു പൊടിയാക്കി, യിസ്രായേൽ ദേശത്തു എല്ലാടവും സകലസൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. |
7 और अशेरा नाम और खुदी हुई मूरतोंको पीसकर बुकनी कर डाला, और इस्राएल के सारे देश की सूर्य की सब प्रतिमाओं को काटकर यरूशलेम को लौट गया। |
8 Now in the eighteenth year of his reign, when he had cleansed the land and the house, he sent Shaphan the son of Azaliah, and Maaseiah the governor of the city, and Joah the son of Joahaz, the recorder, to repair the house of the LORD his God. |
8 അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരൻ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ നിയോഗിച്ചു. |
8 फिर अपके राज्य के अठारहवें वर्ष में जब वह देश और भवन दोनोंको शुद्ध कर चुका, तब उस ने असल्याह के पुत्र शापान और नगर के हाकिम मासेयाह और योआहाज के पुत्र इतिहास के लेखक योआह को अपके परमेश्वर यहोवा के भवन की मरम्मत कराने के लिथे भेज दिया। |
9 They came to Hilkiah the high priest and gave him the money that had been brought into the house of God, which the Levites, the keepers of the threshold, had collected from Manasseh and Ephraim and from all the remnant of Israel and from all Judah and Benjamin and from the inhabitants of Jerusalem. |
9 അവർ മഹാപുരോഹിതനായ ഹിൽക്കീയാവിന്റെ അടുക്കൽ ചെന്നപ്പോൾ വാതിൽകാവൽക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലായിസ്രായേലിനോടും എല്ലാ യെഹൂദയോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തിൽ അടെച്ചിരുന്ന ദ്രവ്യം ഏല്പിച്ചു കൊടുത്തു. |
9 सो उन्होंने हिल्किय्याह महाथाजक के पास जाकर जो रुपया परमेश्वर के भवन में लाया गया या, अर्यात् जो लेवीय दरबानोंने मनश्शियों, एप्रैमियोंऔर सब बचे हुए इस्राएलियोंसे और सब यहूदियोंऔर बिन्यामीनियोंसे और यरूशलेम के निवासियोंके हाथ से लेकर इकट्ठा किया या, उसको सौंप दिया। |
10 And they gave it to the workmen who were working in the house of the LORD. And the workmen who were working in the house of the LORD gave it for repairing and restoring the house. |
10 അവർ അതു യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർത്തു നന്നാക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു. |
10 अर्यात् उन्होंने उसे उन काम करनेवालोंके हाथ सौंप दिया जो यहोवा के भवन के काम पर मुखिथे थे, और यहोवा के भवन के उन काम करनेवालोंने उसे भवन में जो कुछ टूटा फूटा या, उसकी मरम्मत करने में लगाया। |
11 They gave it to the carpenters and the builders to buy quarried stone, and timber for binders and beams for the buildings that the kings of Judah had let go to ruin. |
11 ചെത്തിയ കല്ലും ചേർപ്പുപണിക്കു മരവും വാങ്ങേണ്ടതിന്നും യെഹൂദാരാജാക്കന്മാർ നശിപ്പിച്ചിരുന്ന കെട്ടിടങ്ങൾക്കു തുലാങ്ങൾ വെക്കേണ്ടതിന്നു ആശാരികൾക്കും പണിക്കാർക്കും തന്നേ. |
11 अर्यात् उन्होंने उसे बढ़इयोंऔर राजोंको दिया कि वे गढ़े हुए पत्यर और जोड़ोंके लिथे लकड़ी मोल लें, और उन घरोंको पाटें जो यहूदा के राजाओं ने नाश कर दिए थे। |
12 And the men did the work faithfully. Over them were set Jahath and Obadiah the Levites, of the sons of Merari, and Zechariah and Meshullam, of the sons of the Kohathites, to have oversight. The Levites, all who were skillful with instruments of music, |
12 ആ പുരുഷന്മാർ വിശ്വാസത്തിന്മേൽ പ്രവർത്തിച്ചു; മെരാർയ്യരിൽ യഹത്ത്, ഓബദ്യാവു എന്ന ലേവ്യരും പണിനടത്തുവാൻ കെഹാത്യരിൽ സെഖർയ്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമർത്ഥ്യമുള്ള സകലലേവ്യരും അവരുടെ മേൽവിചാരകന്മാർ ആയിരുന്നു. |
12 और वे मनुष्य सच्चाई से काम करते थे, और उनके अधिक्कारनेी मरारीय, यहत और ओबद्याह, लेवीय और कहाती, जकर्याह और मशुल्लाम काम चलानेवाले और गाने-बजाने का भेद सब जाननेवाले लेवीय भी थे। |
13 were over the burden-bearers and directed all who did work in every kind of service, and some of the Levites were scribes and officials and gatekeepers. |
13 അവർ ചുമട്ടുകാർക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽകാവൽക്കാരും ആയിരുന്നു. |
13 फिर वे बोफियोंके अधिक्कारनेी थे और भांति भांति की सेवकाई और काम चलानेवाले थे, और कुछ लेवीय मुंशी सरदार और दरबान थे। |
14 While they were bringing out the money that had been brought into the house of the LORD, Hilkiah the priest found the Book of the Law of the LORD given through Moses. |
14 അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്തു എടുത്തപ്പോൾ ഹിൽക്കീയാപുരോഹിതൻ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി. |
14 जब वे उस रुपके को जो यहोवा के भवन में पहुंचाया गया या, निकाल रहे थे, तब हिल्किय्याह याजक को मूसा के द्वारा दी हुई यहोवा की व्यवस्या की पुस्तक मिली। |
15 Then Hilkiah answered and said to Shaphan the secretary, "I have found the Book of the Law in the house of the LORD." And Hilkiah gave the book to Shaphan. |
15 ഹിൽക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹിൽക്കീയാവു പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു. |
15 तब हिल्किय्याह ने शापान मंत्री से कहा, मुझे यहोवा के भवन में व्यवस्या की पुस्तक मिली है; तब हिल्किय्याह ने शापान को वह पुस्तक दी। |
16 Shaphan brought the book to the king, and further reported to the king, "All that was committed to your servants they are doing. |
16 ശാഫാൻ പുസ്തകം രാജാവിന്റെ അടുക്കൽ കൊണ്ടു ചെന്നു രാജസന്നിധിയിൽ ബോധിപ്പിച്ചതു: അടിയങ്ങൾക്കു കല്പന തന്നതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു. |
16 तब शापान उस पुस्तक को राजा के पास ले गया, और यह सन्देश दिया, कि जो जो काम तेरे कर्मचारियोंको सौंपा गया या उसे वे कर रहे हैं। |
17 They have emptied out the money that was found in the house of the LORD and have given it into the hand of the overseers and the workmen." |
17 യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം പുറത്തു എടുത്തു വിചാരകന്മാരുടെ കയ്യിലും വേലക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു. |
17 और जो रुपया यहोवा के भवन में मिला, उसको उन्होंने उणडेलकर मुखियोंऔर कारीगरोंके हाथोंमें सौंप दिया है। |
18 Then Shaphan the secretary told the king, "Hilkiah the priest has given me a book." And Shaphan read from it before the king. |
18 രായസക്കാരനായ ശാഫാൻ രാജാവിനോടു: ഹിൽക്കീയാപുരോഹിതൻ ഒരു പുസ്തകം എന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു. |
18 फिर शापान मंत्री ने राजा को यह भी बता दिया कि हिल्किय्याह याजक ने मुझे एक पुस्तक दी है तब शपान ने उस में से राजा को पढ़कर सुनाया। |
19 And when the king heard the words of the Law, he tore his clothes. |
19 ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി. |
19 व्यवस्या की वे बातें सुनकर राजा ने अपके वस्त्र फाढ़े। |
20 And the king commanded Hilkiah, Ahikam the son of Shaphan, Abdon the son of Micah, Shaphan the secretary, and Asaiah the king's servant, saying, |
20 രാജാവു ഹിൽക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖയുടെ മകൻ അബ്ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചതു എന്തെന്നാൽ: |
20 फिर राजा ने हिल्किय्याह शापान के पुत्र अहीकाम, मीका के पुत्र अब्दोन, शापान मंत्री और असायाह नाम अपके कर्मचारी को आज्ञा दी, |
21 "Go, inquire of the LORD for me and for those who are left in Israel and in Judah, concerning the words of the book that has been found. For great is the wrath of the LORD that is poured out on us, because our fathers have not kept the word of the LORD, to do according to all that is written in this book." |
21 നിങ്ങൾ ചെന്നു, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിൻ; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ. |
21 कि तुम जाकर मेरी ओर से और इस्राएल और यहूदा में रहनेवालोंकी ओर से इस पाई हुई पुस्तक के वचनोंके विष्य यहोवा से पूछो; क्योंकि यहोवा की बड़ी ही जलजलाहट हम पर इसलिथे भड़की है कि हमारे पुरखाओं ने यहोवा का वचन नहीं माना, और इस पुस्तक में लिखी हुई सब आज्ञाओं का पालन नहीं किया। |
22 So Hilkiah and those whom the king had sent went to Huldah the prophetess, the wife of Shallum the son of Tokhath, son of Hasrah, keeper of the wardrobe (now she lived in Jerusalem in the Second Quarter) and spoke to her to that effect. |
22 അങ്ങനെ ഹിൽക്കീയാവും രാജാവു നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്നു--അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു;- അവളോടു ആ സംഗതിയെക്കുറിച്ചു സംസാരിച്ചു. |
22 तब हिल्कय्याह ने राजा के और और दूतोंसमेत हुल्दा नबिया के पास जाकर उस से उसी बात के अनुसार बातें की, वह तो उस शल्लूम की स्त्री यी जो तोखत का पुत्र और हस्रा का पोता और वस्त्रालय का रखवाला या : और वह स्त्री यरूशलेम के नथे टोले में रहती यी। |
23 And she said to them, "Thus says the LORD, the God of Israel: 'Tell the man who sent you to me, |
23 അവൾ അവരോടു ഉത്തരം പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളെ എന്റെ അടുക്കൽ അയച്ച പുരുഷനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: |
23 उस ने उन से कहा, इस्राएल का परमेश्वर यहोवा योंकहता है, कि जिस पुरुष ने तुम को मेरे पास भेजा, उस से यह कहो, |
24 Thus says the LORD, behold, I will bring disaster upon this place and upon its inhabitants, all the curses that are written in the book that was read before the king of Judah. |
24 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകലശാപങ്ങളുമായ അനർത്ഥം വരുത്തും. |
24 कि यहोवा योंकहता है, कि सुन, मैं इस स्यान और इस के निवासियोंपर विपत्ति डालकर यहूदा के राजा के साम्हने जो पुस्तक पक्की गई, उस में जितने शाप लिखे हैं उन सभोंको पूरा करूंगा। |
25 Because they have forsaken me and have made offerings to other gods, that they might provoke me to anger with all the works of their hands, therefore my wrath will be poured out on this place and will not be quenched. |
25 അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങൾക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല. |
25 उन लोगोंने मुझे त्यागकर पराथे देवताओं के लिथे धूप जलाया है और अपक्की बनाई हुई सब वस्तुओं के द्वारा मुझे रिस दिलाई है, इस कारण मेरी जलजलाहट इस स्यान पर भड़क उठी है, और शान्त न होगी। |
26 But to the king of Judah, who sent you to inquire of the LORD, thus shall you say to him, Thus says the LORD, the God of Israel: Regarding the words that you have heard, |
26 എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; |
26 परन्तु यहूदा का राजा जिस ने तुम्हें यहोवा के पूछने को भेज दिया है उस से तुम योंकहो, कि इस्राएल का परमेश्वर यहोवा योंकहता है, |
27 because your heart was tender and you humbled yourself before God when you heard his words against this place and its inhabitants, and you have humbled yourself before me and have torn your clothes and wept before me, I also have heard you, declares the LORD. |
27 ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. |
27 कि इसलिथे कि तू वे बातें सुनकर दीन हुआ, और परमेश्वर के साम्हने अपना सिर नवाया, और उसकी बातें सुनकर जो उसने इस स्यान और इस के निवासियोंके विरुद्ध कहीं, तू ने मेरे साम्हने अपना सिर नवाया, और वस्त्र फाड़कर मेरे साम्हने रोया है, इस कारण मैं ने तेरी सुनी है; यहोवा की यही बाणी है। |
28 Behold, I will gather you to your fathers, and you shall be gathered to your grave in peace, and your eyes shall not see all the disaster that I will bring upon this place and its inhabitants.'" And they brought back word to the king. |
28 ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണു കാണുകയുമില്ല. അവർ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു. |
28 सुन, मैं तुझे तेरे पुरखाओं के संग ऐसा मिलाऊंगा कि तू शांति से अपक्की कब्र को पहुंचाया जायगा; और जो विपत्ति मैं इस स्यान पर, और इसके निवासियोंपर डालना चाहता हूँ, उस में से तुझे अपक्की आंखोंसे कुछ भी देखना न पकेगा। तब उन लोगोंने लौटकर राजा को यही सन्देश दिया। |
29 Then the king sent and gathered together all the elders of Judah and Jerusalem. |
29 അനന്തരം രാജാവു ആളയച്ചു യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാമൂപ്പന്മാരെയും കൂട്ടിവരുത്തി. |
29 तब राजा ने सहूदा और यरूशलेम के सब पुरनियोंको इकट्ठे होने को बचलवा भेजा। |
30 And the king went up to the house of the LORD, with all the men of Judah and the inhabitants of Jerusalem and the priests and the Levites, all the people both great and small. And he read in their hearing all the words of the Book of the Covenant that had been found in the house of the LORD. |
30 രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സർവ്വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവൻ യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേൾപ്പിച്ചു. |
30 और राजा यहूदा के सब लोगोंऔर यरूशलेम के सब निवासियोंऔर याजकोंऔर लेवियोंवरन छोटे बड़े सारी प्रजा के लोगोंको संग लेकर यहोवा के भवन को गया; तब उस न जो वाचा की पुस्तक यहोवा के भवन में मिली याी उस में की सारी बातें उनको पढ़कर सुनाई। |
31 And the king stood in his place and made a covenant before the LORD, to walk after the LORD and to keep his commandments and his testimonies and his statutes, with all his heart and all his soul, to perform the words of the covenant that were written in this book. |
31 രാജാവു തന്റെ സ്ഥാനത്തു നിന്നുകൊണ്ടു താൻ യഹോവയെ അനുസരിക്കയും; അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. |
31 तब राजा ने अपके स्यान पर खड़ा होकर, यहोवा से इस आशय की वाचा बान्धी कि मैं यहोवा के पीछे पीछे चलूंगा, और अपके पूर्ण मन और पूर्ण जीव से उसकी आज्ञाएं, चितौनियोंऔर विधियोंका पालन करूंगा, और इन वाचा की बातोंको जो इस पुस्तक में लिखी हैं, पूरी करूंगा। |
32 Then he made all who were present in Jerusalem and in Benjamin stand to it. And the inhabitants of Jerusalem did according to the covenant of God, the God of their fathers. |
32 യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവൻ അതിൽ യോജിപ്പിച്ചു. യെരൂശലേംനിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു. |
32 और उस ने उन सभोंसे जो यरूशलेम में और बिन्यामीन में थे वैसी ही वाचा बन्धाई। और यरूशलेम के निवासी, परमेश्वर जो उनके पितरोंका परमेश्वर या, उसकी वाचा के अनुसार करने लगे। |
33 And Josiah took away all the abominations from all the territory that belonged to the people of Israel and made all who were present in Israel serve the LORD their God. All his days they did not turn away from following the LORD, the God of their fathers. |
33 യോശീയാവു യിസ്രായേൽമക്കൾക്കുള്ള സകലദേശങ്ങളിൽനിന്നും സകലമ്ലേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാൻ സംഗതിവരുത്തി. അവന്റെ കാലത്തൊക്കെയും അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല. |
33 और योशिय्याह ने इस्राएलियोंके सब देशोंमें से सब घिनौनी वस्तुओं को दूर करके जितने इस्राएल में मिले, उन सभोंसे उपासना कराई; अर्यात् उनके परमेश्वर सहोवा की उपासना कराई। और उसके जीवन भर उन्होंने अपके पूवजोंके परमेश्वर यहोवा के पीछे चलना न छोड़ा। |